ഖത്തറിൽ പ്രതിമാസം നിർമിക്കുന്നത് 8000 വെൻറിലേറ്ററുകൾ
text_fieldsദോഹ: പ്രാദേശിക-അന്തർദേശീയതലങ്ങളിലെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി ഖത്തർ കമ്പനി നിർമിക്കുന്നത് പ്രതിമാസം 8000 വെൻറിലേറ്ററുകൾ. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബർസാൻ ഹോൾഡിങ്സാണ് വെൻറിലേറ്ററുകൾ നിർമിക്കുന്നത്. പൂർണമായി പ്രാദേശികമായി നിർമിക്കുന്ന വെൻറിലേറ്ററുകൾ റെക്കോഡ് സമയത്തിലാണ് പൂർത്തിയാക്കുന്നത്. ഇവയുടെ നിർമാണപ്രക്രിയ വിശദമാക്കുന്ന വിഡിയോ സന്ദേശത്തോടൊപ്പം ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബർസാൻ ഹോൾഡിങ്സിൽ പൂർണമായും പ്രാദേശികമായി റെക്കോഡ് സമയത്തിലാണ് വെൻറിലേറ്റർ നിർമാണം പൂരോഗമിക്കുന്നതെന്ന് ജി.സി.ഒ ട്വീറ്റ് ചെയ്തു.
ഏപ്രിൽ മുതൽ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിലെ ബർസാൻ ഹോൾഡിങ്സിെൻറ ആസ്ഥാനത്താണ് സേവർ-ക്യൂ വെൻറിലേറ്ററുകൾ നിർമിക്കുന്നത്.എൻജിനീയറിങ്ങും നിർമാണവും ഖത്തരി മാനദണ്ഡങ്ങൾക്കനുസൃതമായാണ്. സിവിലിയൻ, മിലിറ്ററി ഉപയോഗത്തിന് സാധ്യമാകും വിധത്തിലാണ് സേവർ-ക്യൂ വെൻററിലേറ്ററുകളുടെ നിർമാണമെന്ന് അസി. േപ്രാജക്ട് മാനേജർ സഈദ് അബ്ദുല്ല അൽ മന്നാഇ അൽജസീറയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.