Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാബൂൾ സ്​ഫോടനത്തിനു...

കാബൂൾ സ്​ഫോടനത്തിനു പിന്നാലെ ഒറ്റപ്പെട്ട മൂന്നു വയസ്സുകാരനെ കാനഡയിൽ പിതാവിനരികിലെത്തിച്ചു

text_fields
bookmark_border
കാബൂൾ സ്​ഫോടനത്തിനു പിന്നാലെ ഒറ്റപ്പെട്ട മൂന്നു വയസ്സുകാരനെ   കാനഡയിൽ പിതാവിനരികിലെത്തിച്ചു
cancel
camera_alt

 ടൊറ​േൻറാ വിമാനത്താവളത്തിൽ അലിയെ സ്വീകരിക്കുന്ന പിതാവ്​ ശരീഫ്​

ദോഹ: ഒരു സിനിമാകഥയെ വെല്ലുന്ന പുനസ്സമാഗമം. ഖത്തറി​െൻറ ഇടപെടലും കാനഡ എംബസിയുടെ സഹായവുമായപ്പോൾ ടൊറ​േൻറാ പിയേഴ്​സൺ രാജ്യാന്തര വിമാനത്താവളം യുദ്ധവും സംഘർഷങ്ങളുംകൊണ്ട്​ ചിതറിപ്പോയ ഒരു കുടുംബത്തി​െൻറ​ കൂടിച്ചേരലിന്​ വേദിയായി. വിമാനത്താവളത്തി​െൻറ ഇടനാഴി കടന്ന്​ ഓടിയെത്തിയ മൂന്നു വയസ്സുകാരൻ അലിയെ വാരിപ്പുണർന്ന പിതാവ്​ ​ശരീഫ്​ ചുടുചുംബനങ്ങൾകൊണ്ട്​ വീർപ്പുമുട്ടിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ അൽഖാതിറും സംഘവും നടത്തിയ അന്വേഷണങ്ങൾക്കും ഇടപെടലുകൾക്കും ആശ്വാസകരമായ തിരശ്ശീലവീഴുകയായിരുന്നു ഇവിടെ. ഇനി, അഫ്​ഗാനിലുള്ള മാതാവിനെയും മൂന്ന്​ മക്കളെയും കൂടി ഇവർക്കരികിലെത്തിച്ചാൽ ഈ ജീവിതകഥക്ക്​ ശുഭപര്യവസാനമാവും.

താലിബാൻ കാബൂൾ പിടിച്ചടിക്കി രണ്ടാഴ്​ച കഴിഞ്ഞ്​ ഹാമിദ്​ കർസായി വിമാനത്താവളത്തിന്​ പുറത്തുണ്ടായ ബോംബ്​ സ്​ഫോടനത്തിലായിരുന്നു സംഭവകഥകളുടെ തുടക്കം. ആഗസ്​റ്റ്​ 28 ആയിരുന്നു ആ ദിവസം. താലിബാൻ ഭരണം പിടിക്കുകയും രാജ്യമാകെ അരക്ഷിതാവസ്​ഥയിൽ മുങ്ങുകയും ചെയ്​തതോടെ മറ്റു​ അഫ്​ഗാനികളെപോലെ രാജ്യംവിടാ​ൻ പഴുത്​ തേടി​ എത്തിയതായിരുന്നു ഖദീജയും നാലു​ മക്കളും. അങ്ങനെയെത്തിയ ആയിരങ്ങൾ തടിച്ചുകൂടിയിരിക്കെയാണ്​ ഹാമിദ്​ കർസായി വിമാനത്താവളത്തിന്​ പുറത്ത്​ ഭീകരാക്രമണം നടക്കുന്നത്​. ചാവേർ പൊട്ടിത്തെറിച്ച്​ 169 അഫ്​ഗാനികളും 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു. പൊട്ടിത്തെറിയിൽ എല്ലാം ചിന്നിച്ചിതറി. പലരും പലദിക്കിലായി. മക്കളും ബന്ധുക്കളുമെല്ലാം കൊല്ലപ്പെ​ട്ടെന്നുറപ്പിച്ച ഖദീജ ആശുപത്രികൾ കയറിയിറങ്ങി, അവരെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ കുടുംബാംഗങ്ങളെയും മൂന്നു​ മക്കളെയും കണ്ടെത്താൻ കഴിഞ്ഞു. മൂന്നുവയസ്സുകാരൻ അലിയെ മാത്രം കാണാനില്ല. മകൻ മരണപ്പെട്ടു​െവന്ന്​ ആ ഉമ്മ ഉറപ്പിച്ചു.

എന്നാൽ, പൊട്ട​ിത്തെറിക്കു പിന്നാലെയുണ്ടായ തിക്കിനും തിരക്കിനുമിടയൽ അലിയെ മറ്റൊരു 17കാരൻ ഖത്തർ അമിരി ഫോഴ്​സി​െൻറ വിമാനത്തിൽ കയറാൻ സഹായിച്ചു. കുഞ്ഞു അലിയുടെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടായിരുന്നു ​ ആ കൗമാരക്കാരൻ ഇടപെടൽ. നൂറുകണക്കിന്​ അപരിചിതർക്കൊപ്പം അലിയും ദോഹയിൽ വിമാനമിറങ്ങി. ഖത്തറിലെ അഫ്​ഗാനി ക്യാമ്പിലെത്തിയപ്പോൾ, അഭയാർഥികൾക്കും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്​ഥർക്കും അലി നൊമ്പരവും ഒാമനയുമായി. അപ്പോഴെല്ലാം മക​െൻറ തിരോധാനത്തി​െൻറ ദുഃഖത്തിലായിരുന്നു അഫ്​ഗാനിലെ മാതവും കാനഡയിലെ പിതാവും. ഇതിനിടെ, വിദേശകാര്യ സഹമന്ത്രി ലുൽവ ഖാതിറി​െൻറ നേതൃത്വത്തിൽ അലിയുടെ ബന്ധുക്കൾക്കായി അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ്​ കാനഡയിലെ പിതാവി​െൻറ വിവരങ്ങൾ കണ്ടെത്തുന്നത്​. അഫ്​ഗാനിൽ വ്യാപാരിയായിരുന്ന ശരീഫ്​ രണ്ടു വർഷം മുമ്പാണ്​ കാനഡയിലെത്തിയത്​. അവിടെ, പല ജോലികൾ ചെയ്​ത്​ പച്ചപിടിക്കുന്നതിനിടെയായിരുന്നു അഫ്​ഗാൻ വീണ്ടും കുഴപ്പത്തിലായത്​. എങ്ങനെയെങ്കിലും രാജ്യംവിട്ടാൽ ഭർത്താവിനരികിൽ എത്താമെന്ന വിശ്വാസത്തിലായിരുന്നു ഖദീജയും മക്കളും വിമാനത്താവളത്തിലെത്തിയത്​.

ഖത്തറിലെ കാനഡ എംബസിയുടെ സഹായത്തോടെ ശരീഫുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയം അലി ജീവനോടെ ദോഹയിൽ സന്തോഷമായിരിക്കുന്ന കാര്യം അറിയിച്ചു. പിന്നെ പുനഃസമാഗമത്തിലേക്കുള്ള മണിക്കൂറുകൾ. എല്ലാം വളരെ വേഗത്തിലായിരുന്നു. ​യാത്രാ രേഖകളെല്ലാം ശരിയായി, 14 മണിക്കൂർ നീണ്ട വിമാനയാത്രക്കൊടുവിൽ അലി ​ടൊറ​േൻറായിൽ കാത്തിരുന്ന പിതാവിനരികിലെത്തി. അലി സുരക്ഷിതമായി പിതാവിനരികിൽ എത്തിയതായി ഖത്തറിലെ കാനഡ അംബാസഡർ സ്​റ്റെഫാനി മക്കല്ലം പറഞ്ഞു. അഫ്​ഗാനി​ലുള്ള മാതാവും മറ്റു കുടുംബാംഗങ്ങളെയും ആവശ്യപ്പെടുകയാണെങ്കിൽ അവരെ സുരക്ഷിതമായ യാത്രക്ക്​ സഹായിക്കാൻ തയാറാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദുരന്ത നിമിഷങ്ങൾ അതിജീവിച്ചെത്തിയ മൂന്നുവയസ്സുകാര​െൻറ പക്വത ഞങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നാണ്​ ഐക്യരാഷ്​ട്രസഭ രാജ്യാന്തര കുടിയേറ്റ വിഭാഗം ഓഫിസർ സ്​റ്റെല്ല ഷുരിനാ പറഞ്ഞത്​. മകനെ വീണ്ടെടുക്കാൻ കഴിഞ്ഞതി​െൻറ സന്തോഷത്തിലായിരുന്നു പിതവ്​ ശരീഫ്​. കഴിഞ്ഞ 14 ദിവസം തനിക്ക്​ ഉറക്കമില്ലായിരുന്നു, കാബൂളിലെ അവ​െൻറ ഉമ്മയും മകനുവേണ്ടി കണ്ണീരൊഴുക്കി കാത്തിരിപ്പിലായിരുന്നു -ശരീഫ്​ പറയുന്നു. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്താനിൽ നിന്നും 43 കനേഡിയൻ പൗരന്മാരെ ഖത്തർ ദോഹയിലും തുടർന്ന് കാനഡയിലും എത്തിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Three-year-old boy isolated after Kabul blasts Brought to Father in Canada
News Summary - Three-year-old boy isolated after Kabul blasts Brought to Father in Canada
Next Story