You are here

ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​റ്–​ അ​മീ​ർ കൂ​ടി​ക്കാ​ഴ്​​ച ​ 

  • ഉ​പ​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും  വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​ൻ ​അ​​ബ്്ദു​​റ​ഹ്​​മാ​​ൻ ആ​​ൽ​​ഥാ​നി​​യു​മാ​​യും മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സ്​ ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു 

10:37 AM
10/08/2018
ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​റ്​ മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സ്​ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​നി​​യു​​മാ​​യി ച​​ർ​​ച്ച നടത്തുന്നു

ദോ​​ഹ: ഇ​സ്രാ​യേ​ലി​െ​ൻ​റ കൈ​യേ​റ്റ​ങ്ങ​ൾ​ക്കും അ​തി​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ധീ​ര​മാ​യി ചെ​റു​ത്തു​നി​ൽ​ക്കു​ന്ന  ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ പി​ന്തു​ണ​യു​മാ​യി ഖ​ത്ത​ർ. ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​നാ​​ർ​​ഥം ദോ​​ഹ​​യി​​ലെ​​ത്തി​​യ ഫ​​ല​​സ്​​​തീ​​ൻ  പ്ര​​സി​​ഡ​​ൻ​റ്​ മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സ്​ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​നി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി. അ​​മീ​​രി ദി​​വാ​ നി​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ൾ ച​​ർ​​ച്ച​​യാ​​യി. ച​​ർ​​ച്ച​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ ഫ​​ല​​സ്​​​തീ​​നി​​ലെ ഏ​ ​റ്റ​​വും പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ പ്ര​​സി​​ഡ​​ൻ​റ്​ അ​​മീ​​റി​​നോ​​ട്​ വി​​ശ​​ദീ​​ക​​രി​​ച്ചു. സ​​മാ​​ധാ​​ന ശ്ര​​മ​​ങ്ങ​​ൾ, ദേ​​ശീ​​യ അ​​നു​ ര​​ജ്ഞ​​നം, ഗ​​സ​​യി​​ലെ ഇ​​സ്രാ​യേ​​ലി​െ​ൻ​റ ഏ​​റ്റ​​വും പു​​തി​​യ കൈ​യേ​റ്റ തീ​​വ്ര ശ്ര​​മ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യും ഇ​​രു​​വ​​രും  ച​​ർ​​ച്ച ചെ​​യ്തു. 

ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​ക്ക്​​പി​​ന്തു​​ണ ന​​ൽ​​കു​​ന്ന​​തി​​ൽ ഖ​​ത്ത​​റിെ​​ൻ​റ ഉ​​റ​​ച്ച നി​​ല​​പാ​​ടി​​ന് അ​​മീ​​റി​​നെ മ​​ഹ്മൂ​​ദ്  അ​​ബ്ബാ​​സ്​ ന​​ന്ദി അ​​റി​​യി​​ച്ചു. ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും മേ​​ഖ​​ല​​യി​​ലെ​​യും രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ലെ​​യും ഏ​​റ്റ​​വും പു​​തി​​യ  വി​​ഷ​​യ​​ങ്ങ​​ളും പൊ​​തു​​താ​​ൽ​​പ​​ര്യ​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലെ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളും ച​​ർ​​ച്ച ചെ​​യ്തു. മേ​​ഖ​​ലാ രാ​​ജ്യാ​​ന്ത​​ര  വി​​ഷ​​യ​​ങ്ങ​​ളി​​ൽ ത​​ങ്ങ​​ളു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഇ​​രു​​നേ​​താ​​ക്ക​​ളും പ​​ങ്കു​​വ​​ച്ചു. ഖ​​ത്ത​​റി​​നെ പ്ര​​തി​​നി​​ധി​​ക​രി​ച്ച് മ​​ന്ത്രി​​മാ​​രും  ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​റ​റി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ഔ​​ദ്യോ​​ഗി​​ക പ്ര​​തി​​നി​​ധി​​സം​​ഘ​​വും ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.​ 

നേ​ര​​ത്തെ ഉ​പ​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​ൻ ​അ​​ബ്്ദു​​റ​ഹ്​​മാ​​ൻ ആ​​ൽ​​ഥാ​നി​​യു​ മാ​​യും മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സ്​ ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു. ഉ​​ഭ​​യ​​ക​​ക്ഷി സ​​ഹ​​ക​​ര​​ണ​​വും ബ​​ന്ധം ശ​​ക്​​​തി​​പ്പെ​​ടു​​ത്തു​​ന്ന​​തും  പൊ​​തു​​താ​​ൽ​​പ​​ര്യ​​മു​​ള്ള വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളും ച​​ർ​​ച്ച​​യാ​​യി. ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​റി​​നെ​​യും ഔ​​ദ്യേ​​ഗി​​ക പ്ര​​തി​ നി​​ധി​​സം​​ഘ​​ത്തെ​​യും ഹ​​മ​​ദ് രാ​​ജ്യാ​​ന്ത​​ര​​വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വി​​ദേ​​ശ​​കാ​​ര്യ​​സ​​ഹ​​മ​​ന്ത്രി സു​​ൽ​​ത്താ​​ൻ ബി​​ൻ സാ​​ദ്  അ​​ൽ​​മു​​റൈ​​ഖി​​യും ഖ​​ത്ത​​റി​​ലെ ഫ​​ല​​സ്​​​തീ​​ൻ അം​​ബാ​​സ​​ഡ​​ർ മു​​നീ​​ർ ഗാ​​ന്ന​​വും ചേ​​ർ​​ന്നാ​​യി​​രു​​ന്നു സ്വീ​​ക​​രി​​ച്ച​​ത്.  ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​നം പൂ​​ർ​​ത്തി​​യാ​​ക്കി ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​ൻ​റ്​ വ്യാ​ഴാ​ഴ്​​ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ത​ന്നെ മ​ ​ട​​ങ്ങി.

Loading...
COMMENTS