You are here

സൈ​നി​ക മേ​ഖ​ല​യി​ൽ ബ്രി​ട്ട​ൻ–​ഖ​ത്ത​ർ ഉ​ട​മ്പ​ടി

10:20 AM
10/03/2018
ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​അ​ത്വി​യ്യ​യും ബ്രി​ട്ട​ൻ പ്ര​തി​രോ​ധ മ​ന്ത്രി ഗാ​വി​ൻ വി​ല്ല്യം​സ​ണും

ദോ​ഹ: ഖ​ത്ത​റും ബ്രി​ട്ട​നും സൈ​നി​ക മേ​ഖ​ല​യി​ൽ പ​ര​സ്​​പ​രം സ​ഹ​ക​രി​ച്ച് നീ​ങ്ങാ​നു​ള്ള ക​രാ​റു​ക​ളി​ൽ ഒ​പ്പുവെ​ച്ചു.  ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​അ​ത്വി​യ്യ​യും ബ്രി​ട്ട​ൻ പ്ര​തി​രോ​ധ മ​ന്ത്രി ഗാ​വി​ൻ വി​ല്ല്യം​സ​ണും ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഡി​സം​ബ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പുതിയ ​ച​ർ​ച്ച ന​ട​ന്ന​തെ​ന്ന് അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​ര​സ്​​പ​രം സ​ഹ​ക​ര​ണം ഉ​റ​പ്പ് ന​ൽ​കു​ന്ന ഉ​ട​മ്പ​ടി​ക്ക് പു​റ​മെ ജോ​യി​ൻറ്​ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭീ​ക​ര വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ പ​ര​സ്​​പ​രം സ​ഹ​ക​രി​ക്കു​ക​യും സാ​യു​ധ പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നും ഈ ​ക​രാ​ർ വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു. 

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​രു​പ​ത്തി​നാ​ല് ടൈ​ഫൂ​ൺ യു​ദ്ധ വി​മാ​ന​ങ്ങ​ൾ ബ്രി​ട്ട​നി​ൽ നി​ന്ന് വാ​ങ്ങാ​നു​ള്ള ക​രാ​ർ ഖ​ത്ത​റും ബ്രി​ട്ട​നും ഒ​പ്പ് വെ​ച്ചി​രു​ന്നു. ഇ​ന്ന​ലെ ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രി ഗാ​വി​ൻ വി​ല്ല്യം​സ​ണും ഖ​ത്ത​ർ പ്ര​തി​രോ​ധ സ​ഹ മ​ന്ത്രി ഡോ.​ഖാ​ലി​ദും ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യി വി​വി​ധ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് അ​റി​യു​ന്ന​ത്.

COMMENTS