You are here

കാ​ര​ശ്ശേ​രി സ​ർ​വീ​സ്​ സ​ഹ. ബാ​ങ്കി​െൻറ  മ്യൂ​സി​യം: ഖ​ത്ത​റി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 

10:07 AM
11/05/2018
കാ​ര​ശ്ശേ​രി സ​ർ​വീ​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്​​ദു​റ​ഹ്​​മാ​നും മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ

ദോ​ഹ: കാ​ര​ശ്ശേ​രി സ​ർ​വീ​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ കോ​ഴി​ക്കോ​ട്​ ഇ​ന്ദി​രാ​ഗാ​ന്ധി റോ​ഡി​ൽ (മെ​ഡി​ക്ക​ൽ കോ​ള​ജ്​ റോ​ഡ്) നി​ർ​മി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ്യൂ​സി​യ​ത്തി​െ​ൻ​റ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഖ​ത്ത​റി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​താ​യി ബാ​ങ്ക്​ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 64 സെ​ൻ​റ്​ സ്​​ഥ​ല​ത്ത്​ 15 നി​ല​ക​ളി​ലാ​യു​ള്ള മ്യൂ​സി​യ​ത്തി​െ​ൻ​റ പ​ണി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്​​റ്റ്​ കോ ​ഒാ​പ​റേ​റ്റീ​വ്​ സൊ​സൈ​റ്റി​ക്കാ​ണ്​ നി​ർ​മാ​ണ​ക​രാ​ർ ന​ൽ​കി​യ​ത്. ലോ​ക​ത്തി​െ​ല ര​ണ്ടാ​മ​ത്തെ സ​ഹ​ക​ര​ണ മ്യൂ​സി​യ​മാ​യി​രി​ക്കും കോ​ഴി​ക്കോ​​േ​ട്ട​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹ​ക​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ മു​ഴു​വ​ൻ അ​റി​വു​ക​ളും ന​ൽ​കു​ക​യാ​ണ്​ മ്യൂ​സി​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 

ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​വി​ധ സാ​മ്പ​ത്തി​ക സ്​​ഥാ​പ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും മ്യൂ​സി​യ​ത്തി​ൽ നി​ന്ന്​ അ​റി​വ്​ ല​ഭി​ക്കും. സാ​മ്പ​ത്തി​ക ലാ​ഭം ല​ക്ഷ്യ​മാ​ക്കാ​തെ​യാ​ണ്​ സ്​​ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ മ്യൂ​സി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​യി ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​കാ​സ്​ ​േഗ്ലാ​ബ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഉ​സ്​​മാ​ൻ, ഇ​ൻ​കാ​സ്​ ഖ​ത്ത​ർ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്​ പു​റാ​യി​ൽ, മു​ഹ​മ്മ​ദ്​ പാ​റ​ക്ക​ൽ എ​ന്നി​വ​രാ​ണ്​ ഖ​ത്ത​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. സി​ദ്ദീ​ഖ്​ പു​റാ​യി​ൽ, ഇ​ൻ​കാ​സ്​ കോ​ഴി​ക്കോ​ട്​ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സാ​ദ​ത്ത്, മ​ല​പ്പു​റം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, കോ​ഴി​ക്കോ​ട്​ ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, കാ​ര​ശ്ശേ​രി ബാ​ങ്ക്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ഒാ​ഫി​സ​ർ എം.​സി. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

COMMENTS