Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ മെരുങ്ങി,...

കോവിഡ്​ മെരുങ്ങി, വനിതാകരുത്തിൽ

text_fields
bookmark_border
കോവിഡ്​ മെരുങ്ങി, വനിതാകരുത്തിൽ
cancel
camera_alt?????????????? ???. ???? ???????? ?? ??????, ????? ???????????? ??????????? ????? ????????? ??????? ???? ?????? ?? ?????, ???. ???? ?? ?????, ???. ????? ?? ????, ???. ??? ?? ?????????

ദോഹ: പുതിയ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഏറെ കുറവും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനവുമാണ്​ കഴിഞ്ഞയാ​ഴ്​ചകളിൽ രാജ്യത്ത്​. രാജ്യം കോവിഡിനെ വരുതിയിലാക്കു​േമ്പാൾ അതിന്​ പിന്നിൽ പ്രയത്​നിച്ച പ്രധാനികൾ ഖത്തരി വനിതാ നേതാക്കളും ഉദ്യോഗസ്​ഥരുമാണ്. നേര​േത്ത ഖത്തറി​​െൻറ ചരിത്രത്തിൽ നിരവധി മേഖലകളിൽ വനിതകളുടെ സംഭാവനകളും  പ്രവർത്തനങ്ങളും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. കോവിഡ് കാലത്തും രോഗപ്രതിരോധ മേഖലയിൽ ദേശീയതലത്തിൽതന്നെ വിവിധ തസ്​തികകളിലിരുന്ന് മികവുറ്റ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവെക്കുന്നത്. 

ഈ വനിതാ നേതൃത്വത്തി​​െൻറ കൃത്യമായ ഇടപെടലുകളിൽകൂടിയാണ് രാജ്യത്തെ കോവിഡ് പ്രതിരോധമേഖല പാളിച്ചകളില്ലാതെ മുന്നോട്ടുപോകുന്നത്. ഖത്തറിലെ ആരോഗ്യ മേഖലയിൽ വിവിധ മേഖലകളിലായി കോവിഡിനെതിരായ പോരാട്ടത്തിൽ നിരവധി വനിതകളാണ്  പ്രവർത്തിക്കുന്നത്. നിലവിലെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ കുടുംബ ചുമതലയോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തിലും ഖത്തരി വനിതകൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് നേര​േത്ത ഖത്തർ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തിരുന്നു. 

ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി
കോവിഡ്​വിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ്. 2016 വരെ ഹമദ് മെഡിക്കൽ കോർപറേഷ​​​െൻറ ഡയറക്ടർ ജനറൽ പദവിയിലിരുന്ന ഡോ. ഹനാൻ അൽ  കുവാരി, 2016 മുതലാണ് പൊതുജനാരോഗ്യ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുന്നത്. ഖത്തറിലെ കോവിഡിനെതിരായ പോരാട്ടങ്ങളിൽ സ്​ത്രീകളുടെ നിർണായക പങ്കിനെ പ്രശംസിച്ച് ഐക്യരാഷ്​ട്രസഭയും അന്താരാഷ്​ട്ര സമൂഹവും ഈയിടെ  രംഗത്തെത്തിയിരുന്നു. കോവിഡ് സംബന്ധിച്ച് ഈയിടെ നടന്ന അന്താരാഷ്​ട്ര ഉന്നതതല യോഗത്തിൽ  മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഖത്തറിലെ വനിതകളുടെ പങ്ക്​ മന്ത്രി ഉയർത്തിക്കാട്ടിയിരുന്നു.
 

ലുൽവ റാഷിദ് അൽ ഖാതിർ
കോവിഡ് പ്രതിരോധ മേഖലയിൽ ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയോടൊപ്പം പ്രത്യേകം എടുത്തുപറയേണ്ട  മറ്റൊരു വനിതയാണ് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി ഔദ്യോഗിക വക്താവ് ലുൽവ റാഷിദ് അൽ ഖാതിർ.  നേര​േത്ത വിദേശകാര്യ മന്ത്രാലയത്തിലെ വാർത്താവക്താവായിരുന്ന ലുൽവ അൽ ഖാതിർ, നിലവിൽ വിദേശകാര്യ സഹമന്ത്രിയുമാണ്​. കോവിഡി​​​െൻറ തുടക്കംമുതൽ രാജ്യത്തി​​​െൻറ നിർണായക തീരുമാനങ്ങൾ വാർത്തസ​േമ്മളനങ്ങളിലൂടെ അറിയിച്ചിരുന്നത്​ ലുൽവ ആണ്​. വൈകുന്നേരം ഏറെ വൈകി നടക്കുന്ന ഇത്തരം വാർത്തസ​മ്മേളനങ്ങൾക്കായി മാധ്യമപ്രവർത്തകരും പൊതുജനങ്ങളും കാത്തിരുന്നു. ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും  വിലക്കിയ തീരുമാനങ്ങൾ പുറത്തുവിട്ടതും ലുൽവ ആയിരുന്നു.

പ്രമുഖ വനിതകൾ വേറെയും
ഹമദ് മെഡിക്കൽ കോർപറേഷനിലെ കോർപറേറ്റ് ഇൻഫെക്​ഷൻ പ്രിവൻഷൻ ആൻഡ് കൺേട്രാൾ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജമീല അൽ അജ്മി, എച്ച്.എം.സി ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി മേധാവി ഡോ. ഈനാസ്​ അൽ കുവാരി, എച്ച്.എം.സി നഴ്സിങ്​ വിഭാഗം അസി. എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അസ്​മ മൂസ എന്നിവരും രാജ്യത്തെ  കോവിഡ് പ്രതിരോധ മേഖലയിൽ അവഗണിക്കാനാകാത്ത ഖത്തരി വനിതാ വ്യക്തിത്വങ്ങളാണ്.

റുമൈല ആശുപത്രി,  ഹമദ്​ മെഡിക്കൽ കോർപറേഷനിലെ ഖത്തർ റീഹാബിലിറ്റേഷൻ എന്നിവയുടെ മെഡിക്കൽ ഡയറക്​ടറായ ഡോ. ഹനാദി അൽ ഹമദും രാജ്യത്തെ കോവിഡ്​ വിരുദ്ധപോരാട്ടത്തിൽ നിർണായകസാന്നിധ്യമാണ്​. സന്നദ്ധപ്രവർത്തന മേഖലയിൽ മുന്നിട്ടുനിൽക്കുന്ന ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയിലും ഖത്തരി പുരുഷന്മാരോടൊപ്പം  ഖത്തരി സ്​ത്രീകളും നിർണായക സാന്നിധ്യമാണ്. ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും വളൻറിയർ ആൻഡ് ലോക്കൽ ഡെവലപ്മ​​െൻറ് സെക്ടറിന് നേതൃത്വം നൽകുന്നത് ഖത്തരി വനിതയായ മുന ഫാദിൽ അൽ സുലൈതിയെന്നതും ഇതിന് സഹായകഘടകമാണ്​. കോവിഡ്​ പോരാട്ടത്തിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ പങ്കും  അതിൽ വനിതകളുടെ പങ്കും അവഗണിക്കാനാകില്ല. സന്നദ്ധ പ്രവർത്തന മേഖലയിൽ വനിതകൾക്ക് പ്രത്യേക പരിഗണന  നൽകുന്നുണ്ടെന്ന് മുന ഫാദിൽ അൽ സുലൈതി പറഞ്ഞു.
 

ഡോ. മുന അൽ മസ്​ലമാനി
കോവിഡിനെതിരായ പ്രതിരോധപ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്ന മറ്റൊരു നിർണായക വ്യക്തിത്വമാണ് കമ്യൂണിക്കബിൾ ഡിസീസ്​ സ​​െൻറർ മെഡിക്കൽ ഡയറക്ടറായ ഡോ. മുന അൽ മസ്​ലമാനി. ജീവിതപാതയിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണംചെയ്യാൻ കഴിവി​​െൻറ പരമാവധി സമർപ്പിക്കാൻ ഖത്തരി വനിതകൾ മുന്നോട്ടുവരുന്നുണ്ടെന്നും വിവിധ മേഖലകളിലെ ഉത്തരവാദപ്പെട്ട സ്​ഥാനങ്ങളിലും മറ്റു തൊഴിൽ മേഖലകളിലും ഖത്തരി  വനിതകൾ എത്തിയത് ഖത്തരി സമൂഹത്തിൽ അവർക്ക് മികച്ച പദവി നേടാൻ തുണയായിട്ടുണ്ടെന്നും ഡോ. മുന അൽ മസ്​ലമാനി നേര​േത്ത വ്യക്തമാക്കിയിരുന്നു.

കോവിഡിനെതിരായ പോരാട്ടത്തിൽ സി.ഡി.സി പൂർണാർഥത്തിൽ പ്രവർത്തനസജ്ജമാണെന്നും ഡോക്ടർമാർ, നഴ്സുമാർ, ലാബ ്ടെക്നീഷ്യന്മാർ, ഭരണനിർവഹണ ജീവനക്കാർ തുടങ്ങി എല്ലാ  പദവികളിലും ഖത്തരി വനിതകളുടെ നിർണായക സാന്നിധ്യമുണ്ടെന്നും ഡോ. അൽ മസ്​ലമാനി ചൂണ്ടിക്കാട്ടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - qatar_qatar news_covid
Next Story