You are here

കോവിഡ്​: രോഗികൾ കുറയുന്നുവെങ്കിലും ജാഗ്രത കൈവിടരുത്

09:05 AM
26/06/2020
ഡോ. ​യൂ​സു​ഫ് അ​ൽ മ​സ്​​ല​മാ​നി

ദോ​ഹ: രാ​ജ്യ​ത്ത് നി​ന്നും കോ​വി​ഡ്19 നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ന്ദ​ർ​ഭ​മാ​ണെ​ന്നും എ​ന്നാ​ൽ  മ​ഹാ​മാ​രി​ക്കെ​തി​രെ ജാ​ഗ്ര​ത​യോ​ടെ ത​ന്നെ നി​ല​കൊ​ള്ള​ണ​മെ​ന്നും ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ.  ​യൂ​സു​ഫ് അ​ൽ മ​സ്​​ല​മാ​നി പ​റ​ഞ്ഞു. കോ​വി​ഡ്​ നി​യ​ന്ത്ര​ണം നീ​ക്ക​ലി​ൻെ​റ ര​ണ്ടാം ഘ​ട്ടം ജൂ​ലൈ ഒ​ന്നി​ന്​ തു​ട​ങ്ങും. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ട്ട​രു​തെ​ന്നും വീ​ഴ്ച വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​​​െൻറ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക്  പ്ര​വേ​ശി​ക്കു​ന്ന​ത് പ്ര​യാ​സ​മാ​കു​മെ​ന്നും ഡോ. ​അ​ൽ മ​സ്​​ല​മാ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പു​തി​യ കോ​വി​ഡ്19 കേ​സു​ക​ൾ കു​റ​ഞ്ഞ് വ​രി​ക​യാ​ണെ​ന്നും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും  വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, കോ​വി​ഡ്19​നെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും കൂ​ടു​ത​ൽ  കാ​ർ​ക്ക​ശ്യ​ത്തോ​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ഓ​രോ വ്യ​ക്തി​ക​ൾ​ക്കും വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്നും ന​മ്മു​ടെ  ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ നി​ന്നും അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്  സ​ഹാ​യ​ക​മാ​കു​മെ​ന്നും ഡോ. ​അ​ൽ മ​സ്​​ല​മാ​നി ചൂ​ണ്ടി​ക്കാ​ട്ടി. സ​ന്ദ​ർ​ശ​ക​രു​ടെ ഇ​ഹ്തി​റാ​സ്​ ആ​പ്പി​ലെ പ​ച്ച നി​റം പ​രി​ശോ​ധി​ക്കു​ക, ശ​രീ​ര ഉൗ​ഷ്മാ​വ് പ​രി​ശോ​ധ​ന, മാ​സ്​​ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ല്ലാം പാ​ലി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ  കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ്19​ൽ നി​ന്നും സ്വ​യം സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക, അ​ത് വ​ഴി ന​മ്മു​ടെ കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെ​യും  സം​ര​ക്ഷി​ക്കു​ക. അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​​െൻറ സ​മൂ​ഹ​ത്തെ​യും ജ​ന​ത​യെ​യും സാ​മ്പ​ത്തി​ക വ്യ​വ​സ്​​ഥ​യെ​യും സം​ര​ക്ഷി​ക്കു​ന്ന​ത് തു​ട​ർ​ന്ന് കൊ​ണ്ട് ത​ന്നെ  പൂ​ർ​വ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​ണ്  കോ​വി​ഡ്19 നി​യ​ന്ത്ര​ണ​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി നീ​ക്കു​ന്ന​തെ​ന്നും  ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

Loading...
COMMENTS