Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവന്ദേഭാരത്: സ്വന്തം...

വന്ദേഭാരത്: സ്വന്തം സംസ്​ഥാനങ്ങളിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണം

text_fields
bookmark_border
flight
cancel

ദോഹ: വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്​ഥാനങ്ങളിലേക്ക് തന്നെ ടിക്കറ്റുകൾ  ബുക്ക് ചെയ്യണമെന്നും ഭാവിയിലുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണിതെന്നും ഖത്തറിലെ ഇന്ത്യൻ എംബസി  അറിയിച്ചു. വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിംഗ് വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്​. 

ആദ്യമിറങ്ങുന്ന സ്​ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ്​. മറ്റു നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ ഖത്തറിൽനിന്ന്​ പറക്കുന്നുണ്ട്. ഇതിനാൽ സ്വന്തം സംസ്​ഥാനത്തേക്കും അടുത്ത നഗരത്തിലേക്കുമുള്ള വിമാനങ്ങളിൽ തന്നെ ടിക്കറ്റ്​  ബുക്ക്​ ചെയ്യണം.

വന്ദേഭാരത് മിഷൻെറ കീഴിൽ നാലാംഘട്ടത്തിലെ ഒന്നാം ഭാഗത്തിൽ 51 വിമാനങ്ങളാണ് ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്ക് പറക്കുന്നത്. ജൂലൈ ഏഴ്​ മുതൽ 23 വരെയുള്ള ദിവസങ്ങളിലെ മുഴുവൻ വിമാനങ്ങളും പ്രവർത്തിപ്പിക്കുക ഇൻഡിഗോ എയർലൈൻസാണ്.

ഇനിയും രജിസ്​റ്റർ ചെയ്​തിട്ടില്ലാത്തവർ  https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക്​ വഴി രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിൽ രജിസ്​റ്റർ ചെയ്യുന്നതോടെ ലഭിക്കുന്ന ഇ.ഒ.ഐ.ഡി നമ്പർ ഉപയോഗിച്ചാണ്​ ഇൻഡിഗോ എയർലൈൻസി​െൻറ വെബ്സൈറ്റിൽ യാത്രക്കാർ നേരിട്ട് സീറ്റ് ബുക്ക് ചെയ്യേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdohavande bharath mission
News Summary - ticket should book for our own state in vande bharath mission
Next Story