Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗറാഫ ലുലുവിൽ ഖത്തരി...

ഗറാഫ ലുലുവിൽ ഖത്തരി കാർഷിക ഉൽപന്നമേള തുടങ്ങി

text_fields
bookmark_border
ഗറാഫ ലുലുവിൽ ഖത്തരി കാർഷിക ഉൽപന്നമേള തുടങ്ങി
cancel
camera_alt

അൽഗറാഫ ലുലുഹൈപ്പർമാർക്കറ്റിലെ ഖത്തരി കാർഷിക ഉൽപന്നങ്ങളുടെ മേള ദേശീയ ഭക്ഷ്യസുരക്ഷാ വകുപ്പ്​ ഡയറക്​ടർ മസ്​ഊദ്​ ജാറല്ലാഹ്​ അൽ മർറി ഉദ്​ഘാടനം ചെയ്​തപ്പോൾ 

ദോഹ: അൽ ഗറാഫയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഖത്തരി കാർഷിക ഉൽപന്നങ്ങളുടെ മേള തുടങ്ങി. മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിൻെറ കീഴിലുള്ള കാർഷികകാര്യവകുപ്പുമായി സഹകരിച്ചാണ്​ മേള.'ഖത്തരി ഉൽപന്നങ്ങൾക്കാണ്​ ഞങ്ങളു​െട ആദ്യമുൻഗണന' എന്ന പ്രമേയത്തിലാണ്​ മേള. 2020 സീസണിലേക്കുള്ള 'ഖത്തർ ഫാംസ്'​, 'പ്രീമിയം ഖത്തരി വെജിറ്റബിൾസ്​' പദ്ധതികളുമായി സഹകരിച്ചാണിത്​. ദേശീയ ഭക്ഷ്യസുരക്ഷ വകുപ്പ്​ ഡയറക്​ടർ മസ്​ഊദ്​ ജാറല്ലാഹ്​ അൽ മർറി ഉദ്​ഘാടനം ചെയ്​തു.

ഖത്തർ ഫാംസ്​ വകുപ്പ്​ മേധാവി അഹ്​മദ്​ ഷഹീൻ അൽ കുവാരി, മന്ത്രാലയത്തിലെ ഗൈഡൻസ്​ ആൻഡ്​​ അഗ്രികൾചർ സർവിസ്​ സെക്​ഷൻ തലവൻ അഹ്​മദ്​ സലിം അൽയാഫി, ഖത്തർ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളായ മുബാറക്​ ഫറീഷ്​, ബദ്​ർ അൽ ഹത്​മി, ലുലു മാർക്കറ്റ്​സ്​ ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫ്​ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു. മഹാസീൽ പദ്ധതിയുടെ ചുമതലയുള്ള ഫാർമേഴ്​സ്​ റിലേഷൻസ്​ വകുപ്പ്​ തലവൻ മുഹമ്മദ്​ ഇസ്​ മയിലും പ​ങ്കെടുത്തു. 150 ഫാമുകളാണ്​ ലുലുവിലെ മേളയിൽ പ​ങ്കെടുക്കുന്നത്​.

വിവിധയിനം ഫ്രഷ്​ പച്ചക്കറികളാണ്​ പ്രത്യേകത. പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന മന്ത്രാലയത്തിൻെറ ലക്ഷ്യത്തി‍െൻറ ഭാഗമായാണ്​ മേള. ഇത്തരം ഉൽപന്നങ്ങൾക്ക്​ രാജ്യ​െത്ത പ്രധാന റീ​ട്ടെയ്​ൽ ഔട്ട്​ലറ്റുകളിൽ അവസരം ലഭിക്കുന്നതിലൂടെ ഫാമുകൾക്ക്​ തങ്ങളു​െട ഉൽപന്നങ്ങൾ വിൽക്കുവാനുള്ള മികച്ച അവസരമാണ്​ കൈവരുന്നത്​. ഉന്നത ഗുണനിലവാരമുള്ള പച്ചക്കറികളും പഴങ്ങളുമാണ്​ മികച്ച വിലയിൽ മേളയിലുള്ളത്​.

ലുലുവി‍െൻറ ഖത്തരി ഉൽപന്നങ്ങളു​െട മേള രാജ്യത്തെ കാർഷിക സീസണി‍െൻറ പ്രഖ്യാപനം കൂടിയാണെന്ന്​ ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫ​്​ പറഞ്ഞു. ഖത്തരി ഉൽപന്നങ്ങൾക്ക്​ മികച്ച പ്രാധാന്യമാണ്​ ലുലു ഹൈപ്പർമാർക്കറ്റുകളിൽ നൽകുന്നത്​. ബലദ്​ന, ഡാൻഡി, ഗദീർ, അൽമഹ, ക്യു ബേക്ക്​, അത്​ബ, റവ, ക്യുഎഫ്​എം, റയ്യാൻ, ഖത്തർ പഫ്​കി, പേൾ, ​ േഫ്ലാറ, ഗൗർമെറ്റ്​, ജെറി സ്​മിത്ത്​, അഗ്രികോ ഖത്തർ, പാരമൗണ്ട്​ അഗ്രികോ, ഓഷ്യൻ ഫിഷ്​, നപോളി ബേക്കറീസ്​, അൽവഹ, കൊറിയൻ ബേക്കറീസ്​, അൽ മൻഹാൽ, ദാന, അക്വ ഗൾഫ്​, സഫ, സിദ്​റ, ലുസൈൽ, ദോഹ, നാപികോ തുടങ്ങിയ വിവിധ ഖത്തരി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക്​ മികച്ച പ്രാധാന്യമാണ്​ ഇതിലൂടെ ലഭിക്കുന്നതെന്നും ലുലു അറിയിച്ചു.

Show Full Article
TAGS:Qatari Agricultural Produce Gharafa Lulu 
Next Story