Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹൃദയമാറ്റ...

ഹൃദയമാറ്റ ശസ്​ത്രക്രിയക്കൊരുങ്ങി എച്ച്​.എം.സി

text_fields
bookmark_border
ഹൃദയമാറ്റ ശസ്​ത്രക്രിയക്കൊരുങ്ങി എച്ച്​.എം.സി
cancel

ദോഹ: അവയവമാറ്റ ശസ്​ത്രക്രിയയിൽ മേഖലയിലെ തന്നെ മുൻനിര കേന്ദ്രമായ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഓർഗൻ ട്രാൻസ്പ്ലാ​േൻറഷൻ േപ്രാഗ്രാമിന് കീഴിൽ ഹൃദയം മാറ്റിവെക്കൽ ശസ്​ത്രക്രിയ ഉടൻ. അവയവമാറ്റ ശസ്​ത്രക്രിയയിൽ മധ്യേഷ്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഹമദ് മെഡിക്കൽ കോർപറേഷൻ പേരെടുത്തിട്ടുണ്ട്. അവയവം മാറ്റിവെക്കൽ രംഗത്തെ വിദഗ്​ധരും പരിചയസമ്പന്നരായ സർജൻമാരും നഴ്സുമാരും സാമൂഹിക പ്രവർത്തകരും ഡയറ്റീഷ്യൻസുമടങ്ങുന്ന വലിയ സംഘമാണ് എച്ച്.എം.സിയുടെ ശസ്​ത്രക്രിയ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.

1986ലാണ് ഖത്തറിൽ അവയവം മാറ്റിവെക്കുന്ന ശസ്​ത്രക്രിയകൾക്ക് തുടക്കം കുറിക്കുന്നത്. ഇതിന് ശേഷം ഓരോ വർഷവും നാൽപതോളം വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയകൾ നടന്നു. ഖത്തറി‍െൻറ ഓർഗൻ ട്രാൻസ്പ്ലാ​േൻറഷൻ േപ്രാഗ്രാമിലൂടെ വൃക്ക, കരൾ തുടങ്ങിയവയാണ് പ്രധാനമായും മാറ്റിവെച്ചിരുന്നത്. ഈയടുത്ത് ശ്വാസകോശം മാറ്റിവെക്കൽ ശസ്​ത്രക്രിയയും വിജയകരമായി ഹമദ് മെഡിക്കൽ കോർപറേഷനിൽ നടന്നു. എച്ച്.എം.സി ഓർഗൻ ട്രാൻസ്പ്ലാ​േൻറഷൻ േപ്രാഗ്രാമി​െൻറ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണായക നാഴികക്കല്ലായി ശ്വാസകോശം മാറ്റിവെക്കൽ ശസ്​ത്രക്രിയ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2019ലാണ് ഓർഗൻ ട്രാൻസ്പ്ലാ​േൻറഷൻ േപ്രാഗ്രാമിന് കീഴിൽ ഹൃദയം, ശ്വാസകോശം മാറ്റിവെക്കൽ ശസ്​ത്രക്രിയക്കായി പ്രത്യേക കർമസേന രൂപവത്​കരിക്കപ്പെട്ടതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. അവയവം മാറ്റിവെക്കൽ ശസ്​ത്രക്രിയ രംഗത്ത് അന്താരാഷ്​ട്ര തലത്തിൽ തന്നെ പ്രസിദ്ധനായ തകാഹിരോ ഒതോയാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇതിൽ രാജ്യത്തെ ആദ്യ ശാസകോശം മാറ്റിവെക്കൽ ശസ്​ത്രക്രിയയാണ് ഈയടുത്ത് വിജയകരമായി പൂർത്തിയാക്കിയത്.

ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ ഹൃദയം മാറ്റിവെക്കൽ ശസ്​ത്രക്രിയ ഉടൻ ആരംഭിക്കുമെന്നും തയാറെടുപ്പുകൾ ആരംഭിച്ചതായും മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്​ലമാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും സങ്കീർണമായ ശസ്​ത്രക്രിയയാണ് ഹൃദയം മാറ്റിവെക്കുന്ന പ്രക്രിയയെന്നും മെഡിക്കൽ രംഗത്തെയും ട്രാൻസ്പ്ലാ​േൻറഷൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും പൂർണ സഹകരണത്തോടെ മാത്രമേ ഇത് നിർവഹിക്കാൻ സാധിക്കുകയുള്ളൂവെന്നും ഡോ. മസ്​ലമാനി പറഞ്ഞു.

മതമോ ദേശമോ വംശമോ നോക്കാതെ എല്ലാവർക്കും തുല്യവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് എച്ച്.എം.സി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്​ദുല്ല അൽ അൻസാരി വ്യക്തമാക്കി. അവയവദാനത്തിലൂടെയും അവയവം മാറ്റിവെക്കൽ ശസ്​ത്രക്രിയകളിലൂടെയും വർഷങ്ങളായുണ്ടാക്കിയെടുത്ത പ്രവർത്തന ഫലമാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ഇപ്പോൾ കൊയ്തുകൊണ്ടിരിക്കുന്നത്. അവയവമാറ്റ ശസ്​ത്രക്രിയയിൽ മേഖലയിലെ തന്നെ സമഗ്രമായ കേന്ദ്രമായി എച്ച്.എം.സി മാറിക്കൊണ്ടിരിക്കുകയാണ്.

ഹൃദയം മാറ്റിവെക്കൽ ശസ്​ത്രക്രിയ കൂടി വിജയകരമായി പൂർത്തിയാകുന്നതോടെ അവയവം മാറ്റിവെക്കൽ ശസ്​ത്രക്രിയയിൽ ഖത്തർ ലോകത്തിലെ പ്രധാന കേന്ദ്രമായി അറിയപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1986ൽ ഓർഗൻ ട്രാൻസ്പ്ലാ​േൻറഷൻ േപ്രാഗ്രാം ആരംഭിച്ചത് മുതൽ അവയവദാനത്തിനായി സന്നദ്ധരായവരുടെ എണ്ണം നാലുലക്ഷം കവിഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamad medical corporation
News Summary - HMC ready for heart transplant
Next Story