Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാക്സിനാണ്​ സുരക്ഷിതം

വാക്സിനാണ്​ സുരക്ഷിതം

text_fields
bookmark_border
വാക്സിനാണ്​ സുരക്ഷിതം
cancel
camera_alt

ഡോ. ​സോ​ഹ അ​ൽ ബ​യാ​ത്

ദോ​ഹ: സ​മീ​പ​കാ​ല​ത്താ​യി രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​ർ ആ​രും ​വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന്​ ഐ.​സി.​യു​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രാ​ക​ട്ടെ വാ​ക്സി​ൻ തീ​രെ എ​ടു​ക്കാ​ത്ത​വ​രോ ഭാ​ഗി​ക​മാ​യി മാ​ത്രം എ​ടു​ത്ത​വ​രോ ആ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്സി​നേ​ഷ​ൻ മേ​ധാ​വി ഡോ. ​സോ​ഹ അ​ൽ ബ​യാ​ത്​ ആ​ണ്​ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ്ര​തി​രോ​ധ​മ​രു​ന്ന്​ കു​ത്തി​വെ​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ്​ ഇ​തു​വ​ഴി വ്യ​ക്​​ത​മാ​വു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത്​ ന​ൽ​കു​ന്ന വാ​ക്സി​നു​ക​ൾ കോ​വി​ഡി​നെ​തി​രെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും എ​ല്ലാ​വ​രും ര​ണ്ട്​ ഡോ​സ്​ വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ർ​ഹ​രാ​യ വി​ഭാ​ഗ​ങ്ങ​ൾ ബൂ​സ്റ്റ​ർ ഡോ​സ്​ എ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച്​ ഉ​യ​രു​ന്ന പ​തി​വ്​ ചോ​ദ്യ​ങ്ങ​ൾ​ക്കും അ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലു​മാ​യി പു​റ​ത്തി​റ​ക്കി​യ വി​ഡി​യോ​യി​ലാ​യി​രു​ന്നു ​ഡോ. ​സോ​ഹ അ​ൽ ബ​യാ​ത്​ കാ​ര്യ​ങ്ങ​ൾ വി​ദ​ശീ​ക​രി​ച്ച​ത്.

ബൂ​സ്റ്റ​ർ ഡോ​സി​ന്​ അ​ർ​ഹ​ർ ആ​രൊ​​ക്കെ?

-ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ ആ​റു മാ​സം പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ​വ​രും ബൂ​സ്റ്റ​ർ ഡോ​സ്​ എ​ടു​ക്കാ​ൻ അ​ർ​ഹ​രാ​ണ്. 12ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ്​ നി​ല​വി​ൽ രാ​ജ്യ​ത്ത്​ ഒ​ന്നും ര​ണ്ടും ഡോ​സ്​ വാ​ക്സി​നു​ക​ൾ ന​ൽ​കി​യ​ത്.

ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ബൂ​സ്റ്റ​ർ ഡോ​സ്​ എ​ന്തി​ന്​?

കോ​വി​ഡ്​ വാ​ക്സി​ൻ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ച​യാ​ൾ​ക്ക്​ ആ​റു മാ​സും ക​ഴി​യു​മ്പോ​ൾ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്നു എ​ന്ന്​ ശാ​സ്ത്രീ​യ​പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​രോ​ധ​ശേ​ഷി സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ബൂ​സ്റ്റ​ർ ഡോ​സ്​ ഫ​ല​പ്ര​ദ​മോ?

ബൂ​സ്റ്റ​ർ ഡോ​സ്​ കോ​വി​ഡി​നെ​തി​രെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ശേ​ഷി ന​ൽ​കു​മെ​ന്ന്​ ശാ​സ്ത്രീ​യ​പ​ഠ​ന​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. രോ​ഗ​ത്തി​നെ​തി​രെ 75 ശ​ത​മാ​ന​ത്തോ​ളം ആ​രോ​ഗ്യ​സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്നു. സ​മീ​പ​കാ​ല​ത്തെ ​ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളി​ലൊ​ന്നും രോ​ഗി​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഐ.​സി.​യു​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രാ​വ​ട്ടെ ഒ​ന്നാം ഡോ​സ്​ മാ​ത്രം സ്വീ​ക​രി​ച്ച​വ​രോ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രോ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ സ​മ​യം ക​ഴി​ഞ്ഞ​വ​രോ ആ​ണ്.

ബൂ​സ്റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ക്കു​മോ?

ബൂ​സ്റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​ത്​ രോ​ഗ​ബാ​ധ​യി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം ന​ൽ​കും. രോ​ഗം ബാ​ധി​ച്ചാ​ൽ ത​ന്നെ​യും ആ​ശു​പ​ത്രി പ്ര​വേ​ശ​ന​മൊ​ന്നു​മി​ല്ലാ​തെ​ത​ന്നെ ഭേ​ദ​മാ​വു​ക​യും ചെ​യ്യും.

​പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​മോ?

നി​ല​വി​ൽ 3.65 ല​ക്ഷം ബൂ​സ്റ്റ​ർ ഡോ​സ്​ വാ​ക്സി​നു​ക​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞു. വ​ള​രെ ചു​രു​ങ്ങി​യ എ​ണ്ണം മാ​ത്ര​മേ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ള്ളൂ. അ​താ​വ​ട്ടെ ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​രി​യ പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മാ​ണ്. വാ​ക്സി​ൻ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ടെ പേ​രി​ൽ ആ​ർ​ക്കും ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The vaccine is safe
News Summary - The vaccine is safe
Next Story