Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യം...

രാജ്യം സന്ദർശിക്കുന്നവർക്ക്​ ഇളവുകളുമായി ഖത്തർ എയർവേസ്​​

text_fields
bookmark_border
രാജ്യം സന്ദർശിക്കുന്നവർക്ക്​  ഇളവുകളുമായി ഖത്തർ എയർവേസ്​​
cancel

ദോ​ഹ: ന​വം​ബ​ർ 20 മു​ത​ൽ ഡി​സം​ബ​ർ 21 വ​രെ ദോ​ഹ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ ​പി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്​. ഇ​േ​ക്കാ​ണ​മി, ബി​സി​ന​സ്​ ക്ലാ​സു​ക​ൾ​ക്കെ​ല്ലാം ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. ഡി ​സം​ബ​ർ അ​ഞ്ചു​മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന ഖ​ത്ത​ർ ലൈ​വ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​മു​ഖ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഫെ​സ്​​റ്റി​വ​ലു​ക​ളു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സി​െൻറ​യും ഖ​ത്ത​ർ നാ​ഷ​ന​ൽ ടൂ​റി​സം കൗ​ൺ​സി​ലി​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഖ​ത്ത​ർ ലൈ​വ്. കു​വൈ​ത്ത്, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ഹോ​ളി​ഡേ​യ്സ്​ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ വി​മാ​ന ടി​ക്ക​റ്റു​ക​ൾ, വി​മാ​ന​ത്താ​വ​ള ട്രാ​ൻ​സ്​​ഫ​ർ, ഹോ​ട്ട​ലു​ക​ൾ, സം​ഗീ​ത പ​രി​പാ​ടി ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടും.

ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ദോ​ഹ​യി​ലേ​ക്കു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ല​ഭ്യ​മാ​ക്കും. സ്​​റ്റോ​പ്​ ഓ​വ​ർ ക​വ​റി​ങ്​ ഹോ​ട്ട​ലു​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. ക​താ​റ ഹോ​സ്​​പി​റ്റാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ഗ്രൂ​പ്​ പാ​ക്കേ​ജു​ക​ൾ ത​യാ​റാ​ക്കി​യ​ത്.റി​റ്റ്സ്​ കാ​ൾ​ട്ട​ൻ, ഷെ​റാ​ട്ട​ൻ ഗ്രാ​ൻ​ഡ് ദോ​ഹ, ശ​ർ​ഖ് വി​ല്ലേ​ജ് ആ​ൻ​ഡ് സ്​​പാ, അ​ൽ മെ​സ്സി​ല റി​സോ​ർ​ട്ട് ആ​ൻ​ഡ് സ്​​പാ, സി​മൈ​സി​മ റി​സോ​ർ​ട്ട്, സീ​ലൈ​ൻ ബീ​ച്ച് റി​സോ​ർ​ട്ട്, ദി ​അ​വ​ന്യൂ ഹോ​ട്ട​ൽ, മൂ​വെ​ൻ​പി​ക്ക് ഹോ​ട്ട​ൽ തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളാ​ണ് പാ​ക്കേ​ജി​ലു​ള്ള​തെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ വ്യ​ക്ത​മാ​ക്കി.പോ​പ്​ ഗാ​യി​ക കാ​ത്തി പെ​റി, സം​ഗീ​ത ബാ​ൻ​ഡാ​യ മ​റൂ​ൺ 5, ഗാ​യ​ക​രാ​യ മ​ലൂ​മ, ചെ​ബ് ഖാ​ലി​ദ് തു​ട​ങ്ങി​യ​വ​ർ ഖ​ത്ത​ർ ലൈ​വി​െൻറ ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ​ത്തു​ന്നു​ണ്ട്. ഡി​സം​ബ​ർ 13 മു​ത​ൽ 19 വ​രെ ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ലാ​ണ് പ​രി​പാ​ടി.

24ാമ​ത് അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ​യും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ​യും സ​മ​യ​ത്താ​ണ് ഖ​ത്ത​ർ ലൈ​വ്. ഡി​സം​ബ​ർ അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ക​താ​റ​യി​ലും ഡി.​ഇ.​സി.​സി​യി​ലും ഖ​ത്ത​ർ ലൈ​വി​െൻറ ഭാ​ഗ​മാ​യി പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഖ​ത്ത​രി സം​ഗീ​ത​ജ്ഞ​ൻ ഫ​ഹ​ദ് അ​ൽ കു​ബൈ​സി, യാ​റ, ഉ​മ​ർ അ​ൽ അ​ബ്​​ദു​ല്ല, ഇ​ബ്റാ​ഹിം ദ​ഷി​ത്, റ​ഹ്മ റി​യാ​ദ് എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.ഇ​ല​ക്േ​ട്രാ​ണി​ക് മ്യൂ​സി​ക് േപ്ര​മി​ക​ൾ​ക്കാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സും ക്യു.​എ​ൻ.​ടി.​സി​യും ഡേ​ഡ്രീം ഫെ​സ്​​റ്റി​വ​ലും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ഡേ​ഡ്രീം ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. ഡി​സം​ബ​ർ 12 മു​ത​ൽ 20 വ​രെ റി​റ്റ്സ്​ കാ​ൾ​ട്ട​ൻ ദോ​ഹ​യി​ലാ​ണ് പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story