HOME GULF NEWS QATAR

ഏഷ്യൻ ഷൂട്ടിങ്​​  ഇന്ത്യക്ക്​ സ്വർണ, വെള്ളി തിളക്കം
11, NOV 2019 - 10:04 AM

ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്​​കീ​റ്റ്​ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​യു​ടെ അം​ഗാ​ദ് വി​ർ സി​ങ് ബ​ജ്​​വ (മ​ധ്യ​ത്തി​ൽ), വെ​ള്ളി നേ​ടി​യ മൈ​റാ​ജ് അ​ഹ്മ​ദ് ഖാ​ൻ (വ​ല​ത്), വെ​ങ്ക​ലം നേ​ടി​യ കു​വൈ​ത്ത്​ താ​ര​മാ​ണ്​ ഇ​ട​ത്​

ദോ​ഹ: ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും സ്വ​ർ​ണം. ലു​സൈ​ൽ ഷൂ​ട്ടി​ങ്​ കോം​പ്ല​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ സ്​​കീ​റ്റി​ൽ അം​ഗാ​ദ് വി​ർ സി​ങ് ബ​ജ്​​വ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ത​ന്നെ മൈ​റാ​ജ്  അ​ഹ്മ​ദ് ഖാ​ൻ വെ​ള്ളി നേ​ടി. മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ലേ​ക്ക് ഇ​രു​വ​രും യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഷൂ​ട്ടി​ങ്​ ​േക്വാ​ട്ട 15 ആ​യി  ഉ​യ​ർ​ന്നു.

ഇ​താ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ സ്​​കീ​റ്റ് ഷൂ​ട്ട​ർ​മാ​ർ സ്വ​ർ​ണ​വും വെ​ള്ളി​യും നേ​ടു​ന്ന​ത്. ഒ​ളി​മ്പി​ക്സി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ഷൂ​ട്ടി​ങ്​ സം​ഘ​വും ടോ​ക്യോ  ഒ​ളി​മ്പി​ക്സി​ലേ​താ​കും. 2016 റി​യോ ഒ​ളി​മ്പി​ക്സി​ൽ 12 ഷൂ​ട്ട​ർ​മാ​രും 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ 11 ഷൂ​ട്ട​ർ​മാ​രു​മാ​യി​രു​ന്നു ഇ​ന്ത്യ​ക്കാ​യി വെ​ടി​യു​തി​ർ​ത്ത​ത്. ഇ​ന്ന​ലെ മാ​ത്രം മൂ​ന്നു​പേ​രാ​ണ് ഒ​ളി​മ്പി​ക്സി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. കൗ​മാ​ര​താ​ര​മാ​യ ഐ​ശ്വ​ര്യ പ്ര​താ​പ്  സിം​ഗും ഇ​ന്ന​ലെ 50 മീ​റ്റ​ർ റൈ​ഫി​ളി​ൽ വെ​ങ്ക​ലം നേ​ടി ഒ​ളി​മ്പി​ക്സി​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചി​രു​ന്നു.