You are here

മീ​​ഡി​​യാ​​വ​​ൺ ഖ​​യാ​​ൽ: ഹെ​​ന്ന മ​ജ്​​ലി​സ് ന​ട​ത്തി

12:15 PM
25/03/2018
മീ​​ഡി​​യാ​​വ​​ൺ ചാ​ന​ൽ ഖ​​യാ​​ൽ ഗ​​സ​​ൽ ഷോ​​യു​​ടെ മു​​ന്നോ​​ടി​​യാ​​യി ദോ​​ഹ​​യി​​ൽ വ​​നി​​ത​​ക​​ൾ​​ക്കാ​​യി നടത്തിയ ഹെ​​ന്ന മ​ജ്​​ലി​സ്
ദോ​ഹ: മാ​​ർ​​ച്ച് 30ന് ​​മീ​​ഡി​​യാ​​വ​​ൺ ചാ​ന​ൽ ഖ​​ത്ത​​റി​​ലൊ​​രു​​ക്കു​​ന്ന ഖ​​യാ​​ൽ ഗ​​സ​​ൽ ഷോ​​യു​​ടെ മു​​ന്നോ​​ടി​​യാ​​യി  ദോ​​ഹ​​യി​​ൽ വ​​നി​​ത​​ക​​ൾ​​ക്കാ​​യി ഹെ​​ന്ന മ​ജ്​​ലി​സ് സം​​ഘ​​ടി​​പ്പി​​ച്ചു. മ​​അ്​​​മൂ​​റ​​യി​​ലെ ലു​​ബ്നാ​​സ് ബൂ​​ട്ടി​​ക്കി​​ൽ ന​​ട​​ന്ന മെ​​ഹ​​ന്ദി ഡി​​സൈ​​നിം​​ഗ് മ​​ത്സ​​ര​​ത്തി​​ൽ 50 ഓ​​ളം സ്ത്രീ​​ക​​ൾ പ​​െ​ങ്ക​​ടു​​ത്തു. മു​ഹ്സി​​ന വി ​​ഒ​​ന്നാം സ്ഥാ​​ന​​വും ഹ​​ലീ​​മ​​ത്ത് ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി. മെ​​ഹ​​ർ​​ബാ​​നു​​വാ​​ണ് മൂ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​ത്. തെ​​ര​​ഞ്ഞെ​​ടു​​ത്ത 10 പേ​​ർ​​ക്ക് പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​വും ന​​ൽ​​കി. വി​​ജ​​യി​​ക​​ളെ ഈ ​​മാ​​സം 29 ന് ​​ആ​​ദ​​രി​​ക്കും. മാ​​ർ​​ച്ച് 30 ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ ന​​ട​​ക്കു​​ന്ന ഖ​​യാ​​ലി​​ൽ ഗ​​സ​​ൽ ച​​ക്ര​​വ​​ർ​​ത്തി ത​​ല​​ത് അ​​സീ​​സും പി​​ന്ന​​ണി ഗാ​​യി​​ക മ​​ഞ്ജ​​രി​​യും ഗ​സ​ൽ അ​വ​ത​രി​പ്പി​ക്കും. 
COMMENTS