You are here

ദേശീയ മേൽവിലാസ നിയമം:  രജിസ്​റ്റർ ചെയ്യാതെ റെസിഡൻസി  പെർമിറ്റ് പുതുക്കാനാകില്ല

  • കോ​വി​ഡ്​ മൂ​ലം വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ കാ​ര്യം പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും

09:03 AM
26/06/2020
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​സു​ര​ക്ഷാ വ​കു​പ്പ് ദേ​ശീ​യ മേ​ൽ​വി​ലാ​സ വ​കു​പ്പ് മേ​ധാ​വി ലെ​ഫ്. കേ​ണ​ൽ ഡോ. ​അ​ബ്​​ദു​ല്ല സാ​യി​ദ് അ​ൽ സ​ഹ്​​ലി

ദോ​ഹ: ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് (ആ​ർ.​പി) പു​തു​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല. 
കാ​ലാ​വ​ധി​ക്ക് മു​മ്പ് ദേ​ശീ​യ മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക്  റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ ത​ട​യ​പ്പെ​ടു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​സു​ര​ക്ഷാ വ​കു​പ്പ്  ദേ​ശീ​യ മേ​ൽ​വി​ലാ​സ വ​കു​പ്പ് മേ​ധാ​വി ലെ​ഫ്. കേ​ണ​ൽ ഡോ. ​അ​ബ്​​ദു​ല്ല സാ​യി​ദ് അ​ൽ സ​ഹ്​​ലി പ​റ​ഞ്ഞു. പ്ര​സ്​​തു​ത തീ​രു​മാ​നം  ക​മ്പ​നി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള  അ​വ​സാ​ന​തീ​യ​തി ജൂ​ലൈ 26 ആ​ണ്. 

അ​തേ​സ​മ​യം, കോ​വി​ഡ്-19 മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി മൂ​ലം വി​ദേ​ശ​ത്ത് പ​ഠ​ന​ത്തി​നും ചി​കി​ത്സ​ക്കും  മ​റ്റു​മാ​യി പു​റ​ത്തു​പോ​യ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രും ഖ​ത്ത​റി​ലെ​ത്താ​നാ​കാ​തെ  കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​ർ ദേ​ശീ​യ മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ത്യ​മാ​യ  കാ​ര​ണം ബോ​ധി​പ്പി​ക്ക​ണം. ഇ​വ​ർ​ക്ക്​ ഇ​ള​വു​ക​ളു​ണ്ടാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രാ​ല​യം പി​ന്നീ​ട്​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ന​ൽ​കും.  ഇ​ത്ത​ര​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച്​ കാ​ർ​ക്ക​ശ്യം ഉ​ണ്ടാ​വു​ക​യി​ല്ല. ഇ​വ​രു​ടെ കാ​ര്യം പ്ര​ത്യേ​കം  പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ൽ സ​ഹ്​​ലി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്-19 പ്ര​തി​സ​ന്ധി മൂ​ലം ആ​ഗോ​ള ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ  അ​ട​ച്ചി​ട്ട​തും വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​തും കാ​ര​ണ​ത്താ​ൽ നി​ര​വ​ധി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​ണ് തി​രി​ച്ച്  ഖ​ത്ത​റി​ലെ​ത്താ​നാ​കാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി അ​ടു​ത്തി​രി​ക്കെ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത ക​മ്പ​നി​ക​ളും  വ്യ​ക്തി​ക​ളും ഉ​ട​ൻ ത​ന്നെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. ര​ജി​സ്​േ​ട്ര​ഷ​ൻ ന​മ്പ​റു​ള്ള എ​ല്ലാ ക​മ്പ​നി​ക​ളും നി​ർ​ബ​ന്ധ​മാ​യും  ദേ​ശീ​യ മേ​ൽ​വി​ലാ​സ ര​ജി​സ്​േ​ട്ര​ഷ​ൻ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം. ഒ​ന്നി​ല​ധി​കം ബ്രാ​ഞ്ചു​ക​ളു​ള്ള  ക​മ്പ​നി​ക​ൾ ഓ​രോ ബ്രാ​ഞ്ചി​നും പ്ര​ത്യേ​കം ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​ത്ത​ണം. ഫാം ​തൊ​ഴി​ലാ​ളി​ക​ളും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളും  ര​ജി​സ്​േ​ട്ര​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് 184 ന​മ്പ​റി​ൽ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്.

2.174 ദ​ശ​ല​ക്ഷം പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു
ഇ​തു​വ​രെ​യാ​യി 2.174 ദ​ശ​ല​ക്ഷം പേ​രാ​ണ്​ ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മ​പ്ര​കാ​രം വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്.  ഇ​ക്കാ​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളി​ൽ നി​ന്നും വി​ദേ​ശി​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​ക​ര​ണം സം​തൃ​പ്തി ന​ൽ​കു​ന്ന​താ​ണെ​ന്നും മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ച ടാ​ർ​ഗ​റ്റി​​​െൻറ 68 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​യെ​ന്നും ഡോ. ​അ​ബ്​​ദു​ല്ല സാ​യി​ദ് അ​ൽ സ​ഹ്​​ലി പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ജ​നു​വ​രി 27നാ​ണ് ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ  ഇ​ത്ത​ര​മൊ​രു ഏ​കീ​കൃ​ത മേ​ൽ​വി​ലാ​സ നി​യ​മം പാ​സാ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് ഖ​ത്ത​ർ.  2020 ജൂ​ലൈ 26 വ​രെ ദേ​ശീ​യ  മേ​ൽ​വി​ലാ​സ ര​ജി​സ്​േ​ട്ര​ഷ​ൻ പ്ര​ക്രി​യ തു​ട​രും. ഓ​രോ വ്യ​ക്തി​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. 

തെ​റ്റാ​യ  വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ 10000 റി​യാ​ൽ പി​ഴ ചു​മ​ത്തു​മെ​ന്നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ  ര​ജി​സ്​​റ്റ​ർ ചെ​യ്തി​ല്ലെ​ങ്കി​ലും 10000 റി​യാ​ൽ പി​ഴ അ​ട​ക്കേ​ണ്ടി വ​രും. കോ​ട​തി​യി​ലെ​ത്തും മു​മ്പ് 5000 റി​യാ​ൽ ബ​ന്ധ​പ്പെ​ട്ട  അ​തോ​റി​റ്റി​യി​ൽ അ​ട​ച്ചാ​ൽ കേ​സ്​ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താം. നേ​ര​ത്തെ ര​ജി​സ്​​റ്റ​ർ ചെ​യ്ത മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ന്തെ​ങ്കി​ലും  മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ മെ​ട്രാ​ഷ് 2, മ​ന്ത്രാ​ല​യ​ത്തി​​​െൻറ വെ​ബ്സൈ​റ്റ് മു​ഖാ​ന്ത​രം ഉ​ട​ൻ ത​ന്നെ വി​വ​ര​ങ്ങ​ൾ പു​തു​ക്കി  ന​ൽ​ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്തി​നാ​ണ്​ മേ​ൽ​വി​ലാ​സ നി​യ​മം? എ​ങ്ങ​െ​ന ര​ജി​സ്​​റ്റ​ർ ചെ​യ്യാം​?
മേ​ൽ​വി​ലാ​സ ര​ജി​സ്​േ​ട്ര​ഷ​ന് മെ​ട്രാ​ഷ് 2 സ്​​മാ​ർ​ട്ട് ഫോ​ൺ ആ​പ്ലി​ക്കേ​ഷ​നോ മ​ന്ത്രാ​ല​യ​ത്തി​​​െൻറ വെ​ബ്സൈ​റ്റോ  ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.  ഓ​രോ​രു​ത്ത​രു​ടെ​യും ഖ​ത്ത​റി​ലെ താ​മ​സ​സ്​​ഥ​ല​ത്തെ വി​ലാ​സം, ലാ​ൻ​ഡ്​​ലൈ​ൻ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ  അ​ഡ്ര​സ്, തൊ​ഴി​ൽ സ്​​ഥ​ല​ത്തെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ദേ​ശീ​യ മേ​ൽ​വി​ലാ​സ വി​വ​ര​ങ്ങ​ൾ.മേ​ൽ​വി​ലാ​സ നി​യ​മ​പ്ര​കാ​രം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും മ​ന്ത്രാ​ല​യം ആ​വ​ശ്യ​െ​പ്പ​ടു​ന്ന വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ  ചെ​യ്യ​ൽ നി​ർ​ബ​ന്ധ​മാ​ണ്. 

2017ലെ 24ാം ​​ന​​മ്പ​​ര്‍ ദേ​​ശീ​​യ മേ​​ല്‍വി​​ലാ​​സ നി​​യ​​മ​മാ​ണ്​ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. രാ​​ജ്യ​​ത്തി​​​​​െൻറ സാ​​മൂ​ഹി​​ക-​സാ​​മ്പ​​ത്തി​​ക വി​​ക​​സ​​ന​​ങ്ങ​​ള്‍ക്ക് പി​​ന്തു​​ണ ന​​ല്‍കാ​​ന്‍ നി​​യ​​മം വ​​ലി​​യ പ​​ങ്കു​വ​​ഹി​​ക്കു​ം. ഒ​രേ സ​മ​യം സ​ർ​ക്കാ​റി​നും  ജ​ന​ങ്ങ​ൾ​ക്കും ഇ​ത്​ ഏ​റെ ന​ല്ല​താ​ണ്. ഭ​ര​ണ​നി​ർ​വ​ഹ​ണ രം​ഗ​ത്തെ നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ നി​യ​മ​ത്തി​ലൂ​ടെ  ക​ഴി​യും. നി​യ​മ​പ്ര​കാ​രം ന​ൽ​കു​ന്ന വി​ലാ​സ​മാ​യി​രി​ക്കും വി​വി​ധ സ​ർ​ക്കാ​ർ ത​ല ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക.  
പൗ​​ര​​ന്മാ​​ര്‍, പ്ര​​വാ​​സി​​ക​​ള്‍, സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ക​​മ്പ​​നി​​ക​​ള്‍ എ​​ന്നി​​വ​​ക്കെ​​ല്ലാം ത​​ങ്ങ​​ളു​​ടെ വി​​ലാ​​സം ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍  ഇ​ത്ത​ര​ത്തി​ൽ ര​ജി​​സ്​​റ്റ​​ര്‍ ചെ​​യ്യ​ണം. 
മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, സു​പ്രീം ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ൽ, പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്​​ഥാ​പ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ക്ക് ദേ​ശീ​യ മേ​ൽ​വി​ലാ​സ ര​ജി​സ്​േ​ട്ര​ഷ​ൻ വ​ലി​യ സ​ഹാ​യ​മാ​ണ്.

Loading...
COMMENTS