Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രതിസന്ധികൾക്കിടയിലും ...

പ്രതിസന്ധികൾക്കിടയിലും എല്ലാം നേരായ ദിശയിൽ

text_fields
bookmark_border
പ്രതിസന്ധികൾക്കിടയിലും എല്ലാം നേരായ ദിശയിൽ
cancel
camera_alt

ഫിഫ പ്രസിഡൻറ്​ ജിയാൻറിനോ അൽബെയ്​ത്​ സ്​റ്റേഡിയത്തിൽ ഫുട്​ബാൾ കളിക്കുന്നു

2020 എന്ന വർഷം ലോകത്തിന് ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാണെന്നും ഫുട്ബാളും ഇതിൽനിന്ന് മുക്തമായിട്ടില്ലെന്നും എല്ലാ പ്രതിസന്ധികൾക്കിടയിലും ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പുകൾ യഥാർഥ ദിശയിൽ തന്നെയാണെന്നത് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ വ്യക്തമാക്കുന്നു.

ആത്മവിശ്വാസത്തോടെ, ദൃഢനിശ്ചയത്തോടെ, പ്രതിജ്ഞാബദ്ധതയോടെ ഖത്തർ ലോകകപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അദ്ദേഹത്തിെൻറ പിന്തുണക്ക് നന്ദി അറിയിക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ ലോകം കാത്തിരിക്കുന്ന അവിസ്​മരണീയ ലോകകപ്പിന് ഖത്തറിൽ പന്തുരുളും.

ലോകകപ്പ് അടിസ്​ഥാന സൗകര്യ വികസന പദ്ധതികളിൽ ഭാഗമായ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും രാജ്യത്ത് ഈയിടെ നടപ്പാക്കിയ തൊഴിൽ നിയമ പരിഷ്കരണങ്ങൾ ഇതിനെ ശരിവെക്കുന്നതായും ഇൻഫാൻറിനോ ചൂണ്ടിക്കാട്ടി. ആഴ്ചകൾക്ക് മുമ്പ് ദോഹ സന്ദർശിച്ചപ്പോൾ ഖത്തറിെൻറ ഒരുക്കം കൃത്യമായി വീക്ഷിക്കാൻ സാധിച്ചു. രാജ്യത്തിെൻറ ആത്മവിശ്വാസത്തെയാണ് ഇത് വ്യക്തമാക്കുന്നത്​. ലോകമെമ്പാടുമുള്ള ഫുട്ബാൾ േപ്രമികൾക്ക് ഏറ്റവും മികച്ച ലോകകപ്പ് ടൂർണമെൻറാണ് ഖത്തർ വാഗ്ദാനം ചെയ്യുന്നതെന്നും ഫിഫ പ്രസിഡൻറ് വ്യക്തമാക്കി.

Show Full Article
TAGS:
Next Story