തോന്നുംപോലെ റോഡ് മുറിച്ചുകടക്കല്ലേ; അപകടം പതിയിരിപ്പുണ്ട്
text_fieldsദോഹ: റോഡ് മുറിച്ചുകടക്കാൻ സുരക്ഷിതമായ വഴികൾ ഖത്തറിൽ എല്ലായിടത്തുമുണ്ട്. എന്നാൽ, അതൊക്കെ അവഗണിച്ച് എളുപ്പത്തിനായി ചിലർ തിരക്കേറിയ റോഡുകൾ പോലും നിയമം ലംഘിച്ച് കടക്കുന്നു. ഒരൽപം കാത്തുനിന്നാൽ തന്നെ റോഡിലൂടെ നടക്കാനുള്ള സിഗ്നൽ വരുമെങ്കിലും അതിനുംമുേമ്പ മുറിച്ചുകടക്കുകയാണ് പലരും. ഇത് മരണത്തിലേക്കുള്ള എളുപ്പവഴി കൂടിയാണ്. നിരവധി നിരത്തുകളിലും പ്രധാന റോഡുകളിലും ഗതാഗത നിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾക്കു മുന്നിലാണ് പലരും ചെന്ന് ചാടുന്നത്. പ്രധാനമായും ബൂ സംറ റോഡ്, ഇൻഡസ്ട്രിയൽ റോഡ്, ശമാൽ റോഡ്, സെവൻത് റിങ് റോഡ് തുടങ്ങി തിരക്കേറിയ റോഡുകളിലെല്ലാം ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവർ ഏറെയാണ്. കാൽനടക്കാർക്കുള്ള അടിപ്പാതയും മേൽപാലവും എല്ലായിടത്തുമുണ്ട്.
എന്നാൽ, കാൽനടക്കാർ റോഡുകൾക്ക് മധ്യത്തിൽ സ്ഥാപിച്ച വേലി ചാടിക്കടക്കുന്നതും ഇൻഡസ്ട്രിയൽ ഏരിയ പോലെയുള്ള സ്ഥലങ്ങളിൽ പതിവാണ്. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതുമായി ബന്ധപ്പെട്ട് കാൽനടക്കാർക്കിടയിൽ ബോധവത്കരണം ശക്തമാക്കണമെന്ന് സ്വദേശികളും വാഹനൈഡ്രവർമാരുമടക്കം ആവശ്യപ്പെടുകയാണ്. തിരക്കുള്ള റോഡുകളിൽ ഗതാഗത നിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
റോഡ് സുരക്ഷയിൽ കാൽനടക്കാർക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഗതാഗത വകുപ്പ് നിരന്തരം ഓർമപ്പെടുത്തുന്നുണ്ട്. തോന്നുംപടി റോഡ് മുറിച്ചുകടക്കുക, സിഗ്നലുകൾ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. രാജ്യത്തെ പൗരന്മാരുെടയും താമസക്കാരുടെയും റോഡിലെയും നിരത്തുകളിലെയും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയിെല്ലന്നും അതിനാലാണ് ബോധവത്കരണ പരിപാടികളും ശിക്ഷയും ഏർപ്പെടുത്തുന്നതെന്നും ഗതാഗതവകുപ്പ് പറയുന്നു. വാഹനം ഒാടിക്കുന്നവരേക്കാൾ എണ്ണത്തിൽ കൂടുതൽ കാൽനടക്കാരാണ്. ഇതിനാൽ റോഡ് സുരക്ഷ പാലിക്കുന്നതിൽ കാൽനടക്കാരുടെയും പങ്ക് വലുതാണ്. റോഡ് മുറിച്ചുകടക്കാൻ അതിേൻറതായ മാർഗങ്ങൾ തന്നെ ഉപയോഗിക്കണം.
ക്രോസ് വാക്കുകൾ, കാൽനടപ്പാതകൾ എന്നിവയിലൂടെ തെന്ന റോഡ് മുറിച്ചുകടക്കണം. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥെൻറയോ ട്രാഫിക് സിഗ്നലിെൻറയോ അഭാവത്തിലും റോഡ് മുറിച്ചുകടക്കുന്നവരെ കൂടി പരിഗണിക്കാൻ ൈഡ്രവർമാർ നിർബന്ധിക്കപ്പെടും. ഗതാഗത നിയമത്തിൽ കാൽനടക്കാരുടെ കടമകളും ഉത്തരവാദിത്തങ്ങളും ഉൾപ്പെടുന്നുണ്ട്.
കാൽനടക്കാർ ഉൾെപ്പടുന്ന റോഡ് അപകടങ്ങൾ 2018ൽ കുറഞ്ഞിട്ടുണ്ടെങ്കിലും പരമമായ ലക്ഷ്യത്തിലേക്കെത്താൻ ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഗതാഗത പഠന ഗവേഷണ വിഭാഗവും പറയുന്നു. 2015ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 227 ആയിരുന്നു. എന്നാല്‍, 2019ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 154 ആയി കുറഞ്ഞു. കണക്കുകള്‍ പ്രകാരം 2016ല്‍ 178 പേര് മരിച്ചപ്പോള്‍ 2017ല്‍ 177 പേരും 2018ല്‍ 168 പേരുമാണ് മരിച്ചതെന്ന് ഗതാഗത വകുപ്പ് പറയുന്നു.
നിയമം ലംഘിക്കുന്ന കാൽനടക്കാർക്ക് 500 റിയാൽ വരെ പിഴ
കാൽനടക്കാരുടെ ഗതാഗത നിയമലംഘനങ്ങൾക്ക് രാജ്യത്ത് 500 റിയാൽ വരെ പിഴ ഈടാക്കുന്നുണ്ട്. 2019 ആഗസ്റ്റ് മുതലാണിത്. അതിനാൽ നല്ല നടപ്പ് ശീലിക്കണം. ഇല്ലെങ്കിൽ കീശചോരും, മറ്റ് നിയമനടപടികളും വരും. ഇടുങ്ങിയ റോഡുകളിലൂടെ നടക്കുക, സൈക്കിൾ പാതയിലൂടെ നടക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 100 റിയാലാണ് പിഴ. റോഡ് േക്രാസ് ചെയ്യുന്ന സമയത്ത് നിയമലംഘനം നടത്തിയാൽ പിഴ 200 റിയാലായിരിക്കും. എന്നാൽ, പെഡസ്ട്രിയൻ ട്രാഫിക് സിഗ്നൽ അനുസരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 500 റിയാൽ വരെ പിഴ ഈടാക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. റോഡ് മുറിച്ചുകടക്കുേമ്പാഴും മറ്റും നിയമം ലംഘിച്ചാൽ അവരുടെ ഖത്തർ തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തി നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയാണ് ചെയ്യുക. പിഴ ഇങ്ങനെ: റോഡിെൻറ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുകയാണെങ്കിലോ റോഡരികിലെ നടക്കാനുള്ള വഴി ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ അയാൾക്ക് 100 റിയാൽ പിഴ അടക്കേണ്ടി വരും.
ഇത്തരത്തിൽ റോഡിൽ കാൽനടക്കാർക്ക് നടക്കാനുള്ള പ്രത്യേക ഭാഗം ഇല്ലെങ്കിൽ കൂടി റോഡിെൻറ അരികിൽക്കൂടി തന്നെയാണ് നിർബന്ധമായും നടക്കേണ്ടത്. ഇത് പാലിക്കാത്ത ഘട്ടത്തിലും 100 റിയാൽ പിഴ നൽകേണ്ടി വരും. കാൽനടക്കുള്ള പ്രത്യേക ഭാഗങ്ങളായ സീബ്രാലൈനുകൾ പോലുള്ളവ ഉപയോഗിക്കാതെയോ മറ്റ് മുൻകരുതൽ എടുക്കാതെയോ റോഡ് മുറിച്ചുകടക്കുന്നവർക്ക് 200 റിയാൽ പിഴ അടക്കേണ്ടിവരും. മറ്റ് ഗതാഗത നിയമങ്ങൾ പാലിക്കാത്ത ഘട്ടത്തിൽ 500 റിയാൽ ആയിരിക്കും പിഴ. ഇൻറർസെക്ഷനിൽ റോഡ് സിഗ്നൽ തെളിയുന്നതിന് മുമ്പുള്ള മുറിച്ചുകടക്കൽ, മിലിറ്ററി പരേഡ് പോലുള്ള ഘട്ടത്തിൽ അധികൃതർ മറ്റ് വാഹനങ്ങളെ തടഞ്ഞുനിർത്തുന്ന ഘട്ടത്തിൽ അവയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തിൽ പെരുമാറുന്ന കാൽനടക്കാർ എന്നിവർ ഇൗ പിഴ നൽകേണ്ടിവരും. ദേശീയ റോഡ് സുരക്ഷ നയത്തിെൻറ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം നടപടികൾ അധികൃതർ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

