Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ നിന്നുള്ള ആദ്യ...

ഖത്തറിൽ നിന്നുള്ള ആദ്യ ചാർ​ട്ടേഡ്​ വിമാനം കൊച്ചിയിലേക്ക്​ പറന്നു

text_fields
bookmark_border
ഖത്തറിൽ നിന്നുള്ള ആദ്യ ചാർ​ട്ടേഡ്​ വിമാനം കൊച്ചിയിലേക്ക്​ പറന്നു
cancel
camera_alt??????? ??????? ????????????????? ???? ????????? ??????????? ??????????

ദോഹ: കോവിഡ്​ പശ്​ചാത്തലത്തിൽ ഖത്തറിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ചാർ​േട്ടഡ്​ വിമാനം വെള്ളിയാഴ്​ച പുലർച്ചെ  2.15ന്​ കൊച്ചിയിലേക്ക്​ പറന്നു. ദോഹയിലെ ക്യു കോൺ കമ്പനിയാണ്​ മലയാളികളായ തങ്ങളുടെ തൊഴിലാളികൾക്കായി  വിമാനം ചാർട്ടർ ചെയ്​തത്​. കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ ഖത്തറിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ചാർ​ േട്ടഡ്​ വിമാനമാണിത്​. ഖത്തർ എയർവേയ്​സിൻെറ വിമാനത്തിൽ 178 യാത്രക്കാരാണ്​ നാടണയുന്നത്​. വെള്ളിയാഴ്​ച രാവിലെ  9.45ന്​ വിമാനം കൊച്ചിയിൽ ഇറങ്ങും. ഇതോടെ ഖത്തറിൽ നിന്നുള്ള വിവിധ സംഘടനകളും സ്​ഥാപനങ്ങളും ശ്രമം  നടത്തുന്ന ചാർ​േട്ടഡ്​ വിമാനങ്ങൾക്കും പറക്കാൻ കഴിയുമെന്ന പ്രതീക്ഷയും വർധിക്കുകയാണ്​.

വിവിധ ജില്ലക്കാരായ മലയാളികളാണ്​ ആദ്യ ചാർ​േട്ടഡ്​ വിമാനത്തിലെ യാത്രക്കാർ. ചൊവ്വാഴ്​ചയാണ്​ ക്യു കോൺ  കമ്പനിയിൽ നിന്ന്​ തൊഴിലാളികൾക്ക്​ വിമാനം ഉറപ്പായ കാര്യം അറിയിക്കുന്നത്​. എന്നാൽ കേരളത്തിൽ ഇറങ്ങാനുള്ള  അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട്​ ആദ്യഘട്ടത്തിൽ തടസമുണ്ടായിരുന്നു. എന്നാൽ പിന്നീട്​ ഇതും ശരിയായതോടെ  തൊഴിലാളികളോട്​ വ്യാഴാഴ്​ച രാത്രി എട്ട്​ മണിയോടെ നാട്ടിലേക്ക്​ മടങ്ങാൻ തയാറായി നിൽക്കാൻ കമ്പനി അധികൃതർ  അറിയിക്കുകയായിരുന്നു. വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ കമ്പനി ബസിൽ തന്നെ ദോഹ ഹമദ്​  വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. മറ്റ്​ തടസങ്ങൾ ഇല്ലെന്നും ടിക്കറ്റ്​ കൈപറ്റിയതായും യാത്രക്കാർ രാത്രി  ‘ഗൾഫ്​മാധ്യമ’ത്തോട്​ പറഞ്ഞു.

ഖത്തറിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ചാർ​​ട്ടേഡ്​​ വിമാനത്തിലെ യാത്രക്കാർ
 

ഹ്രസ്വകാല കരാറിൽ ക്യു കോൺ കമ്പനിയിൽ ജോലിക്കെത്തിയ വിദഗ്ധ തൊഴിലാളികളാണിവർ. കോവിഡ്​  നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനസർവീസ്​ ഇല്ലാതായതോടെയാണ്​ ഇവർ ഖത്തറിൽ കുടുങ്ങിയത്​. കരാർ കാലാവധിയും ജോലിയും കഴിഞ്ഞിട്ടും നാട്ടിലേക്ക്​ തിരിച്ചുപോകാനാകാതെ പ്രയാസത്തിലായിരുന്നു ഇവർ. റാസ്​ലഫാനിൽ വിവിധ ഓയിൽ,  ഗ്യാസ്​ റി​ൈഫനറികളിൽ വാർഷിക അറ്റകുറ്റപണികൾക്കായി എത്തിയവരാണിവർ. കഴിഞ്ഞ ജനുവരി, ഫെബ്രുവരി  മാസങ്ങളിലായാണ്​ ഖത്തറിൽ എത്തിയത്​. ആകെയുള്ള ​ആറായിരത്തോളം ഇന്ത്യക്കാരിൽ 600 പേർ മലയാളികളാണ്​.  മെക്കാനിക്കൽ, പൈപ്പിങ്​, ഇൻസ്​ട്രുമെ​േൻറഷൻ മേഖലകളിലെ സാ​​ങ്കേതിക വൈദഗ്​ധ്യമുള്ള തൊഴിലാളികളാണിവർ.  റാഫ്​ലഫനാലിലെ ക്യാമ്പിലാണ്​ ഇവർ കഴിഞ്ഞിരുന്നത്​​.

ഇവർക്ക്​ താമസം, ഭക്ഷണം, ഇതുവരെയുള്ള ജോലിക്കുള്ള ശമ്പളം  എന്നിവ കമ്പനി തന്നെ നൽകിയിട്ടുണ്ട്​. വിമാനമില്ലാത്തതിനാലും ഇന്ത്യൻ എംബസി വഴിയുള്ള യാത്രക്കാരിൽ ഇവർ  ഉൾപ്പെടാത്തതിനാലും കമ്പനിയും ബുദ്ധിമുട്ടിലായിരുന്നു​. തുടർന്നാണ്​ ക്യു കോൺ കമ്പനി ചാർ​ട്ടേഡ്​ വിമാനസർവീസിനായി  ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയത്​. ഇതുപ്രകാരം കമ്പനിക്ക്​ അനുമതി ലഭിക്കുകയായിരുന്നു. വരും  ദിവസങ്ങളിലും കമ്പനി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ചാർട്ടഡ്​ വിമാനങ്ങൾ ഒരുക്കുന്നുവെന്ന്​ അറിയുന്നു.

ഹ്രസ്വകാല കരാറിൽ എത്തിയ തൊഴിലാളികൾ തിരിച്ചുപോകാനാകാതെ പ്രയാസത്തിലായത്​ സംബന്ധിച്ച്​ നേരത്തേ  ‘ഗൾഫ്​മാധ്യമം’ വാർത്ത നൽകിയിരുന്നു. കെ.എം.സി.സി, ഇൻകാസ്​, കൾച്ചറൽ ഫോറം തുടങ്ങിയ വിവിധ സംഘടനകൾ ചാർ​ട്ടേഡ്​ വിമാനത്തിനായി ശ്രമം നടത്തുന്നുണ്ട്​. ഖത്തറിൽ നിന്ന്​ ഇത്തരത്തിലുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക്​ പറന്ന​തോടെ മറ്റ്​ ചാർ​ട്ടേഡ്​  വിമാനങ്ങൾക്കും സർവീസ്​ നടത്താനാകുമെന്ന പ്രതീക്ഷയും ബലപ്പെട്ടിരിക്കുകയാണ്​.
 

Qatar-Indians
ആദ്യ ചാർട്ടേർഡ് വിമാനത്തിലെ മലയാളി യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar airwaysgulf newsmalayalam newschartered flight
News Summary - Qatar kerala Chartered Flight -Gulf News
Next Story