Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅറബി പഠിക്കാൻ 'തകല്ലം'...

അറബി പഠിക്കാൻ 'തകല്ലം' വെ​ബ്​​സൈ​റ്റ്​ സഹായിക്കും

text_fields
bookmark_border
അറബി പഠിക്കാൻ തകല്ലം വെ​ബ്​​സൈ​റ്റ്​ സഹായിക്കും
cancel

ദോ​ഹ: അ​റ​ബി​ഭാ​ഷ പ​ഠ​ന​ത്തി​നാ​യു​ള്ള ഔ​ഖാ​ഫ് ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം 'ത​ക​ല്ലം' വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​ബോ​ധ​ന-​മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ലെ ഇ​സ്​​ലാം വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് പു​തി​യ സൈ​റ്റ്​ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തിെൻറ ഏ​ത് കോ​ണി​ലി​രു​ന്നും വ്യ​ത്യ​സ്​​ത​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ അ​റ​ബി ഭാ​ഷ പ​ഠി​ക്കാ​നു​ള്ള ഗ്ലോ​ബ​ൽ പ്ലാ​റ്റ്ഫോ​മാ​ണ് പു​തി​യ വെ​ബ്സൈ​റ്റെ​ന്ന് ലോ​ഞ്ചി​ങ്ങി​നോ​ടു​ബ​ന്ധി​ച്ച് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഔ​ഖാ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഗാ​നെം ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

ഇ​സ്​​ലാ​മി​ക് നെ​റ്റ്​​വ​ർ​ക്കി​ലെ വെ​ബ്സൈ​റ്റു​ക​ളു​മാ​യും ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളു​മാ​യും ചേ​ർ​ന്നാ​യി​രി​ക്കും വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും ഡോ. ​ശൈ​ഖ് ഖാ​ലി​ദ് ആ​ൽ​ഥാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​റ​ബി ഭാ​ഷ സം​സാ​രി​ക്കാ​ത്ത​വ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ 'ത​ക​ല്ലം' വെ​ബ്സൈ​റ്റ്, പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യെ​ന്ന പ്ര​ബോ​ധ​ന-​മ​ത​കാ​ര്യ വ​കു​പ്പിെൻറ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും വ​ള​രെ എ​ളു​പ്പ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഭാ​ഷാ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും വ​കു​പ്പ് മേ​ധാ​വി മാ​ൽ അ​ല്ലാ​ഹ് അ​ൽ ജാ​ബി​ർ പ​റ​ഞ്ഞു.

അ​റ​ബി അ​ധ്യാ​പ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​വ​രു​ടെ​യും അ​റ​ബി​ഭാ​ഷാ വി​ദ​ഗ്ധ​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ൾ​വി, സം​സാ​രം, വാ​യ​ന, എ​ഴു​ത്ത് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന രീ​തി​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ഴ് ത​ല​ങ്ങ​ളി​ലാ​യി 140ല​ധി​കം പാ​ഠ​ങ്ങ​ളാ​ണ് വെ​ബ്സൈ​റ്റി​ലു​ള്ള​ത്. ഓ​രോ ഘ​ട്ട​ത്തി​ലും അ​മ്പ​തി​ല​ധി​കം ഇ​ൻ​റ​റാ​ക്ടി​വ് എ​ജു​ക്കേ​ഷ​ന​ൽ ആ​ക്ടി​വി​റ്റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നാ​നൂ​റി​ല​ധി​കം പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങാ​ണ് വെ​ബ്സൈ​റ്റി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​വി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ മാ​ർ​ഗം വ​ഴി അ​റ​ബി ഭാ​ഷാ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
TAGS:Thakallam 
News Summary - The 'Thakallam' website will help you to learn Arabic
Next Story