Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൈവിധ്യങ്ങൾ അണിനിരത്തി...

വൈവിധ്യങ്ങൾ അണിനിരത്തി ദോഹ ജ്വല്ലറി ആൻഡ്​ വാച്ചസ് എക്‌സിബിഷൻ

text_fields
bookmark_border
വൈവിധ്യങ്ങൾ അണിനിരത്തി ദോഹ ജ്വല്ലറി ആൻഡ്​ വാച്ചസ് എക്‌സിബിഷൻ
cancel
camera_alt??? ???????? ???? ??????? ?????????? ???????? ????? ???? ????? ????????????? ???? ?????? ??? ???? ??? ??????????? ?????? ???? ???????????????

ദോ​ഹ: ലോ​കോ​ത്ത​ര ഡി​സൈ​നു​ക​ളി​ലും ഏ​റ്റ​വും ന​വീ​ന​മാ​യ രീ​തി​ക​ളി​ലും രൂ​പ​ക​ൽ​പ​ന ചെ​യ്ത ആ​ഭ​ര​ണ​ങ്ങ​ ളും ആ​ഡം​ബ​ര വാ​ച്ചു​ക​ളു​ടെ ശ്രേ​ണി​ക​ളും അ​ണി​നി​ര​ത്തി ദോ​ഹ​യി​ൽ വ്യ​ത്യ​സ്ത​മാ​യ എ​ക്സി​ബി​ഷ​ന് തു​ട​ ക്ക​മാ​യി. 17ാമ​ത് ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ്​ വാ​ച്ച​സ് എ​ക്‌​സി​ബി​ഷ​ന്‍ ദോ​ഹ എ​ക്‌​സി​ബി​ഷ​ന്‍ ആ​ൻ​ഡ്​ ക​ൺ​വെ ​ന്‍ഷ​ന്‍ സ​െൻറ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്. 14 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ 127 പ്ര​ദ​ര്‍ശ​ക​ര്‍ 500ല ​ധി​കം പ്രാ​ദേ​ശി​ക രാ​ജ്യാ​ന്ത​ര ബ്രാ​ന്‍ഡു​ക​ളാ​ണ് മേ​ള​യി​ൽ അ​ണി​നി​ര​ത്തി​യി​ട്ടു​ള്ള​ത്.

28 ബ്രാ​ ന്‍ഡു​ക​ളു​മാ​യി ഇ​ന്ത്യ​ന്‍ പ​വി​ലി​യ​നും മേ​ള​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പ​ങ ്കെ​ടു​ക്കു​ന്ന​വ​രി​ൽ 58 ശ​ത​മാ​ന​ത്തി​ല​ധി​ക​വും രാ​ജ്യാ​ന്ത​ര പ്ര​ദ​ര്‍ശ​ക​രാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഖ​ലീ​ഫ ബി​ന്‍ അ​ബ്​​ദു​ല്‍അ​സീ​സ് ആ​ൽ​ഥാ​നി​യു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ലാ​ണ് പ്ര​ദ​ര്‍ശ​നം. ഖ​ത്ത​ര്‍ ദേ​ശീ​യ ടൂ​റി​സം കൗ​ണ്‍സി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ മു​ന്‍വ​ര്‍ഷ​ത്തേ​തി​ല്‍നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ല്‍ ബ്രാ​ന്‍ഡു​ക​ളാ​ണ് എ​ത്തി​യ​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ത​ന്നെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ എ​ക്‌​സി​ബി​ഷ​നു​ക​ളി​ലൊ​ന്നാ​ണ് ദോ​ഹ​യി​ലേ​ത്. ശ്ര​ദ്ധേ​യ​രാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​രും ബ്രാ​ന്‍ഡു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന എ​ക്‌​സി​ബി​ഷ​ന്‍ ഖ​ത്ത​റി​ലെ വ്യ​വ​സാ​യ വാ​ണി​ജ്യ​മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ​തോ​തി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​െ​ങ്ക​ടു​ക്കു​ന്ന പ്ര​ദ​ര്‍ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ 65 ശ​ത​മാ​ന​ത്തി​െൻറ വ​ര്‍ധ​ന​യു​ണ്ട്.

33,000 സ്‌​ക്വ​യ​ർ മീ​റ്റ​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ പ്ര​ദ​ര്‍ശ​നം. അ​ഞ്ചു ന​വാ​ഗ​ത​ര്‍ ഉ​ൾ​പ്പെ​ടെ 18 യു​വ ഖ​ത്ത​രി ഡി​സൈ​ന​ര്‍മാ​ര്‍ പ​തി​നാ​റ് ജ്വ​ല്ല​റി ബ്രാ​ന്‍ഡു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ജ്വ​ല്ല​റി വാ​ച്ച​സ് പ്ര​ദ​ര്‍ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ആ​ഗോ​ള മീ​ഡി​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ഖ്യാ​ത ബോ​ളി​വു​ഡ് താ​രം സോ​നം ക​പൂ​റി​നെ മു​ൻ​നി​ർ​ത്തി​യാ​ണ് കാ​മ്പ​യി​ൻ ഒ​രു​ക്കി​യ​ത്.

കു​വൈ​ത്ത്, യു.​കെ, ഒ​മാ​ന്‍, ഫ്രാ​ന്‍സ് ഉ​ള്‍പ്പ​ടെ 16 രാ​ജ്യ​ങ്ങ​ളി​ല്‍ കാ​മ്പ​യി​ന്‍ പ്ര​ചാ​ര​ണം ന​ട​ത്തി. 450 മി​ല്യ​ണ്‍ ജ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കാ​മ്പ​യി​െൻറ സ​ന്ദേ​ശം എ​ത്തി​ച്ച​ത്. ദോ​ഹ​യി​ല്‍ ന​ട​ന്ന എ​ല്ലാ രാ​ജ്യാ​ന്ത​ര ബി​സി​ന​സ് ഫോ​റ​ങ്ങ​ള്‍ക്കും മാ​തൃ​ക​യാ​യി​രി​ക്കും പ്ര​ദ​ര്‍ശ​ന​മെ​ന്നും ദേ​ശീ​യ ദ​ര്‍ശ​ന​രേ​ഖ 2030െൻ​റ ല​ക്ഷ്യ​ങ്ങ​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​തി​ല്‍ ടൂ​റി​സം കൗ​ണ്‍സി​ലി​െൻറ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് ഖ​ത്ത​ര്‍ ദേ​ശീ​യ ടൂ​റി​സം കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ര്‍ അ​ല്‍ബാ​കി​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ​ത​വ​ണ പ​ത്തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​യി 500ഓ​ളം ബ്രാ​ന്‍ഡു​ക​ളാ​ണ് മേ​ള​ക്കെ​ത്തി​യ​ത്. 24,000ത്തോ​ളം സ​ന്ദ​ര്‍ശ​ക​രാ​ണ് എ​ക്സി​ബി​ഷ​ന് എ​ത്തി​ച്ചേ​ർ​ന്ന​ത്. ഖ​ത്ത​രി ഡി​സൈ​ന​ര്‍മാ​രു​ടെ നൂ​ത​ന​മാ​യ പ​ങ്കാ​ളി​ത്തം ഇ​ത്ത​വ​ണ​ത്തെ മു​ഖ്യ ആ​ക​ര്‍ഷ​ണ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഖ​ത്ത​ര്‍ പ​വി​ലി​യ​നി​ല്‍ പ്രാ​ദേ​ശി​ക ഡി​സൈ​ന​ര്‍മാ​ര്‍ സാ​ന്നി​ധ്യ​മ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdoha jwellery
News Summary - doha jwellery-qatar-gulf news
Next Story