Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലേക്ക്​ നോർക്ക...

ഖത്തറിലേക്ക്​ നോർക്ക വഴി റിക്രൂട്ട്മെന്റ്​ അവസരം

text_fields
bookmark_border
norka
cancel
camera_alt

നോ​ർ​ക്ക ഡ​യ​റ​ക്ട​റും എ.​ബി.​എ​ൻ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ജെ.​കെ. മേ​നോ​ൻ നോ​ർ​ക്ക റ​സി​ഡ​ന്റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദോ​ഹ: ഖ​ത്ത​റി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്താ​ൻ ധാ​ര​ണ​യാ​യ​താ​യി നോ​ർ​ക്ക റൂ​ട്ട്​​സ്​ റ​സി​ഡ​ന്‍റ​സ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഖ​ത്ത​റി​ലേ​ക്കു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നോ​ർ​ക്ക ഡ​യ​റ​ക്ട​റും ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ എ.​ബി.​എ​ൻ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ജ​യ​കൃ​ഷ്ണ മേ​നോ​നു​മാ​യി (ജെ.​കെ. മേ​നോ​ൻ) നോ​ർ​ക്ക ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദേ​ശ​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് വ്യ​ത്യ​സ്ത ചാ​ന​ലു​ക​ളി​ലൂ​ടെ റി​ക്രൂ​ട്ട്മെ​ന്റ് ശ​ക്തി​പ്പെ​ടു​ത്താ​ൻ നോ​ർ​ക്ക റൂ​ട്ട്സ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​നു ശേ​ഷം പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​ണ് നോ​ർ​ക്ക ശ്ര​മി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഖ​ത്ത​റി​ലെ എ.​ബി.​എ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​റു​മാ​യ ജ​യ​കൃ​ഷ്ണ മേ​നോ​ൻ നോ​ർ​ക്ക ഉ​ന്ന​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. എ.​ബി.​എ​ൻ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലെ ക​മ്പ​നി​ക​ളി​ലും നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്താ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്കി. ദോ​ഹ​യി​ൽ എം​പ്ലോ​യേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സ് വി​ളി​ച്ചു ചേ​ർ​ത്ത് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. താ​ര​ത​മ്യേ​ന നോ​ർ​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്റ് കു​റ​ഞ്ഞ ഖ​ത്ത​റി​ലേ​ക്കു​ള്ള തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ സാ​ധ്യ​ത​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്. നോ​ർ​ക്ക​യു​ടെ വ​ള​ർ​ച്ച​യി​ൽ ഒ​രു പ​ട​വു​കൂ​ടി ക​ട​ക്കു​ന്ന​താ​കും ഇ​തെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നോ​ർ​ക്ക റൂ​ട്ട്സ് സി.​ഇ.​ഒ ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത്ത് കൊ​ള​ശ്ശേ​രി, റി​ക്രൂ​ട്ട്മെ​ന്റ് മാ​നേ​ജ​ർ ശ്യാം ​എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Recruitment opportunity
News Summary - Recruitment opportunity to Qatar through Norka
Next Story