Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസന്ദർശകർ സജീവമാകുന്നു

സന്ദർശകർ സജീവമാകുന്നു

text_fields
bookmark_border
airport
cancel
camera_alt

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോ​ഹ: ഈ ​വ​ർ​ഷം ജൂ​ണി​ൽ ഖ​ത്ത​റി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2021നെ ​അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ജൂ​ണി​ൽ അ​ഞ്ചി​ര​ട്ടി​യോ​ളം സ​ന്ദ​ർ​ശ​ക​ർ വ​ർ​ധി​ച്ച​താ​യാ​ണ്​ റി ​പ്പോ​ർ​ട്ട്. 1,45,641 സ​ന്ദ​ർ​ശ​ക​രാ​ണ് ക​ഴി​ഞ്ഞ ജൂ​ണി​ൽ ഖ​ത്ത​റി​ലെ​ത്തി​യ​ത്. 2021 ജൂ​ണി​ൽ കേ​വ​ലം 24293 പേ​ർ മാ​ത്ര​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​ർ. പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി (പി.​എ​സ്.​എ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​ർ​ഷി​ക ക​ണ​ക്കി​ൽ 499 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തി​യ​ത്. 59620 പേ​രാ​ണ് (41 ശ​ത​മാ​നം) ജി.​സി.​സി​യി​ൽ​നി​ന്ന് മാ​ത്ര​മെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ക​രി​ൽ 88054 പേ​ർ വ്യോ​മ​മാ​ർ​ഗം ഖ​ത്ത​റി​ലെ​ത്തി​യ​പ്പോ​ൾ 48021 പേ​ർ ക​ര​മാ​ർ​ഗ​വും 9566 പേ​ർ ക​ട​ൽ മാ​ർ​ഗം എ​ത്തി​യ​താ​യും പി.​എ​സ്.​എ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റു അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 10,134 പേ​രും ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് 2399 പേ​രും 33790 പേ​ർ ഏ​ഷ്യ-​ഓ​ഷ്യാ​നി​യ​യി​ൽ​നി​ന്നും എ​ത്തി​യ​താ​യും യൂ​റോ​പ്പി​ൽ​നി​ന്ന് 24502 പേ​രും അ​മേ​രി​ക്ക​യി​ൽ​നി​ന്ന് 15196 പേ​രും സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി​യെ​ന്നും പി.​എ​സ്.​എ വ്യ​ക്ത​മാ​ക്കി.

പി.​എ​സ്.​എ പു​റ​ത്തു​വി​ട്ട മാ​സാ​ന്ത റി​പ്പോ​ർ​ട്ടി​ൽ ഈ ​വ​ർ​ഷം ജൂ​ണി​ൽ ന​ൽ​കി​യ പു​തി​യ ൈഡ്ര​വി​ങ് ലൈ​സ​ൻ​സി​ന്‍റെ എ​ണ്ണ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്ത അ​പേ​ക്ഷി​ച്ച് 136.8 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 39.8 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. ഖ​ത്ത​രി​ക​ള​ല്ലാ​ത്ത പു​രു​ഷ​ന്മാ​രാ​ണ് പു​തു​താ​യി ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​രി​ല​ധി​ക​വും (82 ശ​ത​മാ​നം). മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 39.8 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2022 ജൂ​ണി​ൽ 8011 പു​തി​യ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യി പി.​എ​സ്.​എ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. 2022 മെ​യ് മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 22.6 ശ​ത​മാ​നം വ​ർ​ധ​ന​യും 2021 ജൂ​ൺ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 53.1 ശ​ത​മാ​നം വ​ർ​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പി.​എ​സ്.​എ റി​പ്പോ​ർ​ട്ട് ചെ​യ്തു. 18 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ജൂ​ണി​ൽ 746 വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യും ഇ​തി​ൽ 92 ശ​ത​മാ​നം കേ​സു​ക​ളി​ലും നി​സ്സാ​ര പ​രി​ക്കു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ജൂ​ൺ ആ​ദ്യ​ത്തി​ൽ 2.50 മി​ല്യ​ൻ ഉ​ണ്ടാ​യി​രു​ന്ന ജ​ന​സം​ഖ്യ ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ 2.66 മി​ല്യ​നാ​യി വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Visitors are active
News Summary - Visitors are active
Next Story