റോൾസ് റോയ്സ് മേധാവികളുമായി അമീറിന്റെ കൂടിക്കാഴ്ച
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റോൾസ് റോയ്സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ റോൾസ് റോയ്സ് ഉന്നതതല സംഘം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ആഡംബര വാഹന നിർമാതാക്കളെന്ന നിലയില ശ്രദ്ധേയരായ റോൾസ് റോയ്സ് മോട്ടോർ കാർസ് പ്രസിഡന്റ് അനിറ്റ ഫ്ര്യൂ ഉൾപ്പെടെ ഉന്നത സംഘമാണ് ഖത്തറിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയത്. അമീരി ദിവാനിൽ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിലായിരുന്നു കൂടിക്കാഴ്ച.
സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി റോൾസ് റോയ്സ് നിർമിക്കുന്ന സ്മാൾ മോഡുലാർ റിയാക്ടർ പദ്ധതിയിൽ ഖത്തറിന്റെ നിക്ഷേപത്തിന് ഇവർ അമീറിന് നന്ദി അറിയിച്ചു. ഏറ്റവും െചലവ് കുറഞ്ഞതും, പരിസ്ഥിതി സൗഹൃദവുമായി ഊർജ സംവിധാനം എന്നനിലയിലാണ് റോൾസ് റോയ്സ് നേതൃത്വത്തിൽ സ്മാൾ മോഡുലാർ റിയാക്ടർ നിർമാണവുമായി കമ്പനി മുന്നോട്ട് പോവുന്നത്. വിവിധ ലോകരാജ്യങ്ങളുടെയും നിക്ഷേപകരുടെയും സഹായത്തോടെയാണ് പരിസ്ഥിതി ഊർജരംഗത്തെ വിപ്ലവമായി മാറുന്ന മോഡുലാർ ന്യൂക്ലിയർ റിയാക്ടർ നിർമാണം.
പരമ്പരാഗത ഊർജ ഉൽപാദനരംഗത്തെ അടിമുടി മാറ്റിമറിച്ച് വരുന്ന മോഡുലാർ ആണവോർജ പദ്ധതി പ്രകാരം ഒരു പ്ലാന്റിൽനിന്നും 470 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി നേരത്തേ പ്രഖ്യാപിച്ചത്.
150 വിൻഡ് ടർബൈനുകൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് സമാനമാണ് ഒരു യൂനിറ്റിന്റെ ശേഷി. റോൾസ് റോയ്സിന്റെ മോഡുലാർ ന്യൂക്ലിയർ റിയാക്ടറിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കമ്പനിയുടെ ഓഹരിയിലും വലിയ തോതിൽ കുതിച്ചുകയറ്റമുണ്ടായിരുന്നു