Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാർ​ട്ടേർഡ്​...

ചാർ​ട്ടേർഡ്​ വിമാനമൊരുക്കി ‘ടീം തിരൂർ ഖത്തർ’ 

text_fields
bookmark_border
ചാർ​ട്ടേർഡ്​ വിമാനമൊരുക്കി ‘ടീം തിരൂർ ഖത്തർ’ 
cancel

ദോഹ: തിരൂരിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ‘ടീം തിരൂർ ഖത്തർ’ കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിൽ ​േപകാൻ പ്രയാസപ്പെടുന്നവർക്കായി ചാർ​ട്ടേർഡ്​ വിമാനമയച്ചു. ദോഹ വിമാനത്താവളത്തിൽനിന്ന്​ കോഴിക്കോ​ട്ടേക്ക്​ പോയ വിമാനത്തിൽ 180 യാത്രക്കാരുണ്ടായിരുന്നു. അർഹരായ 20 പേർക്ക്​ സൗജന്യമായാണ്​ വിമാന ടിക്കറ്റ് നൽകിയതെന്ന്​ ടീം തിരൂർ ഖത്തർ പ്രസിഡൻറ്​ അഷ്റഫ് ചിറക്കൽ അറിയിച്ചു. നാട്ടിലും മറുനാട്ടിലുമായി നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളാണ്​ സംഘടന നടത്തിവരുന്നത്​. 

കഴിഞ്ഞ രണ്ട്​ പ്രളയകാലത്തും നാട്ടിലെ കാരുണ്യപ്രവർത്തന രംഗത്ത് മികച്ച സാന്നിധ്യമായിരുന്നു. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക്​ നിരവധി സഹായപദ്ധതികളും നടത്തുന്നു. തിരൂർ പൂങ്ങോട്ടുകുളം ഡ്രസ്സ് കളക്ഷൻ ബോക്സ് സ്ഥാപിച്ച്​ അതിലൂടെ അർഹരായവർക്ക്​ വസ്ത്രം എത്തിച്ചു കൊടുക്കുന്നുണ്ട്. 

അംഗങ്ങളിൽ വീടുണ്ടാക്കാൻ ബുദ്ധിമുട്ടുന്നവർക്ക് വീട്​ നിർമിച്ചുനൽകുന്നുണ്ട്​. ഖത്തറിലെ തിരൂർ  പ്രദേശത്തെ ആളുകളെ ഒരുമിപ്പിച്ച്​ ‘ടീം ഫെസ്​റ്റ്’​ എന്ന പേരിൽ കലാകായിക മാമാങ്കം എല്ലാ വർഷവും  നടത്തിവരുന്നു.

Show Full Article
TAGS:gulf news qatar flight 
Next Story