Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ​–മ​ലേ​ഷ്യ​ന്‍...

അ​മീ​ർ​–മ​ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച

text_fields
bookmark_border

ദോ​ഹ: മ​ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ഹാ​തി​ര്‍ മു​ഹ​മ്മ​ദു​മാ​യി അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​വും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ചു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​കു​റി​ച്ചും സാ​മ്പ​ത്തി​ക വ്യ​വ​സാ​യി​ക നി​ക്ഷേ​പ ടൂ​റി​സം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളെ കു​റി​ച്ചും സം​സാ​രി​ച്ചു.

മേ​ഖ​ലാ​ത​ല​ത്തി​ലും അ​ന്താ​രാ​ഷ്​​്ട്ര​ത​ല​ത്തി​ലു​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. ഖ​ത്ത​റും മ​ലേ​ഷ്യ​യും ത​മ്മി​ലു​ള്ള ഉ​ന്ന​ത​ത​ല സം​യു​ക്ത ക​മ്മി​റ്റി​ക​ളു​ടെ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്ക​ലി​ന് ര​ണ്ട് ഭ​ര​ണാ​ധി​കാ​രി​ക​ളും സാ​ക്ഷ്യം വ​ഹി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഉ​ള്‍പ്പെ​ടെ നി​ര​വ​ധി മ​ന്ത്രി​മാ​രും പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story