ഫിൻഖ്യുവിന് സി.പി.ഡി പ്രവർത്തനാനുമതി
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ ഫിൻഖ്യൂവിനു പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ സി.പി.ഡി പ്രവർത്തനങ്ങൾക്ക് അനുമതി. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തുടർപരിശീലന പദ്ധതിയാണ് സി.പി.ഡി. ഖത്തറിലെ ഒരു നഴ്സിങ് അസോസിയേഷന് ഇങ്ങനെയൊരു അവസരം കൈവരുന്നതു ഇതാദ്യമാണെന്ന് ഫിൻഖ്യു ഭാരവാഹികൾ അറിയിച്ചു. ഫിൻഖ്യുവിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണു ഇതിനെ കാണുന്നതെന്നും വ്യക്തമാക്കി. സെപ്റ്റംബർ എട്ടിന് ആദ്യ സി.പി.ഡി പ്രവർത്തനം തുടങ്ങും.
നഴ്സുമാരുടെ കലാ കായിക പ്രവർത്തനങ്ങൾക്കുപുറമേ സാമൂഹിക ഇടപെടലുകളും ക്ഷേമപ്രവർത്തനങ്ങളുമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനശ്രദ്ധയാകർശിച്ച സംഘടനയാണ് ഫിൻഖ്യൂ. കോവിഡ്കാല പ്രവർത്തനങ്ങൾക്ക് ആരോഗ്യമന്ത്രാലയം പ്രത്യേക അഭിനന്ദനങ്ങളും അവാർഡുകളും നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.