ദോഹ: ഔദ്യോഗിക സന്ദർശനത്തിന് ഖത്തറിലെത്തിയ ചൈനീസ് പോളിറ്റ് ബ്യൂറോ അംഗവും സെൻട്രൽ ഫോറിൻ അഫയേഴ്സ് കമീഷൻ ഡയറക്ടറുമായ യാങ് ജിചിയുമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തി.
ഖത്തറും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പൊതു താൽപര്യവിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഖത്തറും ചൈനയും തമ്മിെല ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിെൻറ 32ാം വാർഷികത്തോടനുബന്ധിച്ച് വിദേശകാര്യമന്ത്രി ചൈനീസ് പൊളിറ്റിക്കൽ ബ്യൂറോ അംഗത്തിന് ആശംസയും അഭിനന്ദനവും അറിയിച്ചു.
ഇരുരാജ്യവും തമ്മിെല വിവിധ മേഖലകളിലെ പ്രത്യേകിച്ചും സാമ്പത്തിക, ഉൗർജ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ചൈനയിൽ നിന്നുള്ള ഉന്നതതല സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.