You are here

ഫാ​മി​ലി വി​സ ഒാ​ൺ​ലൈ​നി​ലും മെ​ട്രാ​ഷ്​ ടു ​ആ​പ്പി​ലും

ദോ​ഹ: ഖ​ത്ത​റി​ൽ ഫാ​മി​ലി വി​സ​ക്കു​ള്ള അ​പേ​ക്ഷ ഇ​നി മു​ത​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ വെ​ബ്​​സൈ​റ്റ്​  വ​ഴി​യും മെ​ട്രാ​ഷ്​ ടു ​ആ​പ്പ്​ വ​ഴി​യും ചെ​യ്യാം. ഇൗ ​സേ​വ​നം കൂ​ടി വെ​ബ്​​ൈ​സെ​റ്റി​ലും ആ​പ്പി​ലും പു​തു​താ​യി  ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​റ്​ എ​ക്​​സ്​​പാ​ട്രി​യേ​റ്റ്​​സ്​ അ​ഫ​യേ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ  മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ അ​ൽ അ​തീ​ഖ്​ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ഒ ാ​ൺ​ലൈ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ https://portal.moi.gov.qa വെ​ബ്​​സൈ​റ്റി​ലാ​ണ്​  ഫാ​മി​ലി വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​​ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

വെ​ബ്​​സൈ​റ്റി​ൽ ത​ന്നെ മെ​ട്രാ​ഷ്​ ടു ​വി​വ​ര​ങ്ങ​ളും  ല​ഭ്യ​മാ​ണ്. ഏ​തെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ രേ​ഖ​യോ അ​പേ​ക്ഷ​യോ​ടൊ​പ്പം ഇ​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം  അ​പേ​ക്ഷ​ക​ന്​ അ​റി​യി​പ്പാ​യി ല​ഭി​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തെ വി​ദേ​ശി​ക​ൾ​ക്കു​ള്ള ഇൗ ​സേ​വ​നം ര​ണ്ട്​  മാ​സ​ക്കാ​ല​മാ​യി മ​ന്ത്രാ​ല​യം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പൂ​ർ​ണ​മാ​യും വി​ജ​യ​ക​ര​മാ​ണെ​ന്ന്​ ഇ​ക്കാ​ല​യ​ള​വി​ൽ  ബോ​ധ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​രി​ട്ട്​ അ​പേ​ക്ഷ​ക​ർ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കു​ന്ന തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​ൻ  കൂ​ടി​യാ​ണ്​ ഒാ​ൺ​ലൈ​ൻ സേ​വ​നം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

എ​ല്ലാ ദി​വ​സ​വും ഇ​ത്​ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ  മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്തി​ടെ​യാ​യി കൂ​ടു​ത​ല്‍ ഓ​ണ്‍ലൈ​ന്‍  സേ​വ​ന​ങ്ങ​ള്‍ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്നു​ണ്ട്. റ​സി​ഡ​ന്‍സി പെ​ര്‍മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നു​മു​ള്ള  സൗ​ക​ര്യം മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​ലും മെ​ട്രാ​ഷ് ടു​വി​ലും ഇ​തി​ന​കം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഗ​താ​ഗ​ത  ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം, സ്പോ​ണ്‍സ​ര്‍ വി​വ​ര​ങ്ങ​ള്‍, വ്യ​ക്തി​ഗ​ത രേ​ഖ​ക​ള്‍, കാ​ലാ​വ​ധി തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച  സേ​വ​ന​ങ്ങ​ള്‍ മെ​ട്രാ​ഷി​ല്‍ ല​ഭ്യ​മാ​ണ്. എ​ക്സി​റ്റ്പ്ര​വേ​ശ​ന ഇ​ട​പാ​ടു​ക​ള്‍, മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ കോ​ണ്‍ടാ​ക്ട്  സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​ക്കും മെ​ട്രാ​ഷ് ടു​വി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യും. ആ​റു ഭാ​ഷ​ക​ളി​ല്‍ നി​ല​വി​ല്‍ ആ​പ്പ്​  ല​ഭ്യ​മാ​ണ്. ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ൽ വി​ര​ല​ട​യാ​ളം ഉ​പ​യോ​ഗി​ച്ച് ഇ​തി​ല്‍ പ്ര​വേ​ശി​ക്കാ​നാ​കും.

Loading...
COMMENTS