Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡും ക​ട​ന്ന്​...

കോ​വി​ഡും ക​ട​ന്ന്​ കു​തി​പ്പ്,ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽ

text_fields
bookmark_border
കോ​വി​ഡും ക​ട​ന്ന്​ കു​തി​പ്പ്,ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽ
cancel

ദോഹ: ഖത്തറിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ കുതിപ്പെന്ന്​ കണക്കുകൾ. കോവിഡ് -19 കാരണം രാജ്യാന്തര വിനോദസഞ്ചാരികളും സന്ദർശകരും എത്താതിരുന്നത് ഹോട്ടൽ വിപണിയെ മന്ദഗതിയിലാക്കിയിരുന്നു. എന്നാൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് ആഭ്യന്തര വിനോദസഞ്ചാര മേഖലയിലെ കുതിപ്പിൽ പ്രധാന കാരണമായിട്ടുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും വിദേശസഞ്ചാരത്തിന് നിയന്ത്രണം വന്നത്​ ആഭ്യന്തരതലത്തിൽ ഉണർവിന്​ കാരണമായി. ഹോട്ടൽ മേഖലയിലും ഇത്​ പുത്തനുണർവുണ്ടാക്കിയിട്ടുണ്ട്​.

കടൽത്തീരങ്ങളോട് ചേർന്നുള്ള ഹോട്ടലുകൾക്കും ഹോട്ടൽ മുറികൾക്കുമാണ് ആവശ്യക്കാരേറെയെന്ന് കുഷ്മാൻ വേക്ഫീൽഡ് ഖത്തർ കമ്പനി (സി.ഡബ്ല്യൂ.ക്യൂ) വ്യക്തമാക്കുന്നു.ഈ വർഷം മധ്യത്തോടെ ബീച്ചുകളോട് ചേർന്നുള്ള ഹോട്ടലുകൾ പ്രവർത്തനം പുനരാരംഭിച്ചു. ഇതോടെ സ്​റ്റേക്കേഷൻ പാക്കേജുകൾക്കും തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. കോവിഡ് കാരണം പ്രവർത്തനം മന്ദീഭവിച്ച ഹോസ്​പിറ്റാലിറ്റി മേഖലയും പതിയെ പഴയ താളം കണ്ടെത്തുന്നതായും കമ്പനി വ്യക്തമാക്കുന്നു.

സൽവാ ബീച്ച് റിസോർട്ട്, സുലൽ വെൽനസ്​ റിസോർട്ട്, ഖിതൈഫാൻ ഐലൻഡ്, ലുസൈൽ, ദോഹ ഒയാസിസ്​, ദോഹ തുറമുഖ നവീകരണം, നഗരവികസന പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാകുന്നതോടെ രാജ്യത്തേക്ക് സന്ദർശകരുടെ കൂടുതൽ ഒഴുക്ക് പ്രതീക്ഷിക്കാം. ഇത് ഹോട്ടൽ വിപണിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും സി.ഡബ്ല്യൂ.ക്യൂ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ സ്​ഥിതിവിവരണക്കണക്ക്​​ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിൽ ഹോട്ടൽ ആവശ്യകത 51 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇത് 64 ശതമാനമായിരുന്നു. വ്യാപാരങ്ങളിലുണ്ടായ ഇടിവും സന്ദർശകരുടെ അഭാവവുമാണ് ഇതിന് പിന്നിൽ. എന്നാൽ, കോവിഡ്​ മറ്റൊരുതരത്തിൽ ഗുണകരമായിട്ടുമുണ്ട്​.

കോവിഡ് -19 അപകടസാധ്യത കൂടിയ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തുന്ന താമസക്കാർക്ക് ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത് ത്രീ സ്​റ്റാർ, ഫോർ സ്​റ്റാർ ഹോട്ടലുകളിലെ ആവശ്യകത നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

Show Full Article
TAGS:
Next Story