ദോഹ: മലപ്പുറം ജില്ലയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് മംവാഖ് സംഘടിപ്പിക്കുന്ന ‘ജില ്ലാപിറവിയാഘോഷം 2018’ ഈ മാസം 21ന് വെള്ളിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ഐ.സി.സി. മുംബൈ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജില്ലയുടെ ചരിത്രം, സംസ്കാരം, സൗഹാർദം, കലാകായിക വിദ്യാഭ്യാസ രംഗങ്ങളിലെ വളര്‍ച്ച, സാമ്പത്തിക മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള പ്രശ്നോത്തരിയും സെമിനാറും മുഖ്യയിനങ്ങളാണ്. വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചുള്ള രണ്ടു പേരടങ്ങുന്ന ടീമുകള്‍ മാറ്റുരക്കുന്ന പ്രശ്നോത്തരി സുഹൈല്‍ ശാന്തപുരവും അക്ബര്‍ വേങ്ങശ്ശേരിയും നയിക്കും. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും.
സെമിനാറില്‍ എം.ടി നിലമ്പൂര്‍, അബ്ദുറഊഫ് കൊണ്ടോട്ടി, സുരേഷ് നിലമ്പൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. മംവാഖ് ആക്ടിംഗ് പ്രസിഡൻറ് ഹുസൈന് മുഹമ്മദ്, കെ. മുഹമ്മദ് ഈസ, മുഹമ്മദലി പേള്‍, മുസ്തഫ വെട്ടത്തൂര്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സെമിനാര്‍ നിയന്ത്രിക്കും.
ജില്ലാപിറവിയാഘോഷത്തിെൻറ വിജയകരമായ സംഘാടനത്തിനായി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹുസൈന് കടന്നമണ്ണയുടെ നേതൃത്വത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് രൂപം നല്കി. ഹൈദരലി കവരോടി, കോയ കൊണ്ടോട്ടി, അഹ്മദ് കബീര്‍ പൊന്നാനി, അജ്മല്‍ വടക്കാങ്ങര, അന്‍വര്‍ തിരൂര്‍ക്കാട്, ഉമര്‍ കോയ മങ്കട തുടങ്ങിയവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നൽകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 8:53 AM GMT Updated On
date_range 2019-03-18T10:00:00+05:30മലപ്പുറം ജില്ലാ പിറവിയാഘോഷം 21ന്
text_fieldsNext Story