ബ്ളിറ്റ്സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ്: മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ ഹരിക ദ്രോണവല്ലി
text_fieldsദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഡെ വുമണ്‍ വേള്‍ഡ് ബ്ളിറ്റ്സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഹരിക ദ്രോണവല്ലി മൂന്നാം സ്ഥാനത്ത് എത്തി. ആറര പോയിന്‍്റോടെയാണ് ഹരിക പോരാട്ടം തുടരുന്നത്. ഏഴര പോയിന്‍റുമായി അലക്സാണ്ട്ര കോസ്റ്റിയുനിക്ക് ഒന്നാമതും ആറര പോയിന്‍്റോടെ ചൈനയുടെ ജു വെന്‍ജുന്‍ രണ്ടാമതും സ്ഥാനങ്ങളിലുണ്ട്.
എന്നാല്‍ ഇന്ന് നടക്കുന്ന മല്‍സരഫലങ്ങളുടെ കണക്കിലെടുത്തായിരിക്കും ഫലപ്രഖ്യാപനം വരിക. അല്‍സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ്യഅറീനയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഏഴു റൗണ്ടുവരെ ഹരിക എതിരില്ലാതെ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ എട്ട്, ഒന്‍പത് റൗണ്ടുകളില്‍ റഷ്യയുടെ അലക്സാണ്ട്ര കോസ്്റ്റിയുനിക്ക്, നിലവിലെ ഫിഡെ ബ്ലിറ്റ്സ് ചാമ്പ്യനും ലോക ഒന്നാംനമ്പര്‍താരവുമായ ഉക്രെയ്നിന്‍്റെ അന്ന മ്യുസിചുക്ക് എന്നിവരോട് പരാജയപ്പെട്ടതോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇന്ത്യന്‍ വനിതാഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹംപി ഏഴാംസ്ഥാനത്താണുള്ളത്. ലോകറാങ്കിങില്‍ ഒന്‍പതാം സ്ഥാനത്തുള്ള കൊനേരുവിന് ഈ മല്‍സരത്തില്‍ ഏറെ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ 30-ാംസ്ഥാനത്തുള്ള റഷ്യയുടെ വ്ളാഡ സ്വിരിദോവയോട് തോറ്റതാണ് പരാജയമായത്.
ബ്ളിറ്റ്സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ ഈ വര്‍ഷത്തെ റാപിഡ് ചെസ്സ് ചാമ്പ്യനുമായ റഷ്യയുടെ വാസിലി ഇവാന്‍ചുക്ക് ഒമ്പതാം സ്ഥാനത്തുള്ളതാണ്. റാപിഡ് ചെസ് മുന്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍ ഒന്‍പതു പോയിന്‍്റുമായി രണ്ടാമതും ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദ് 14 ാം സ്ഥാനത്തുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.