You are here

ഖത്തർ രാജകുടുംബാംഗത്തെ കബളിപ്പിച്ച്​ കോടികൾ തട്ടിയ മലയാളി പിടിയിൽ

22:49 PM
20/06/2018
qutar

കൊ​ടു​ങ്ങ​ല്ലൂ​ർ (തൃ​ശൂ​ർ): ഖ​ത്ത​ർ രാ​ജ​കു​ടും​ബാം​ഗ​ത്തെ ക​ബ​ളി​പ്പി​ച്ച്​ കോ​ടി​ക​ൾ ത​ട്ടി​യ കേ​സി​ലെ പ്ര​തി അറസ്​റ്റിൽ. എ​റ​ണാ​കു​ളം പ​റ​വൂ​ർ പെ​രു​വാ​രം സ്വ​ദേ​ശി​യും കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​എ​ൻ.​പു​രം ​ഇ​രു​പ​താം​ക​ല്ലിലെ താ​മ​സ​ക്കാ​ര​നു​മാ​യ മു​ള​യ്​​ക്ക​ൽ സു​നി​ൽ മേ​നോ​നാണ്​ (47) പിടിയിലായത്. രാ​ജ്യം വി​ടാ​ൻ ത​യ്യാ​റെ​ടു​ത്ത ഇ​യാ​ളെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ൽ സ്​​ഥാ​പി​ക്കാ​ൻ രാ​ജ​ഭ​ര​ണാ​ധി​കാ​രി ഷെ​യ്​​ക്ക്​ ത​മീം ബി​ൻ അ​ൽ​ത്താ​നി​യു​ടെ പൂ​ർ​ണ​കാ​യ ചി​ത്രം ലോ​ക​ത്തെ പ്ര​​ശ​സ്​​ത ചി​ത്ര​കാ​ര​ൻ​മാ​രെ​കൊ​ണ്ട്​ വ​ര​പ്പി​ച്ച്​ ന​ൽ​കാ​െ​മ​ന്ന്​ വാ​ഗ്​​ദാ​നം ന​ൽ​കി 5.05 കോ​ടി​യാ​ണ്​​ ത​ട്ടി​യ​ത്. 

ക​മ്പ്യൂ​ട്ട​ർ വി​ദ​ഗ്​​ധ​നാ​യ ഇ​യാ​ൾ പ​ണം​ത​ട്ടാ​നാ​യി വ്യാ​ജ ഇൗ ​മെ​യി​ലു​ക​ളും വ്യ​ക്​​തി​ക​ളെ​യും സൃ​ഷ്​​ടി​ച്ച​ാ​ണ്​ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്​​ത​ത്​. ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ വി​േ​ദ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്​​തി​ട്ടു​ള്ള ഇ​യാ​ൾ 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ത​ട്ടി​പ്പി​നാ​യി ക​രു​ക്ക​ൾ നീ​ക്കിയ​ത്. ഖ​ത്ത​റി​ൽ ഒാ​യി​ൽ ക​മ്പ​നി​യി​ൽ ഒാ​ഡി​റ്റ​റാ​യപ്പോഴാണ്​ രാ​ജ​കു​ടും​ബാം​ഗ​വു​മാ​യി അ​ടു​ത്ത​ത്. പ​ത്ത്​ വ​ർ​ഷ​മാ​യി എ​സ്.​എ​ൻ.​പു​രത്തെ ഭാ​ര്യ​വീ​ട്ടി​ൽ താ​മ​സി​ച്ച്​ ഒാ​ൺ​ലൈ​ൻ ജ്വ​ല്ല​റി ബി​സി​ന​സ്​ ന​ട​ത്തി​വ​രി​ക​യാ​ണ​്. 

ഒാ​ൺ ലൈ​ൻ ക​മ്പ​നി​യാ​യ റി​ഗൈ​ൽ​ക​ല​ക്​​ടി ട്രേ​ഡി​ങ്​ എ​ൽ.​എ​ൽ.​പി എ​ന്ന പേ​രി​ലാ​ണ്​ പ​ണം ത​ട്ടി​യ​ത്. അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ 4.6 കോ​ടി പി​ൻ​വ​ലി​ച്ച ശേ​ഷം മ​റ്റ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ചു. തു​ട​ർ​ന്ന്​ കു​ടും​ബ​ത്തോ​ടൊ​പ്പം വിദേശ വി​നോ​ദ​യാ​ത്ര പോ​യി. 23 ല​ക്ഷം രൂ​പ മു​ട​ക്കി ജീ​പ്പ്​ വാ​ങ്ങി. ബ​ന്ധു​ക്ക​ൾ​ക്ക്​ 15 ല​ക്ഷം കൊ​ടു​ത്തു. ബാ​ങ്ക്​ നി​​ക്ഷേ​പം മ​ര​വി​പ്പി​ച്ച അ​ന്വേ​ഷ​ണ​സം​ഘം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടോ​യെ​ന്ന്​ അ​ന്വേ​ഷി​ക്കുകയാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഫേ​മ​സ്​ വ​ർ​ഗീ​സ്, സി.​െ​എ പി.​സി. ബി​ജു​കു​മാ​ർ, എ​സ്.​െ​എ വി​നോ​ദ്​​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ്​​ അ​ന്വേ​ഷ​ണ സം​ഘം.

Loading...
COMMENTS