അബുനഖ്ലയിൽ ഒട്ടക മാര്‍ക്കറ്റ് സജ്ജം
text_fieldsദോഹ: അബുനഖ്ല പ്രദേശത്തെ ഒട്ടക മാര്‍ക്കറ്റിെൻറ നിര്‍മാണം പൂർത്തിയായി. ഹസ്സാദ് ആണ് ഇക്കാര്യം അറിയിച്ചത്. കന്നുകാലി മേഖലയെയും കന്നുകാലി ഉടമകളെയും സഹായിക്കുന്ന തരത്തിലാണ് പുതിയ മാര്‍ക്കറ്റ് പ്രവർത്തിക്കുക. രാജ്യത്തെ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് സഹായിക്കുന്ന പദ്ധതികളെ പിന്തുണക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപപരിപാടികൾക്ക് അനുസൃതമായാണ് ഒട്ടക മാര്‍ക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഹസ്സാദ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എൻജിനീയര്‍ മുഹമ്മദ് അല്‍ സാദ പറഞ്ഞു.
70,000 ചതുരശ്ര അടിയിലുള്ള ഒട്ടക മാര്‍ക്കറ്റില്‍ 30 ഒട്ടകപ്പുരകളുണ്ട്. കാലിത്തീറ്റക്കും മറ്റു സേവനങ്ങള്‍ക്കുമായി 45 കടകളും 3200 ചതുരശ്ര അടിയില്‍ ലേല പ്രദേശവും അറവുശാലയും ഉണ്ട്. കന്നുകാലി ഉടമകള്‍ക്ക് മജ്ലിസും നിര്‍മിച്ചിട്ടുണ്ട്. ഹസ്സാദ് ഫുഡ്സിെൻറ അനുബന്ധ സ്ഥാപനമായ അസ്വാക് ഫോര്‍ ഫുഡ് ഫെസിലിറ്റി മാനേജ്മെൻറാണ് പുതിയ ഒട്ടക വിപണി നിയന്ത്രിക്കുക. സ്വയംപര്യാപ്തത കൈവരിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷമായി സൈലിയ, അല്‍ വക്റ, ഉം സലാല്‍ എന്നിവിടങ്ങളില്‍ കേന്ദ്രീയ വിപണികള്‍ വിജയകരമായി നടത്തുന്നുണ്ട്.
കന്നുകാലി വികസനമേഖലയിൽ വൻനടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. രാജ്യത്ത് നിലവിൽ കൃഷി കന്നുകാലി കണക്കെടുപ്പ് പുരോഗമിക്കുകയാണ്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണിത്. ഭക്ഷ്യമേഖലയിലെ വിവിധ പദ്ധതികൾ മൂലം രാജ്യത്തെ കന്നുകാലി സമ്പത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്.
2000ത്തിലാണ് കാർഷിക കന്നുകാലി മേഖലയിൽ രാജ്യത്ത് അവസാന കണെക്കടുപ്പ് നടത്തിയിരുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ലൈവ്സ്റ്റോക്ക് വകുപ്പിെൻറ നിലവിലുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 17,07,547 ആണ്. ഒട്ടകങ്ങൾ, ചെമരിയാടുകൾ, പശു, ആടുകൾ എന്നിവയടക്കമാണിത്. ഫാമുകളിലെ കന്നുകാലികളുടെ ദേശീയ രജിസ്റ്റിൽ 2016 ആഗസ്റ്റ് അവസാനം വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1.2 മില്ല്യൺ കന്നുകാലികളാണ്. 1,31,080 ആണ് ആകെയുള്ള ഒട്ടകങ്ങളുെട എണ്ണം. ചെമരിയാടുകൾ 10,94,217 എണ്ണമുണ്ട്. ആടുകൾ 4,41,279 എണ്ണമാണുള്ളത്. ആകെയുള്ള പശുക്കൾ 40,971 ആണ്. ആകെയുള്ള കന്നുകാലി കർഷകരുടെ എണ്ണം 17,866 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

