Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലുലുവിൽ ഖത്തരി...

ലുലുവിൽ ഖത്തരി കാര്‍ഷികോൽപന്ന വിപണന മേള

text_fields
bookmark_border
ലുലുവിൽ ഖത്തരി കാര്‍ഷികോൽപന്ന വിപണന മേള
cancel
camera_alt????????????????????? ???????????? ???????????????????? ?????????? ??????? ???????? ?????????????????????? ????? ??????? ?????? ???????? ????????? ??????????? ????? ?????????? ?????????????????? ???????? ??????????????????? ???????? ???? ??????????? ????????????

ദോ​ഹ: രാ​ജ്യ​ത്തെ ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ ഖ​ത്ത​രി കാ​ര്‍ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന മേ​ള തു​ ട​ങ്ങി. മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ര്‍ഷി​ക- മ​ത്സ്യ വി​ഭാ​ഗം അ​ണ്ട​ര്‍സെ​ ക്ര​ട്ട​റി ശൈ​ഖ് ഫ​ലേ​ഹ് ബി​ന്‍ നാ​സ​ര്‍ ആ​ൽ​ഥാ​നി അ​ല്‍ഗ​റാ​ഫ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ കാ​ര്‍ഷ ി​കോ​ൽ​പ​ന്ന വി​പ​ണ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഖ​ത്ത​രി ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും കാ​ര്‍ഷി​കോ​ൽ​പാ​ദ​ന​ത്തി​​​െൻറ​യും സ​മ്പ​ന്ന​ത ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നേ​രി​ട്ട​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ് മേ​ള. 2010 മു​ത​ല്‍ എ​ല്ലാ വ​ര്‍ഷ​വും ലു​ലു ഖ​ത്ത​രി കാ​ര്‍ഷി​കോ​ൽ​പ​ന്ന​വി​പ​ണ​ന മേ​ള സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.ഈ ​വ​ര്‍ഷം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള 17 വ​രെ തു​ട​രും. മേ​ള ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം കാ​ര്‍ഷി​ക- മ​ത്സ്യ വി​ഭാ​ഗം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ യൂ​സു​ഫ് അ​ല്‍ ഖു​ലൈ​ഫി, കാ​ര്‍ഷി​ക- മ​ത്സ്യ വി​ഭാ​ഗം ഉ​പ​ദേ​ഷ്​​ടാ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ അ​സീ​ര്‍, ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ഖ​ത്ത​ര്‍ ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ല്‍താ​ഫ്, മ​ഹാ​സീ​ല്‍ ബി​സി​ന​സ് റി​ലേ​ഷ​ന്‍സ് ത​ല​വ​ന്‍ അ​ഹ​മ്മ​ദ് ടി ​ടി അ​ല്‍ ശ​മ​രി, 21 ഫാ​മു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഡാ​ന്‍ഡി, അ​ല്‍ മ​ഹാ, ബ​ല​ദ്ന, ഗ​ദീ​ര്‍, ക്യു​ബേ​ക്ക്, അ​ത്ബ, റ​വ, ക്യു​എ​ഫ്എം, റ​യ്യാ​ന്‍, ഖ​ത്ത​റാ​റ്റ്, ഖ​ത്ത​ര്‍ പ​ഫ്കി, പേ​രി, ജ​വ​ഹ​റാ​ത്ത്, ​േഫ്ലാ​റ, ഗോ​ര്‍മെ​റ്റ്, ജെ​റി സ്മി​ത്ത്, അ​ഗ്രി​കോ ഖ​ത്ത​ര്‍, പാ​ര​മൗ​ണ്ട് അ​ഗ്രി​കോ​ള്‍, ഓ​ഷ്യ​ന്‍ ഫി​ഷ്, നാ​പോ​ളി ബേ​ക്ക​റീ​സ്, അ​ല്‍ വ​ഹാ, കൊ​റി​യ​ന്‍ ബേ​ക്ക​റീ​സ്, പേ​ര്‍ലൈ​ന്‍, ഗാ​സി​യ​ന്‍, അ​ല്‍ മ​ന്‍ഹ​ല്‍, ദാ​ന, അ​ക്വ ഗ​ള്‍ഫ്, സ​ഫ, സി​ദ്റ, ലു​സൈ​ല്‍, ദോ​ഹ, നാ​പി​കോ തു​ട​ങ്ങി​യ ഖ​ത്ത​രി ബ്രാ​ന്‍ഡു​ക​ളെ​ല്ലാം ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന​വ​യാ​ണ്. പ്രാ​ദേ​ശി​ക കാ​ര്‍ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍ഷ​ക​രും ഫാ​മു​ക​ളു​മാ​യി വ​ര്‍ഷ​ങ്ങ​ളാ​യി ലു​ലു​വി​ന് നേ​രി​ട്ടു ബ​ന്ധ​മു​ണ്ട്. വ​ര്‍ഷ​ങ്ങ​ളാ​യി ഖ​ത്ത​രി കാ​ര്‍ഷി​കോ​ൽ​പ​ന്ന​ങ്ങ​ള്‍ ലു​ലു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും 2017 ജൂ​ണ്‍ മു​ത​ല്‍ രാ​ജ്യ​ത്തോ​ടു​ള്ള സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarlulugulfnews
News Summary - lulu-qatar-gulfnews
Next Story