You are here

ഇ​വാ​ഖ് വോ​ളി ടൂ​ര്‍ണ​മെൻറ്​ 17 മുതൽ

  • സി​റി​ല്‍ സി. ​വെ​ള്ളൂ​രും ടോം ​ജോ​സ​ഫു​മെത്തും

15:34 PM
15/04/2018

ദോ​ഹ: ഖ​ത്ത​റി​ലെ സ്പോ​ര്‍ട്സ്, വോ​ളി​ബാ​ള്‍ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​വാ​ഖ് (ഇ​ന്ത്യ​ന്‍ വോ​ളി​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍ ഖ​ത്ത​ര്‍) സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ഏ​പ്രി​ല്‍ 17 മു​ത​ല്‍ 20 വ​രെ ഖ​ത്ത​ര്‍ വോ​ളി​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ (ഹി​ലാ​ല്‍) ന​ട​ക്കും. ദോ​ഹ​യി​ലെ മി​ക​ച്ച വോ​ളി​ബാ​ള്‍ താ​ര​ങ്ങ​ള്‍ക്കൊ​പ്പം നാ​ട്ടി​ല്‍നി​ന്നെത്തുന്ന അ​തി​ഥി താ​ര​ങ്ങ​ളും വി​വി​ധ ടീ​മു​ക​ളി​ലാ​യി അ​ണി നി​ര​ക്കും. പ്ര​മു​ഖ ടീ​മു​ക​ളാ​യ സം​സ്കൃ​തി ഖ​ത്ത​ര്‍, റെ​ഡ് ആ​പ്പി​ള്‍, ഇ​വാ​ഖ്്, ഗ​ള്‍ഫ് ഇ​ന്‍ഡ​സ്ട്രീ​സ് എ​ന്നീ ഇ​ന്ത്യ​ന്‍ ടീ​മു​ക​ള്‍ക്കൊ​പ്പം പാ​കി​സ്ഥാ​ന്‍ സി​ക്സ​സും, ശ്രീ​ല​ങ്ക​ന്‍ ടീ​മും കൂ​ടി എ​ത്തു​ം. 

ദേ​ശീ​യ​അ​ന്ത​ര്‍ദേ​ശീ​യ താ​ര​ങ്ങ​ള്‍ മാ​റ്റു​ര​ക്കു​ന്ന ഇ​വാ​ഖ് വി ​സെ​ര്‍വ് വി​ന്നേ​ഴ്സ് ട്രോ​ഫി നേ​ടു​ന്ന വി​ജ​യി​ക​ള്‍ക്ക് 10,000 ഖ​ത്ത​ര്‍ റി​യാ​ലും റ​ണ്ണ​റ​പ്പ് ടീ​മി​ന് 5000 റി​യാ​ലും നൽകും.ഇ​ന്ത്യ​ന്‍ വോ​ളി​ബാ​ളി​ലെ മി​ന്നു​ന്ന താ​ര​ങ്ങ​ളാ​യ വി​പി​ന്‍ ജോ​ര്‍ജ്, മ​നു ജോ​സ​ഫ്, കി​ര​ണ്‍ ഫി​ല​പ്പ്, ര​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ക്കൊ​പ്പം ദേ​ശീ​യ താ​ര​ങ്ങ​ളാ​യ റ​ഹീം, ജി​തി​ന്‍, ഹ​ഫീ​ല്‍, ഹാ​റൂ​ണ്‍ റ​ഷീ​ദ്, ഹാ​രി​സ് തു​ട​ങ്ങി​യവർ കളിക്കും.

ഏ​പ്രി​ല്‍ 17 മു​ത​ല്‍ 20 വ​രെ​ വൈ​കീ​ട്ട് 8 മു​ത​ല്‍ ന​ട​ക്കു​ന്ന വോ​ളി​ബാ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ വീ​ക്ഷി​ക്കു​വാ​ന്‍ മു​ന്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ താ​ര​ങ്ങ​ളും അ​ര്‍ജു​ന അ​വാ​ര്‍ഡ് ജേ​താ​ക്ക​ളു​മാ​യ സി​റി​ല്‍ സി ​വെ​ള്ളൂ​രും, ടോം ​ജോ​സ​ഫും ദോ​ഹ​യി​ലെത്തും. ഏ​പ്രി​ല്‍ 20ാം തീ​യ​തി ഫൈ​ന​ല്‍ മ​ത്സ​ര​ദി​വ​സം ര​ണ്ട് മ​ണി മു​ത​ല്‍ നാ​ലു മ​ണി​വ​രെ ഇവരുടെ കീ​ഴി​ല്‍ സൗ​ജ​ന്യ​മാ​യി വോ​ളി​ബാ​ള്‍ പ​രി​ശീ​ല​ന ക്യാ​മ്പും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​വാ​ഖ് സം​ഘാ​ട​ക​രാ​യ ജാ​സിം, അ​ശോ​ക​ന്‍, ന​സീ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര പ​ര​മ്പ​ര​ക​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച അ​റ്റാ​ക്ക​ര്‍, സ്ട്രൈ​ക്ക​ര്‍, ബ്ളോ​ക്ക​ര്‍, ഓ​ള്‍ റൗ​ണ്ട​ര്‍ ലി​ബ​റോ അ​വാ​ര്‍ഡു​ക​ള്‍ യ​ഥാ​ക്രം, ജി​മ്മി ജോ​ര്‍ജ്, ജ​മാ​ല്‍സീ​ര്‍, ഉ​ദ​യ​കു​മാ​ര്‍,അ​ബ്ദു​ല്‍ ബാ​സി​ത് എ​ന്നി​വ​രു​ടെ പേ​രി​ല്‍ സ​മ്മാ​നി​ക്ക​ും. ഫോൺ: 70202500.  

COMMENTS