You are here

​െഎക്യവും സ്​നേഹവുമോതി ‘യൂ​​ണി​​റ്റി’ ഇഫ്​താർ സംഗമം

09:43 AM
20/05/2018
മ​​ല​​യാ​​ളി സം​​ഘ​​ട​​ന​​ക​​ളു​​ടെ പൊ​​തു​​വേ​​ദി​​യാ​​യ ‘യൂ​​ണി​​റ്റി ഖ​​ത്ത​​ർ’ നടത്തിയ ഇഫ്​താർ സംഗമത്തിൽ ഖ​​ത്ത​​ർ മ​​ത​​കാ​​ര്യ മ​​ന്ത്രാ​​ല​​യ പ്ര​​തി​​നി​​ധി​​യും ആ​​സ്പ​​യ​​ർ മ​​സ്ജി​​ദ് ഖ​​തീ​​ബു​​മാ​​യ ഹാ​​സിം റി​​ജാ​​ബ് സംസാരിക്കുന്നു

ദോ​​ഹ: മ​​ല​​യാ​​ളി​​ക​​ളു​​ടെ സം​​ഘ​​ബോ​​ധ​​വും സം​​ഘ​​ട​​നാ സം​​വി​​ധാ​​ന​​ങ്ങ​​ളും ശ്ലാ​​ഘ​​നീ​​യ​​മാ​​ണെ​​ന്നും വ്യ​​ക്തി​​പ​​ര​​വും സാ​​മൂ​​ഹ്യ​​പ​​ര​​വു​​മാ​​യ മു​​ന്നേ​​റ്റ​​ത്തി​​ന് മ​​ല​​യാ​​ളി കൂ​​ട്ടാ​​യ്മ​​ക​​ൾ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ൾ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ടെ​​ന്നും ഖ​​ത്ത​​ർ മ​​ത​​കാ​​ര്യ മ​​ന്ത്രാ​​ല​​യ പ്ര​​തി​​നി​​ധി​​യും ആ​​സ്പ​​യ​​ർ മ​​സ്ജി​​ദ് ഖ​​തീ​​ബു​​മാ​​യ ഹാ​​സിം റി​​ജാ​​ബ് പ​​റ​​ഞ്ഞു. മ​​ല​​യാ​​ളി സം​​ഘ​​ട​​ന​​ക​​ളു​​ടെ പൊ​​തു​​വേ​​ദി​​യാ​​യ യൂ​​ണി​​റ്റി ഖ​​ത്ത​​ർ ഗ​​ൾ​​ഫ് പാ​​ര​​ഡൈ​​സ് ഹോ​​ട്ട​​ലി​​ൽ ന​​ട​​ത്തി​​യ ഇ​​ഫ്താ​​ർ മീ​​റ്റി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 

വ്യ​​ക്തി വി​​ശു​​ദ്ധി​​യോ​​ടൊ​​പ്പം ത​​ന്നെ മ​​നു​​ഷ്യ​​​ജീ​​വി​​ത​​ത്തി​​ന് അ​​നി​​വാ​​ര്യ​​മാ​​യു​​ണ്ടാ​​കേ​​ണ്ട മാ​റ്റ​ങ്ങ​ൾ പ്രാ​​യോ​​ഗി​​ക​​മാ​​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ റ​​മ​​ദാ​​ൻ മാ​​സ​ത്തി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. വി​​ശ്വാ​​സ​​രം​​ഗ​​ത്ത് മാ​​തൃ​​ക സൃ​​ഷ്ടി​​ക്കാ​​ൻ കൂ​​ടി റ​മ​ദാ​ൻ മാ​സം വി​​നി​​യോ​​ഗി​​ക്കേ​​ണ്ട​​തു​​ണ്ട്. സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ൾ എ​​ന്ന നി​​ല​​ക്ക് അം​​ഗ​​ങ്ങ​​ളി​​ലേ​​ക്കും അ​​ണി​​ക​​ളി​​ലേ​​ക്കും കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടേ​​ണ്ട​​ത് ഈ ​​സ​​ന്ദേ​​ശ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. യൂ​​നി​​റ്റി ഖ​​ത്ത​​ർ ചെ​​യ​​ർ​​മാ​​ൻ കെ. ​​അ​​ബ്ദു​​ൽ​​ക​​രീം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 

വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഹ​​മ​​ദ് അ​​ബ്ദു​​ൽ​​റ​​ഹ്മാ​​ൻ (സി​​ജി), ഉ​​മ​​ർ കു​​ണ്ടു​​തോ​​ട് (ഇ​​ന്ത്യ​​ൻ ക​​ൾ​​ച്ച​​റ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ), കെ.​​സി. അ​​ബ്ദു​​ല്ല​​ത്തീ​​ഫ് (സെ​​ൻ​റ​​ർ ഫോ​​ർ ഇ​​ന്ത്യ​​ൻ ക​​മ്മ്യൂ​​ണി​​റ്റി), നൗ​​ഷീ​​ർ ടി.​​ടി (ഇ​​ന്ത്യ​​ൻ മു​​സ്​​ലിം ക​​ൾ​​ച്ച​​റ​​ൽ സെ​​ൻ​റ​​ർ), മു​​ഹ​​മ്മ​​ദ​​ലി ഖാ​​സി​​മി (കേ​​ര​​ള ഇ​​സ്​​ലാ​​മി​​ക് സെ​​ൻ​റ​​ർ), നി​​സാ​​ർ തൗ​​ഫീ​​ഖ് (കെ.​​എം.​​സി.​​സി), ഫാ​​സി​​ൻ ഹ​​മീ​​ദ് (​എം.​​എ​​സ്.​​എ​​സ്), ഷാ​​ന​​വാ​​സ് വൈ​​ക്കം (ഖ​​ത്ത​​ർ ഇ​​ന്ത്യ​​ൻ ഫ്ര​​റ്റേ​​ർ​​ണി​​റ്റി ഫോ​​റം), മു​​ജീ​​ബ് മ​​ദ​​നി (ഖ​​ത്ത​​ർ ഇ​​ന്ത്യ​​ൻ ഇ​​സ്​​ലാ​​ഹി സെ​ൻ​റ​​ർ), ഡോ. ​​സി.​മു​​ഹ​​മ്മ​​ദ് റാ​​ഫി സ​​ല​​ഫി (ഖ​​ത്ത​​ർ കേ​​ര​​ള ഇ​​സ്​​ലാ​​ഹി സെ​​ൻ​റ​​ർ), യൂ​​നി​​റ്റി വൈ​​സ് ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ എം.​​പി ഷാ​​ഫി​​ഹാ​​ജി, ഡോ. ​​സ​​മീ​​ർ മൂ​​പ്പ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ സം​സാ​രി​ച്ചു. യൂ​​നി​​റ്റി കോ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ വി.​​സി.​ മ​​ശ്ഹൂ​​ദ് സ്വാ​​ഗ​​ത​​വും എ.​​പി.​ ഖ​​ലീ​​ൽ ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Loading...
COMMENTS