തൊഴിൽമേഖലയിൽ വിപ്ലവകരമായ നടപടികൾ
text_fieldsതൊഴിൽമന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റു
ദോഹ: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഖത്തര്‍ സ്വീകരിച്ചത് വിവിധ നടപടികൾ. കഴിഞ്ഞ രണ്ടുവര്‍ഷമായി തൊഴിൽമേഖലയിൽ ഖത്തര്‍ അവതരിപ്പിച്ച നിയമ പരിഷ്കാരങ്ങള്‍ വിപ്ലവകരമാണ്. കഴിഞ്ഞദിവസം ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജി.സി.ഒ) വെബ്സൈറ്റിെൻറ തൊഴില്‍ പരിഷ്കരണ പേജില്‍ ഇക്കാര്യങ്ങൾ പ്രസിദ്ധീകരിച്ചു.
തൊഴില്‍നയം സങ്കീര്‍ണമായ പ്രശ്നമാണെന്നും ഒറ്റരാത്രി കൊണ്ട് പരിഹരിക്കാനാവില്ലെന്നും ജി.സി.ഒ പറയുന്നു. എങ്കിലും കുറെ വര്‍ഷങ്ങളായി തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റ തൊഴിലാളികള്‍ക്ക് സംരക്ഷണം വര്‍ധിപ്പിക്കുന്നതിനും വിപുലമായ പരിഷ്കാരങ്ങളാണ് ഖത്തര്‍ നടപ്പാക്കിയത്. ഖത്തറിലെ അതിവേഗത്തിലുള്ള അടിസ്ഥാന സൗകര്യ വികസനവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും തങ്ങളുടെയും കുടുംബത്തിെൻറയും ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെയാണ് ആകര്‍ഷിച്ചത്.
നിലവില്‍ 20 ദശലക്ഷം പേര്‍ക്കാണ് ഖത്തര്‍ തൊഴില്‍ നൽകുന്നത്. അതിഥി തൊഴിലാളികളുടെ ക്ഷേമത്തെ പ്രധാന മുന്ഗണനകളിലൊന്നായാണ് രാജ്യം കാണുന്നത്. ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും അനുയോജ്യമായ സംവിധാനം രൂപകല്പന ചെയ്യുന്നതരത്തിലാണ് ഖത്തറിെൻറ തൊഴില്‍ നിയമ പരിഷ്കാരങ്ങൾ. ഇക്കാര്യത്തിൽ രാജ്യം എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും വെബ്സൈറ്റില്‍ പറയുന്നു. ഏതു തരത്തിലുള്ള തൊഴിൽനിയമ പരിഷ്കാരങ്ങൾ വരുേമ്പാഴും അവ തൊഴിൽ ഉടമക്ക് കൂടി അനുയോജ്യമാകുന്നതാണോ എന്ന പരിശോധന നടത്താറുണ്ട്. ഇതിനനുസരിച്ച മാറ്റങ്ങൾ വരുത്താറുമുണ്ട്.
ഖത്തറിെൻറ തൊഴിൽമേഖലയിലെ പരിഷ്കാരങ്ങൾ ഏറെ ഗുണകരമാണെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) പറയുന്നു. പ്രധാന മനുഷ്യാവകാശ സംഘടനകളും യു.എന്‍ സംഘടനകളും ഇവ അംഗീകരിച്ചിട്ടുണ്ട്. പുതിയ നയങ്ങള്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിന്നും ഖത്തറിനെ വ്യത്യസ്തമാക്കുന്നുണ്ട്. വര്‍ഷങ്ങളുടെ ശ്രദ്ധാപൂര്‍വമായ ആസൂത്രണത്തിെൻറ ഫലമാണ് രാജ്യത്തിെൻറ പരിഷ്കാരങ്ങള്‍. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അറബ് ഇസ്ലാമിക തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തര്‍ സ്ഥിരമായ നയമാണ് പിന്തുടരുന്നതെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി 2019 സെപ്റ്റംബറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയത്തിനനുസരിച്ചാണ് വിവിധ നടപടികൾ.
രാജ്യത്തിനു പുറത്തുപോകാൻ എക്സിറ്റ് പെര്‍മിറ്റ് വേണ്ട
വിവിധ തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്കു പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) സംവിധാനം ഒഴിവാക്കിയത് തൊഴിൽ മേഖലയിലെ പ്രാധാന പരിഷ്കാരമാണ്. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് നിലവിൽ വേണ്ട. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ പുതിയ നിയമമാണിത്.
നിയമത്തിലെ മുൻവ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിന് പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍ നിന്ന് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍, പുതിയ നിയമ പ്രകാരം ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് ഇത് വേണ്ട. അതേസമയം, രാജ്യത്തിന് പുറത്തേക്ക് പോകാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന തെൻറ കീഴിലുള്ള അഞ്ചുശതമാനം ജീവനക്കാരുടെ പേര് തൊഴിലുടമക്ക് ഭരണനിര്‍വഹണ തൊഴിൽ-സാമൂഹിക മന്ത്രാലയത്തിന് സമര്‍പ്പിക്കാം.
കമ്പനിയിൽ 100 ജീവനക്കാരുണ്ടെങ്കിൽ അഞ്ചു ജീവനക്കാർക്ക് തെൻറ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് കമ്പനി ഉടമക്ക് നിർദേശിക്കാം. എന്നാൽ, ഇത് അഞ്ചുപേരിൽ കൂടാൻ പാടില്ല. ഏതെങ്കിലും ജീവനക്കാരന് രാജ്യത്തിന് പുറത്തേക്ക് പേകാൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ അയാൾക്ക് എക്സ് പാട്രിയേറ്റ്സ് എക്സിറ്റ് ഗ്രിവൻസ് കമ്മിറ്റിയെ സമീപിക്കാം. കമ്മിറ്റി മൂന്നു പ്രവൃത്തി ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമെടുക്കും. ഏതെങ്കിലും തരത്തിൽ വിരോധമുള്ള തൊഴിലാളിയുടെ യാത്ര മുടക്കാൻ പലപ്പോഴും തൊഴിൽ ഉടമകൾ എൻ.ഒ.സി ദുരുപയോഗിച്ചിരുന്നു. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ പ്രയാസമാണ് എൻ.ഒ.സി ഒഴിവായതോടെ ഇല്ലാതായത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാർക്കും രാജ്യത്തേക്ക് പുറത്തുപോകാൻ എക്സിറ്റ് പെര്‍മിറ്റ് വേണ്ട.
നേരേത്ത ഈ മേഖലയിലുള്ളവർ ഇൗ നിയമത്തിന് പുറത്തായിരുന്നു. ഒരു സ്ഥാപനത്തിലെ/ഓഫിസിലെ അഞ്ചു ശതമാനം ജീവനക്കാരൊഴികെ ബാക്കിയുള്ളവർക്കൊന്നും ഇതോടെ എക്സിറ്റ് പെർമിറ്റ് ആവശ്യമില്ലാതെയായി. ഒഴിവാക്കപ്പെട്ട അഞ്ചു ശതമാനം ജീവനക്കാർക്ക് എക്സിറ്റ് പെര്‍മിറ്റിന് അവരുടെ തൊഴിലുടമക്ക് അപേക്ഷ നൽകണം. ഈ അഞ്ചു വിഭാഗത്തിൽ ആരൊക്കെയാണ് ഉൾപ്പെടുക എന്നത് സംബന്ധിച്ച് മന്ത്രാലയം അതത് എച്ച് ആര് വിഭാഗങ്ങള്‍ക്ക് വിവരം നൽകിയിട്ടുണ്ട്. തനിക്ക് എൻ.ഒ.സി ആവശ്യമുണ്ടോ എന്ന് ഏത് ജീവനക്കാരനും പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഇതിന് https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/exitservices/exitpermitenquiry എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതിയാകും. വെബ്സൈറ്റിൽ ഖത്തർ െഎഡൻറിറ്റി നമ്പർ നൽകിയാൽ എക്സിറ്റ് ആവശ്യമുണ്ടോ എന്ന് അറിയാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

