You are here

ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സ​ർ​വി​സു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്നു

  • 45ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​വാ​രം 270 സ​ർ​വി​സു​ക​ൾ

10:05 AM
30/06/2020

ദോ​ഹ: കോ​വി​ഡ്19​നെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ ഖ​ത്ത​ർ എ​യ​ർ​വേ​സി​െൻറ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച് ഖ​ത്ത​ർ  എ​യ​ർ​വേ​സ്​. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കോ​വി​ഡ്19 നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി നി​ല​വി​ൽ 45  ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി പ്ര​തി​വാ​രം 270ല​ധി​കം സ​ർ​വി​സു​ക​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ നീ​ക്കു​ന്ന​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​  നീ​ക്കം. ഉ​ട​ൻ ത​ന്നെ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ നേ​ര​ത്തേ  വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച ബു​ഡാ​പെ​സ്​​റ്റ്, ധാ​ക്ക ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ജൂ​ൺ 15നും ​ദാ​ർ എ​സ്സ​ലാ​മി​ലേ​ക്ക് ജൂ​ൺ 16നും ​ഇ​സ്​​തം​ബൂ​ളി​ലേ​ക്ക് 13നും ​ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ജൂ​ൺ 19ന് ​ന്യൂ​യോ​ർ​ക്കി​ലേ​ക്കും ഖ​ത്ത​ർ  എ​യ​ർ​വേ​സ്​​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രു​ന്നു. ജൂ​ൺ 22 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലേ​ക്ക് പ്ര​തി​ദി​ന സ​ർ​വി​സു​ക​ളും ജൂ​ലൈ ര​ണ്ടു മു​ത​ൽ  ആ​ഴ്ച​യി​ൽ 10 സ​ർ​വി​സു​ക​ളു​മാ​ക്കി ഇ​ത് ഉ​യ​ർ​ത്തും. കോ​വി​ഡ്19 പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന 1.8 ദ​ശ​ല​ക്ഷം പേ​രെ​യാ​ണ് ഖ​ത്ത​ർ  എ​യ​ർ​വേ​സ്​​ സ്വ​ദേ​ശ​ങ്ങ​ളി​ലെ​ത്തി​ച്ച​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തോ​ടെ പ​തി​യെ വി​പ​ണി​യി​ൽ സാ​ന്നി​ധ്യം വീ​ണ്ടും ശ​ക്ത​മാ​ക്കാ​നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​  പ​ദ്ധ​തി. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ത​ൻ​സ്, ഡ​ല്ല​സ്​ ഫോ​ർ​ത്​​വ​ർ​ത്ത്, ഡ​ബ്ലി​ൻ, ഇ​സ്​​ലാ​മാ​ബാ​ദ്, ജ​കാ​ർ​ത്ത,  ക​റാ​ച്ചി, ലാ​ഹോ​ർ, മി​ലാ​ൻ, റോം, ​സിം​ഗ​പ്പൂ​ർ  ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ എ​ണ്ണ​വും ക​മ്പ​നി ക​ഴി​ഞ്ഞ ആ​ഴ്ച  വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ആം​സ്​​റ്റ​ർ​ഡാം, ല​ണ്ട​ൻ ഹീ​ത്രൂ, മെ​ൽ​ബ​ൺ, സി​യോ​ൾ, സി​ഡ്നി, ടോ​ക്യോ, സൂ​റി​ച്ച് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഖ​ത്ത​ർ  എ​യ​ർ​വേ​സ്​​ പ്ര​തി​ദി​നം സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Loading...
COMMENTS