Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാ​ധാ​ര​ണ...

സാ​ധാ​ര​ണ കാ​റു​ക​ളി​ലും പൊ​ലീ​സെ​ത്തും; പി​ടി​വീ​ഴും

text_fields
bookmark_border
സാ​ധാ​ര​ണ കാ​റു​ക​ളി​ലും  പൊ​ലീ​സെ​ത്തും; പി​ടി​വീ​ഴും
cancel

ദോ​ഹ: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ്​ സാ​ധാ​ര​ണ കാ​റു​ക​ളി​ലും എ​ത്തു ം. റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും അ​ശ്ര​ദ്ധ​യോ​ടെ​യും അ​പ​ക​ട​ക​ര​വു​മാ​യ ൈഡ്ര​വി​ങ്​ പി​ടി​കൂ​ടാ​നു​മ ാ​ണി​ത്. ഖ​ത്ത​ർ റോ​ഡു​ക​ളി​ൽ സീ​ക്ര​ട്ട് ട്രാ​ഫി​ക് പ​േ​ട്രാ​ളി​ങ്​ എ​ന്ന പേ​രി​ലാ​ണ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്.
സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, അ​മി​ത​വേ​ഗ​ത, വ​ല​തു​വ​ശ​ത്തു​നി​ന്നു​ള്ള ഓ​വ​ർ​ടേ​ക്കി​ങ്​ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ക​യും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക​യു​മാ​ണ് പൊ​ലീ​സ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​ജ്യ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ സാ​ധാ​ര​ണ കാ​റു​ക​ളി​ൽ പൊ​ലീ​സ്​ പ​േ​ട്രാ​ളി​ങ്ങു​ണ്ട്.2018ൽ 1.78 ​ദ​ശ​ല​ക്ഷം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 60 ശ​ത​മാ​ന​ത്തി​ല​ധി​ക​വും അ​മി​ത​വേ​ഗ​ത മൂ​ല​മു​ണ്ടാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്. വ​ല​തു​വ​ശ​ത്തു​നി​ന്നു​മു​ള്ള ഓ​വ​ർ​ടേ​ക്കി​ങ്​ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​യു​ക​യാ​ണ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ശ​ക്ത​മാ​യ പ​േ​ട്രാ​ളി​ങ്ങാ​ണ് ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ് രാ​ജ്യ​ത്ത്​ ന​ട​ത്തു​ന്ന​ത്. ൈഡ്ര​വ​ർ​മാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക, മൊ​ബൈ​ൽ റ​ഡാ​റു​ക​ൾ സ്​​ഥാ​പി​ക്കു​ക, പി​ഴ വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ പ​േ​ട്രാ​ളി​ങ്ങി​​െൻറ ഭാ​ഗ​മാ​യി അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story