Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ കാവൽമാലാഖമാർ

ഖത്തറിലെ കാവൽമാലാഖമാർ

text_fields
bookmark_border

ദോഹ: രാജ്യത്ത് കോവിഡ് -19 രോഗികളുടെ പരിചരണത്തിനും അവശ്യ സേവനങ്ങൾക്കുമായി മഹാമാരിയുടെ ഒന്നാം ദിനം മുതൽ രംഗത്തുള്ളത്​ 13,000ത്തോളം നഴ്സുമാർ. ഹമദ് മെഡിക്കൽ കോർപറേഷനാണ്​ ഇക്കാര്യം അറിയിച്ചത്​. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ഏഴ് കോവിഡ് -19 ആശുപത്രികളിലേക്കും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷ​​​െൻറ നാല് കോവിഡ് -19 ടെസ്​റ്റിങ്​ ഹെൽത്ത് സ​​െൻററുകളിലേക്കും രാജ്യത്തുടനീളം സ്​ഥാപിച്ച സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്കുമായി എച്ച്.എം.സിയിൽ നിന്നും പി.എച്ച്.സി.സിയിൽ നിന്നുമുള്ള നഴ്സിങ്​ സംഘമാണ് കോവിഡ് -19 രോഗികളുടെ പരിചരണത്തിനും സേവനങ്ങൾക്കുമായി വിന്യസിക്കപ്പെട്ടിരിക്കുന്നത്.

കോവിഡ് -19 മഹാമാരിയിൽ ആരോഗ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നമ്മുടെ നഴ്സുമാരുടെ പ്രതിബദ്ധതയും ആത്മാർഥതയും കഴിവും ആത്മവിശ്വാസവും ശ്ലാഘനീയമാണെന്ന് റുമൈല ആശുപത്രി നഴ്സിങ്​ എക്സിക്യൂട്ടിവ്് ഡയറക്ടറും സിസ്​റ്റം വൈഡ് ഇൻസിഡൻറ് കമാൻഡ് കമ്മിറ്റി നഴ്സിങ്​ മേധാവിയുമായ മറിയം അൽ മുതവ്വ പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലായിരിക്കുമ്പോഴും റിക്കവറി, ഐസൊലേഷൻ കേന്ദ്രങ്ങളിലായിരിക്കുമ്പോഴും എവിടെയാണെങ്കിലും രോഗികൾക്കാവശ്യമായ പ്രതിരോധ പരിചരണവും മാനസികമായ പിന്തുണയും നൽകുന്നതിലും നഴ്സുമാർ മുൻപന്തിയിലാണെന്നും മർയം അൽ മുതവ്വ വ്യക്തമാക്കി. 

കമ്യൂണിക്കബ്​ൾ ഡിസീസ്​ സ​​െൻറർ, ക്യൂബൻ ആശുപത്രി, ഹസം മിബൈരീക് ജനറൽ ആശുപത്രി, റാസ്​ ലഫാൻ ആശുപത്രി, മിസൈദ് ആശുപത്രി, ലെബ്സയർ ആശുപത്രി തുടങ്ങിയ ആശുപത്രികളിലായി 11,000 നഴ്സുമാരാണ് കർമനിരതരായി രംഗത്തുള്ളത്. പി.എച്ച്.സി.സിക്ക് കീഴിലെ കോവിഡ് -19 ടെസ്​റ്റിങ്​ ഹെൽത്ത് സ​​െൻററുകളിൽ 350 നഴ്സുമാരും അസസിങ്​, ടെസ്​റ്റിങ്​, ൈട്രനിങ്, സ്വാബിങ്​, മറ്റ്​ 23 ഹെൽത്ത് സ​​െൻററുകളിൽ സന്ദർശകർക്കായി സേവനം നൽകുന്നതിനുമായി 1200 നഴ്സുമാരുമാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച ക്വാറൻറീൻ കേന്ദ്രങ്ങളിൽ 300ലധികം നഴ്സുമാരും കർമരംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulfnewsQatarNews
News Summary - qatar, qatarnews, gulfnews
Next Story