Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right4451 പേർക്ക്​ കൂടി...

4451 പേർക്ക്​ കൂടി രോഗം മാറി; ഒരുമലയാളി കൂടി മരിച്ചു

text_fields
bookmark_border
4451 പേർക്ക്​ കൂടി രോഗം മാറി; ഒരുമലയാളി കൂടി മരിച്ചു
cancel

ദോഹ: രാജ്യത്ത്​ കോവിഡ്​ രോഗം ഭേദമാവുന്നവരുടെ എണ്ണം കൂടുന്നു. പുതിയ രോഗികളേക്കാൾ പുതിയ രോഗമുക്​തരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാവുന്നത്​. അതേസമയം കോവിഡ്​ ബാധിച്ച്​ ചികിൽസയിലായിരുന്ന രണ്ടുപേർ കൂടി ഞായറാഴ്​ച മരിച്ചു. ഇതോടെ ആകെ മരണം 38 ആയി. 59ഉം 77ഉം വയസുള്ളവരാണ്​ മരിച്ചതെന്നും ഇവർ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്നുവെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. തൃശൂർ ചാവക്കാട്​ സ്വദേശിയും​ മരിച്ചവരിൽ ഉൾപ്പെടും. വടക്കൂട്ട്​ വേലായി മോഹനൻ (59) ആണ്​ മരിച്ചത്​.

30 വർഷമായി ദോഹയിലുള്ള ഇദ്ദേഹം ഇൻറീരിയർ ഡിസൈൻ ജോലി ചെയ്​തുവരികയായിരുന്നു. ഹമദ്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്​ച രാവിലെ ഒമ്പ​തോടെയാണ്​ മരിച്ചത്​. ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽകൃഷ്​ണ, ശ്യാം പ്രസാദ്​. നടപടിക്രമങ്ങൾക്ക്​ ശേഷം ഖത്തറിൽ തന്നെ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം ഞായറാഴ്​ച 1648 പേർക്കുകൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിക്ക​െപ്പട്ടു. 4451 പേർക്ക്​ രോഗം മാറിയിട്ടുണ്ട്​. ആകെ രോഗം ഭേദമായവർ 30290 ആയി ഉയർന്നു. 

നിലവിലുള്ള രോഗികൾ 26582 ആണ്​. ഇതിൽ 1502 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്​. 232പേർ തീവ്രപരിചരണവിഭാഗത്തിലാണ്​. മറ്റുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലാണുള്ളത്​. ആകെ 222069 പേരെ ഇതുവരെ പരിശോധിച്ച​പ്പോൾ 56910 പേർക്കാണ്​ വൈറസ്​ബാധ സ്​ ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story