Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ameer Sheikh Thamim Bin Hamad Althani and Anjala Merchal
cancel
camera_alt???????? ????? ????? ?????? ?????? ??????????? ???? ????????????? ??????? ????????????? (??? ??????)

ദോ​ഹ: അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽഥാ​നി​യു​ടെ ജ​ര്‍മ​ന്‍ സ​ന്ദ​ര്‍ശ​നം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ​ര​സ്പ​ര​സ​ഹ​ക​ര​ണ​ത്തി​​​​െൻറ പു​തി​യ വാ​താ​യ​ന​ങ്ങ​ള്‍ തു​റ​ന്നെന്ന്​ മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. സന്ദർശനം ഏറെ ഫ​ല​പ്ര​ദ​മായിരുന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ താ​ല്‍പ​ര്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ലും മേ​ഖ​ല​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ലും അ​മീ​റി​​​​െൻറ സ​ന്ദ​ര്‍ശ​നം നി​ര്‍ണാ​യ​ക​മാ​യ​ി. ഖ​ത്ത​ര്‍^ജ​ര്‍മ​നി വ്യാ​പാ​ര നി​ക്ഷേ​പ​ഫോ​റം വ​ലി​യ​ തോ​തി​ല്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ​ന്ദ​ര്‍ശ​ന​വും ഫോ​റ​വും സ​ഹാ​യ​ക​മാ​യ​താ​യും മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. പ്ര​ധാ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാണ്​ മ​ന്ത്രി​സ​ഭാ​യോ​ഗ​ം ചേർന്നത്​. നീ​തി​ന്യാ​യ മ​ന്ത്രി​യും ക്യാ​ബി​ന​റ്റ് കാ​ര്യ ആ​ക്ടി​ങ് മ​ന്ത്രി​യു​മാ​യ ഡോ.​ ഹ​സ​ന്‍ ബി​ന്‍ ല​ഹ്ദ​ന്‍ അ​ല്‍ഹ​സ​ന്‍ അ​ല്‍മു​ഹ​ന്ന​ദി അ​ജ​ണ്ട വി​ശ​ദീ​ക​രി​ച്ചു. ജ​ര്‍മ​ന്‍ പ്ര​സി​ഡ​ൻറ്​ ഡോ.​ഫ്രാ​ങ്ക് വാ​ള്‍ട്ട​ര്‍ സ്​റ്റീ​ന്‍മി​യ​ര്‍,

ചാ​ന്‍സ​ല​ര്‍ ആ​ഞ്ച​ല മെ​ര്‍ക്ക​ല്‍ എ​ന്നി​വ​രു​മാ​യും ഉ​ന്ന​ത ജ​ര്‍മ​ന്‍ അധികൃതരുമായുംഅ​മീ​ര്‍ ന​ട​ത്തി​യ ച​ര്‍ച്ച​ക​ള്‍ സു​പ്ര​ധാ​ന​മാ​യി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ലെ അ​ടു​ത്ത സൗ​ഹൃ​ദ​വും ബ​ന്ധ​വും കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്കാ​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ച​ര്‍ച്ച​ക​ള്‍ സ​ഹാ​യ​ക​മാ​യി. അ​മീ​റി​​​​െൻറ സ​ന്ദ​ര്‍ശ​ന​വും ജ​ര്‍മ​നി​യി​ല്‍ അ​ടു​ത്ത അ​ഞ്ചു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പ​ത്തു ബി​ല്യ​ണ്‍ യൂ​റോ​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​വും ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന സാ​മ്പ​ത്തി​ക ബ​ന്ധ​ത്തി​​​​െൻറ പാ​ത​യി​ലെ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ്. ജ​ര്‍മ​നി​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക മാ​ധ്യ​മ മേഖല​ക​ളി​ല്‍ അ​മീ​റി​​​​െൻറ സ​ന്ദ​ര്‍ശ​ന​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ല​ഭി​ച്ച​താ​യും മ​ന്ത്രി​സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി. വി​സ ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഖ​ത്ത​റും ചൈ​ന​യും ഒ​പ്പു​വ​ച്ച ക​രാ​ര്‍, സാം​സ്കാ​രി​ക, കാ​യി​ക യു​വ​ജ​ന​കാ​ര്യ​മേ​ഖ​ല​യി​ല്‍ ബെ​ർലിനു​മാ​യി ഒ​പ്പു​വ​ച്ച ര​ണ്ടു ധാ​ര​ണാ​പ​ത്ര​ങ്ങ​ള്‍, ഖ​ത്ത​ര്‍ ഫി​നാ​ന്‍ഷ്യ​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ യൂ​ണി​റ്റും ദ​ക്ഷി​ണാ​ഫ്രി​ക്ക ഫി​നാ​ന്‍ഷ്യ​ല്‍ ഇ​ൻറ​ലി​ജ​ന്‍സ് സെ​ൻറ​റും ഒ​പ്പു​വ​ച്ച ക​ര​ട് ധാ​ര​ണാ​പ​ത്രം, ഭ​ക്ഷ്യ ഉ​പ​ഭോ​ക്തൃ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ത​ന്ത്ര​പ​ര​മാ​യ സാ​ധു​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​യ​മം, ആ​യു​ധ നി​രോ​ധ​നം സം​ബ​ന്ധി​ച്ച ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​നം സം​ബ​ന്ധി​ച്ച 40ാമ​ത് റി​പ്പോ​ര്‍ട്ട്, ഡി​സ്ട്രി​ക്റ്റ് കൂ​ളി​ങ് സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മം എ​ന്നി​വ​ക്കും മ​ന്ത്രി​സ​ഭ അം​ഗീകാരം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsDoha AmeerGerman Chansellor
News Summary - qatar-qatar news=gulf news
Next Story