You are here

വ​ക്റ​യി​ലെ പാ​യ​ക്ക​പ്പ​ൽ സ്​​റ്റേ​ഡി​യം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്; മേ​ൽ​ക്കൂ​ര  നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

11:14 AM
10/08/2018
മേൽക്കൂര നിർമാണം പുരോഗമിക്കുന്ന വ​ക്റ സ്​​റ്റേ​ഡി​യം

ദോ​ഹ: വ​ക്റ​യി​ലെ ലോ​ക​ക​പ്പ് സ്​​റ്റേ​ഡി​യ​ത്തിെ​ൻ​റ മേ​ൽ​ക്കൂ​ര നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും പ്ര​തീ​ക്ഷ​ിച്ചതി​ലും മു​മ്പാ​യി സ്​​റ്റേ​ഡി​യ​ത്തിെ​ൻ​റ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും സു​പ്രീം ക​മ്മി​റ്റി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. പ​ര​മ്പ​രാ​ഗ​ത അ​റ​ബി പാ​യ​ക്ക​പ്പ​ലിെ​ൻ​റ മാ​തൃ​ക​യി​ൽ ലോ​ക പ്ര​ശ​സ്​​ത ആ​ർ​ക്കി​ടെ​ക്ച​റാ​യ സ​ഹ ഹ​ദീ​ദാ​ണ് വ​ക്റ സ്​​റ്റേ​ഡി​യ​ത്തിെ​ൻ​റ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ഹ ഹ​ദീ​ദിെ​ൻ​റ അ​വ​സാ​ന​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഡി​സൈ​നു​ക​ളി​ലൊ​ന്നു കൂ​ടി​യാ​ണ് വ​ക്റ സ്​​റ്റേ​ഡി​യം. 2016ലാ​ണ് സ​ഹ ഹ​ദീ​ദ് മ​രി​ച്ച​ത്.


40000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന വ​ക്റ സ്​​റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ടം മു​ത​ൽ ക്വാ​ർ​ട്ട​ർ വ​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളാ​ണ് ന​ട​ക്കു​ക. 575 മി​ല്യ​ൻ ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ക്കു​ന്ന സ്​​റ്റേ​ഡി​യ​ത്തി​ൽ മേ​ൽ​ക്കൂ​ര നി​ർ​മ്മി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത 1400 പ്ര​ത്യേ​ക ഖ​ണ്ഡ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്. 
നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ൾ​ക്ക​ട​ക്കം വേ​ദി​യാ​ക്കി സ്​​റ്റേ​ഡി​യ​ത്തിെ​ൻ​റ ക്ഷ​മ​ത പ​രീ​ക്ഷി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ർ. ലോ​ക​ക​പ്പി​ന് ശേ​ഷം സ്​​റ്റേ​ഡി​യ​ത്തിെ​ൻ​റ ഇ​രി​പ്പി​ട ശേ​ഷി 20000 ആ​ക്കി​ക്കു​റ​ക്കു​ക​യും ബാ​ക്കി വ​രു​ന്ന ഇ​രി​പ്പി​ട​ങ്ങ​ൾ അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ കാ​യി​ക വി​ക​സ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ക​യും ചെ​യ്യും. 

ലോ​ക​ക​പ്പി​ന് ശേ​ഷം സ്​​റ്റേ​ഡി​യം വ​ക്റ സ്​​പോ​ർ​ട്സ്​ ക്ല​ബിെ​ൻ​റ ഔ​ദ്യോ​ഗി​ക സ്​​റ്റേ​ഡി​യ​മാ​യി അ​റി​യ​പ്പെ​ടു​ക​യും ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ക​യും ചെ​യ്യും. മി​ഡ്മാ​ക്, പോ​ർ ഖ​ത്ത​ർ അ​ട​ങ്ങി​യ സം​യു​ക്ത ക​ൺ​സോ​ർ​ഷ്യ​ത്തി​നാ​ണ് വ​ക്റ സ്​​റ്റേ​ഡി​യ​ത്തിെ​ൻ​റ നി​ർ​മ്മാ​ണ ചു​മ​ത​ല. 
ലോ​ക​ക​പ്പി​നാ​യി എ​ട്ട് സ്​​റ്റേ​ഡി​യ​ങ്ങ​ളാ​ണ് സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മി​റ്റി നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​തി​ൽ ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചി​രു​ന്നു. 2019ലെ ​ഖ​ത്ത​ർ ലോ​ക അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​തും ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്. അ​ൽ ഖോ​റി​ൽ കൂ​റ്റ​ൻ ത​മ്പിെ​ൻ​റ മാ​തൃ​ക​യി​ലു​യ​രു​ന്ന അ​ൽ​ഖോ​ർ അ​ൽ ബ​യ്ത് സ്​​റ്റേ​ഡി​യ​വും ഈ ​വ​ർ​ഷ​ത്തോ​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Loading...
COMMENTS