Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​ഖത്തരി വനിതകൾക്ക്​...

​ഖത്തരി വനിതകൾക്ക്​ സർക്കാർ ജോലിയിൽ ഇനി പാർട്​ടൈം സൗകര്യവും

text_fields
bookmark_border
​ഖത്തരി വനിതകൾക്ക്​ സർക്കാർ ജോലിയിൽ ഇനി പാർട്​ടൈം സൗകര്യവും
cancel


നിർദേശത്തിന്​ മന്ത്രിസഭയുടെ അംഗീകാരം

ദോഹ: ഖത്തറിലെ സർക്കാർ മേഖലയിൽ പാർട്​ടൈം ജോലി അനുവദിക്കാനുള്ള നിർദേശത്തിന്​ മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്​ച പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗമാണ്​ അനുമതി നൽകിയത്​. ഖത്തർ വനിതകൾക്ക്​ ആശ്വാസകരമാവുന്നതാണ്​ പുതിയ നീക്കം. ഇതു പ്രകാരം പാർട്​ടൈം ജോലി ആവശ്യപ്പെടുന്ന ജീവനക്കാർക്ക്​ ആഴ്​ചയിലെ ജോലി സമയം പകുതിയായി കുറയും. കുടുംബ ജീവിതവും ജോലിയും ഒന്നിച്ച്​ കൊണ്ടുപോവാനുള്ള സൗകര്യം എന്ന നിലയിലാണ്​ ഭാഗികസമയം ജോലി ചെയ്യാനുള്ള സൗകര്യം ​കൂടി ഒരുക്കുന്നത്​. എന്നാൽ, ഇത്തരത്തിൽ ജോലി ചെയ്യാൻ അപേക്ഷിക്കുന്നവർക്ക്​ അതത്​ സർക്കാർ സ്ഥാപനത്തി​െൻറ അംഗീകാരത്തോടെയാവും അനുവാദം നൽകുന്നത്​.

പ്രവൃത്തി സമയം ഭാഗികമായി കുറയുന്നതോടെ ജോലിയിലെ കാര്യക്ഷത വർധിപ്പിക്കാനും കുടുംബത്തിനൊപ്പം കൂടുതൽ സമയം ​െചലവഴിക്കുന്നത്​ വഴി മികച്ച കുടുംബാന്തരീക്ഷം നിലനിർത്താനും കഴിയും എന്ന നിലയിലാണ്​ ഈ നീക്കം. അതേസമയം, ബുനാഴ്​ച ചേർന്ന മന്ത്രിസഭ യോഗത്തിൽ ഖത്തറിലെ കോവിഡ്​ നിയന്ത്രണങ്ങളിൽ പുതിയ നിർദേശങ്ങളൊന്നുമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatari women part-time jobs
News Summary - Qatari women can now work part-time in government jobs
Next Story