Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒറ്റക്കുതിപ്പിൽ...

ഒറ്റക്കുതിപ്പിൽ ഒരുപിടി റെക്കോഡുകൾ; താരമായി​ ശൈഖ ഹനൂഫ്​

text_fields
bookmark_border
ഒറ്റക്കുതിപ്പിൽ ഒരുപിടി റെക്കോഡുകൾ; താരമായി​ ശൈഖ ഹനൂഫ്​
cancel

​േദാഹ: ലണ്ടൻ മാരത്തൺ ഓട്ടത്തിൽ മിന്നും പ്രകടനവുമായി ഖത്തറി​െൻറ ചാമ്പ്യൻ താരം ശൈഖ ഹനൂഫ്​ ബിൻത്​ ഥാനി ആൽഥാനി. ഒറ്റക്കുതിപ്പിൽ ഒമ്പത്​ ദേശീയ റെക്കോഡുകൾ തിരുത്തിയെഴുതിയാണ്​ ഖത്തറി​െൻറ യുവതാരം ലണ്ടനിൽ തിളങ്ങിയത്​. അഞ്ച്​ കി.മീ, 10 കി.മീ, 15 കി.മീ, ഹാഫ്​ മാരത്തൺ, 10 മൈൽ, 30 കി.മീ, ഫുൾമാരത്തൺ എന്നീ വിഭാഗങ്ങളിലെല്ലാം ഇനി ദേശീയ റെക്കോഡ്​ ശൈഖ ഹനൂഫി​െൻറ പേരിൽ കുറിക്കപ്പെടും. ഫുൾമാരത്തൺ ദൂരമായ 35 കിലോമീറ്റർ നാലു മണിക്കൂർ 23:30 മിനിറ്റിലാണ്​ ഇവർ ഫിനിഷ്​ ചെയ്​തത്​. ഇതിനിടയിലായിരുന്നു വിവിധ ദൂര വിഭാഗങ്ങളിൽ ദേശീയ റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ചത്​. ശൈഖ ഹനൂഫി​െൻറ നേ​ട്ടത്തെ ഖത്തർ ഒളിമ്പിക്​സ്​ കമ്മിറ്റി അഭിനന്ദിച്ചു. 'വെൽ ഡൺ ഹനൂഫ്​. നിശ്ചയ ദാർഢ്യത്തിൻെറയും പ്രതിബദ്ധതയുടെയും ഫലമാണ്​ ഖത്തരി യുവതിയുടെ പുതിയ നേട്ടം' -ഖത്തർ ഒളിമ്പിക്​ കമ്മിറ്റി അഭിനന്ദന സന്ദേശത്തിൽ കുറിച്ചു. 'കഴിഞ്ഞ 18മാസം ലോകത്ത്​ എല്ലാവർക്കും ദുരിതസമാനമായിരുന്നു. എന്നാൽ, നമ്മ​െളല്ലാം ഒന്നാവു​േമ്പാൾ വരും ദിവസം ആഘോഷത്തി​െൻറയും നന്മയുടേതുമാവുമെന്ന്​ ഉറപ്പുണ്ട്​' -ശൈഖ ഹനൂഫ്​ ട്വിറ്ററിൽ കുറിച്ചു.

Show Full Article
TAGS:heikh hanoof star 
News Summary - Sheikh Hanoof as the star
Next Story