ആദ്യ കണങ്കാൽ മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ഹമദ്
text_fieldsഹമദ് മെഡിക്കൽ കോർപറേഷന്റെ ബോൺ ആൻഡ്
ജോയന്റ് സെന്റർ
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ ഓർത്തോപീഡിക് സർജറി വിഭാഗത്തിന് കീഴിൽ കണങ്കാൽ പൂർണമായും മാറ്റിവെക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
കഴിഞ്ഞ ഡിസംബറിലാണ് മൂന്ന് സ്വദേശി രോഗികളിലായി ശസ്ത്രക്രിയ നടത്തിയത്. മിഡിലീസ്റ്റിൽ ഈ ശസ്ത്രക്രിയ നടപ്പാക്കുന്ന ആദ്യ സംവിധാനങ്ങളിലൊന്നാണ് ഖത്തറിലുള്ളതെന്ന് എച്ച്.എം.സിയിലെ സീനിയർ കൺസൾട്ടന്റും ഓർത്തോപീഡിക് സർജറി മേധാവിയും ബോൺ ആൻഡ് ജോയന്റ് സെന്റർ ഡയറക്ടറുമായ ഡോ. മുഹമ്മദ് അൽ അതീഖ് പറഞ്ഞു.
കണങ്കാൽ പൂർണമായും മാറ്റിവെക്കുന്ന ശസ്ത്രക്രിയയിൽ ദുർബലമായ സന്ധി പ്രോസ്തെറ്റിക് ഉപയോഗിച്ച് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഗുരുതര സന്ധിക്ഷതമേറ്റ രോഗികൾക്ക് സാധാരണ കണങ്കാൽ ചലനം നിലനിർത്താൻ സഹായിക്കുന്ന നൂതന സംവിധാനമാണിത്.
കണങ്കാൽ മാറ്റിവെക്കൽ ശസ്ത്രക്രിയ രോഗികളുടെ ജീവിതനിലവാരം വലിയ തോതിൽ മെച്ചപ്പെടുത്തുന്നുവെന്ന് എച്ച്.എം.സി ഓർത്തോപീഡിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് മജീദ് മുഖൈമർ പറഞ്ഞു. ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പത്തിൽ പുനരാരംഭിക്കുന്നതിന് ഈ ശസ്ത്രക്രിയ ഏറെ സഹായകമാകുമെന്നും ഡോ. അൽ മുഖൈമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

