Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ന​മു​ക്കൊ​രു​മി​ച്ചോ​ടാം... ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​

text_fields
bookmark_border
ന​മു​ക്കൊ​രു​മി​ച്ചോ​ടാം... ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​
cancel
camera_alt?????? ??????????? ?????????? ????????? ?????????????????

രോ​ഗ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നും ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കാ​നും ഏ​റ്റ​വും ന​ല്ല പ്ര​തി​വി​ധി വ്യാ​യാ​മം​ ത​ന്നെ​യാ​ണ്. സ്പോ​ർ​ട്സി​നോ​ടു​ള്ള പ്രി​യം എ​നി​ക്കും കു​ടും​ബ​ത്തി​നും ആ​രോ​ഗ്യ​ത്തോ​ടെ ക​ഴി​യാ​നു​ള്ള വ​ഴി​യാ​ണ് തു​റ​ന്നു​ത​ന്നി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ​യും കൂ​ട്ടി കു​ടും​ബ​ത്തോ​ടൊ​പ്പം മു​ട​ങ്ങാ​ത െ ചെ​യ്യു​ന്ന വ്യാ​യാ​മം​ത​ന്നെ​യാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം എ​നി​ക്കും കു​ടും​ബ​ത്തി​നും ല​ഭി​ച്ച​തി​നു പി​ന്നി​ൽ.

ചെ​റി​യ പ്രാ​യ​ത്തി​ൽ​ത​ന്നെ കു​ട്ടി​ക​ളി​ൽ കാ​യി​കാ​ഭി​രു​ചി വ​ള​ർ​ത്തി​യെ​ടു​ത്താ​ൽ മ​തി, താ​മ​സി​യാ​തെ അ​വ​രും ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​യു​ള്ള​വ​രാ​യി മാ​റും. ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന എ​ല്ലാ കാ​യി​ക​പ​രി​പാ​ടി​ക​ളി​ലും ഞാ​ൻ കു​ടും​ബ​ത്തെ​യും ഒ​പ്പം കൂ​ട്ടി​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന​തിെ​നാ​പ്പം സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും വ്യ​ക്തി​ത്വ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നും​വ​രെ എ​െൻറ കു​ട്ടി​ക​ളെ സ​ഹാ​യി​ച്ച​ത് സ്പോ​ർ​ട്സ് ത​ന്നെ​യാ​ണ്.

കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഹ്ലാ​ദ​ത്തോ​ടെ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​മാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ 2020’ എ​ന്ന കാ​യി​ക​പ​രി​പാ​ടി വ​ഴി ഖ​ത്ത​റി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി കാ​ഴ്ച​വെ​ക്കു​ന്ന​ത്. പ്ര​വാ​സി​കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ട്ടം​കൂ​ടി അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ മാ​റ്റു​ര​ക്കാ​ൻ ക​ഴി​യു​ന്ന അ​സു​ല​ഭ അ​വ​സ​ര​മാ​ണി​ത്. ‘ഖ​ത്ത​ർ റ​ൺ 2020’ ഇ​വ​ൻ​റി​ൽ ഓ​ടു​ന്ന​തി​ന് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന എ‍​െൻറ കു​ടും​ബ​ത്തോെ​ടാ​പ്പം ഞാ​ൻ ഉ​റ​പ്പാ​യും എ​ത്തും. രോ​ഗ​ങ്ങ​ളാ​ൽ വ​ല​യാ​ത്ത, സ​മ്മ​ർ​ദ​ങ്ങ​ളാ​ൽ ത​ള​ച്ചി​ടാ​നാ​വാ​ത്ത, ആ​രോ​ഗ്യ​ക​ര​മാ​യ കു​ടും​ബ​മാ​യി മാ​റാ​നും ജീ​വി​ത​ശൈ​ലി​ക​ളി​ൽ മാ​റ്റം വ​രു​ത്തി സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യാ​നും നി​ങ്ങ​ളെ കു​ടും​ബ​ത്തി​നും ഇൗ ​അ​വ​സ​രം ഉ​റ​പ്പാ​ക്കൂ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newssajeer
News Summary - sajeer-qatar-gulf news
Next Story