You are here

ലുലുവിൽ ‘മെയ്​ഡ് ഇൻ ഖത്തർ’ ഫെസ്​റ്റിവലിന് തുടക്കം

  • വീഡിയോ കോൺഫറൻസിലൂടെ ഉദ്​ഘാടനം 

22:05 PM
30/06/2020
lulu-qatar
ഖത്തറിൽ ലുലു ഹൈപ്പർമാർക്കറ്റുകളിലെ ‘മെയ്​ഡ്​ ഇൻ ഖത്തർ’ ഫെസ്​റ്റിവലിൻെറ ഉദ്​ഘാടനം വിഡിയോ കോൺഫറസിലൂടെ നടന്നപ്പോൾ

ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മെയ്​ഡ്​ ഇൻ ഖത്തർ’ ഫെസ്​റ്റിവലിന് തുടക്കം. ‘ഖത്തരി െപ്രാഡക്ട്സ്​  അവർ ഫസ്​റ്റ് ചോയിസ്’​ എന്ന തലക്കെട്ടിലൂന്നിയുള്ള ഫെസ്​റ്റിവൽ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിലെ  കാർഷിക–ഫിഷറീസ്​ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി വീഡിയോ കോൺഫെറൻസിലൂടെ  ഉദ്ഘാടനം ചെയ്​തു. 

ശൈഖ് ജാസിം ബിൻ ജബർ ബിൻ ഹസൻ ആൽഥാനി ചടങ്ങിൽ സംബന്ധിച്ചു. വാണിജ്യ  മന്ത്രാലയത്തിലെ നാഷനൽ െപ്രാഡക്​ട്​സ്​​ സപ്പോർട്ട് മേധാവി അബ്​ദുൽ ബാസിത് താലിബ് അൽ അജ്ജി, ബലദ്​ന മാനേജിംഗ് ഡയറക്​ടറും പവർ ഇൻറർനാഷനൽ ഹോൾഡിംഗ് സി.ഇ.ഒയുമായ റാമിസ്​ അൽ ഖയ്യാത്, ഖത്തർ കൂൾ സി.ഇ.ഒ യാസർ അൽ ജൈദ, അഗ്രികോ ചെയർമാൻ നാസർ അൽ ഖലഫ്, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്​ടർ ഡോ. മുഹമ്മദ് അൽത്താഫ് തുടങ്ങിയവരും പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള മുതിർന്ന വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭക്ഷ്യ–ഭക്ഷ്യേതര ഉൽപന്നങ്ങളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും മഹാത്മ്യം  മനസ്സിലാക്കാൻ ഉപഭോക്താക്കൾക്കുള്ള സുവർണാവസരമാണ് മെയ്​ഡ്​ ഇൻ ഖത്തർ ഫെസ്​റ്റിവലിലൂടെ ലുലു ഒരുക്കുന്നത്.  ‘ഖത്തരി െപ്രാഡക്​ട്​സ്​​ അവർ ഫസ്​റ്റ് ചോയ്​സ്​​’ എന്ന തലക്കെട്ടിൽ 2010 മുതൽ ലുലു മെയ്​ഡ്​ ഇൻ ഖത്തർ ഫെസ്​റ്റിവൽ  നടത്തുന്നുണ്ട്. ജൂൺ 25ന് ആരംഭിച്ച ഫെസ്​റ്റിവൽ ഒരാഴ്ച നീണ്ടുനിൽക്കും. മുൻ വർഷത്തേക്കാളേറെ വിപുലമായ  തോതിലാണ് ഇത്തവണ മേള.

ഖത്തറി​െൻറ എല്ലാ പ്രമുഖ ബ്രാൻഡുകളിലുള്ള ഉൽപ്പന്നങ്ങളും ലുലു ഔട്ട്​ലെറ്റുകളിൽ ലഭ്യമാണ്. ബലദ്​ന, ഡാൻഡി, ഗദീർ,  റൗഅ, അൽ മഹാ, അൽ വഹാ, മസ്​റഅതീ, അദ്ബ, അൽ വയ്ബ, ലുലു ൈപ്രവറ്റ് ലേബൽ, അഗ്രികോ ഖത്തർ, പാരാമൗണ്ട്,  അഗ്രികോൾ, അൽ ബലദ്, അൽ വജ്ബ, ക്യുബൈക്ക്, നാപോളി ബേക്കറി, കൊറിയൻ ബേക്കറി, അൽ അർസ്​ ബേക്കറി, ഗൗർമെറ്റ്, റോസറി, റയാൻ, ലുസൈൽ, അക്വാ ഗൾഫ്, ഖത്തർ പഫ്​കി, ബതാതോസ്​, ക്യുഎഫ്.എം, ലിപ്റ്റൺ,  ബ്രൂക്ക്ബോണ്ട്, യാറ, ലക്​സ്​​, പേൾ, ഓമോ തുടങ്ങി നിരവധി ഖത്തരി ബ്രാൻഡുകൾ ലുലുവിൽ ലഭ്യമാകുന്നുണ്ട്. പ്രാദേശിക ഫാമുകളുമായും ലുലു ഹൈപ്പർമാർക്കറ്റിന് വലിയ സഹകരണ–പങ്കാളിത്തമാണുള്ളത്. 2017ന് ശേഷം ഈ മേഖലയിൽ  സഹകരണം ശക്തമാക്കിയിട്ടുണ്ട്.

ലുലു ഹൈപ്പർമാർക്കറ്റി​െൻറ മെയ്​ഡ്​ ഇൻ ഖത്തർ ഫെസ്​റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന്  ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി ചടങ്ങിൽ പറഞ്ഞു. ഖത്തരി സ്വദേശി ഉൽപന്നങ്ങൾക്ക് ലുലു  ഹൈപ്പർമാർക്കറ്റ് നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്ന്​ ശൈഖ് ജാസിം ബിൻ ജബർ ആൽഥാനി വ്യക്തമാക്കി.  ഭാവിയിലും ഖത്തരി ഉൽപ്പന്നങ്ങൾക്കാവശ്യമായ ലുലുവി​െൻറ പിന്തുണയും പ്രതിബദ്ധതയും ഉണ്ടാകുമെന്ന് ഡയറക്​ടർ ഡോ.  മുഹമ്മദ് അൽതാഫ് പറഞ്ഞു. 

Loading...
COMMENTS