Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമേൽവിലാസ വിവരങ്ങൾ...

മേൽവിലാസ വിവരങ്ങൾ മെട്രാഷ് 2 ആപ്​ വഴി രജിസ്​റ്റർ ചെയ്യാം

text_fields
bookmark_border
മേൽവിലാസ വിവരങ്ങൾ മെട്രാഷ് 2 ആപ്​ വഴി രജിസ്​റ്റർ ചെയ്യാം
cancel

ദോ​ഹ: ഖ​ത്ത​റി​ൽ പു​തി​യ മേ​ൽ​വി​ലാ​സ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള ര​ജി​സ്​േ​ട്ര​ഷ​ൻ പ്ര​ക്രി​യ​ക്ക് തു​ട​ക്കം​കു​റി​ച്ചു. അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ (2020 ജൂ​ലൈ 26 വ​രെ) പൗ​ര​ന്മാ​ർ, താ​മ​സ ​ക്കാ​ർ, നി​യ​മ​പ​ര​മാ​യ വ്യ​ക്തി​ക​ള​ട​ക്കം രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളും ത​ങ്ങ​ളു​ടെ മേ​ൽ​വി​ലാ​സം ര ​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. താ​മ​സി ​ക്കു​ന്ന സ്​​ഥ​ല​ത്തെ വി​ലാ​സം, ലാ​ൻ​ഡ് ലൈ​ൻ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം, തൊ​ഴി​ൽ​സ്​​ഥ​ ല​ത്തെ വി​ലാ​സം എ​ന്നി​വ​യെ​ല്ലാം ര​ജി​സ്​േ​ട്ര​ഷ​ൻ ചെ​യ്യു​ന്ന സ​മ​യം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

2017ലെ 24ാം ​ന​മ്പ​ർ ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മം, പ്ര​സ്​​തു​ത നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള 2019ലെ 96ാം ​ന​മ്പ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് എ​ന്നി​വ പ്ര​കാ​രം ദേ​ശീ​യ മേ​ൽ​വി​ലാ​സ ര​ജി​സ്​േ​ട്ര​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നും രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളും അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചു.ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മെ​ട്രാ​ഷ് 2 ആ​പ്ലി​ക്കേ​ഷ​ൻ, മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റ്, മ​ന്ത്രാ​ല​യ​ത്തി​െൻറ കീ​ഴി​ലു​ള്ള ഏ​കീ​കൃ​ത സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ വ​ഴി മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൃ​ത്യ​സ​മ​യ​ത്തി​നു​ള്ളി​ൽ​ത​ന്നെ ര​ജി​സ്​േ​ട്ര​ഷ​ൻ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ ക​ടു​ത്ത ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, സു​പ്രീം ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ൽ, പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി തു​ട​ങ്ങി രാ​ജ്യ​ത്തെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ പു​തി​യ മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ വ്യ​ക്ത​മാ​ക്കി.

വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന സ​മ​യ​ത്ത് കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത് ര​ക്ഷി​താ​ക്ക​ളാ​ണ്. ഒ​രി​ക്ക​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ മാ​റ്റം വ​രു​ത്താ​നും പു​തു​ക്കാ​നും ഇ​തി​ൽ സൗ​ക​ര്യ​മു​ണ്ട്. വി​വ​ര​ങ്ങ​ൾ തെ​റ്റാ​യി ന​ൽ​കു​ക​യോ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ 10,000 രൂ​പ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് നി​യ​മം അ​നു​ശാ​സി​ക്കു​ന്നു​ണ്ട്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െൻറ മെ​ട്രാ​ഷ് 2 ആ​പ്​ വ​ഴി ഖ​ത്ത​ർ ഐ​ഡി ഉ​ള്ള​വ​ർ​ക്കാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ക. 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ ത​ങ്ങ​ളു​ടെ പി​താ​ക്ക​ളു​ടെ വി​ലാ​സ​ത്തി​ലേ​ക്ക് നേ​രി​ട്ട് ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ടും. എ​ന്നാ​ൽ, ഭാ​ര്യ​ക്ക് വേ​റെ ര​ജി​സ്​​ട്രേ​ഷ​ൻ ത​ന്നെ ചെ​യ്യ​ണം. ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വി​ലാ​സം സ്​​ഥി​രീ​ക​രി​ച്ചു​കൊ​ണ്ട് എ​സ്.​എം.​എ​സ്​ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmetrash app
News Summary - metrash app-qatar-gulf news
Next Story