Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: ഖത്തറിൽ...

കോവിഡ്​: ഖത്തറിൽ ഇന്ന്​ 2599 രോഗമുക്​തർ, മൂന്നുമരണം കൂടി

text_fields
bookmark_border
covid-19
cancel

ദോഹ: ഖത്തറിൽ 2599പേർക്ക്​ കൂടി കോവിഡ്​ രോഗം ഭേദമായി. 1826പേർക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുമുണ്ട്​.  മൂന്നുപേർ കൂടി മരിച്ചു. ആകെ മരണം 43 ആയി. 24, 59, 62 വയസുള്ളവരാണ്​ ചൊവ്വാഴ്​ച മരിച്ചതെന്ന്​  

പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5179 പേരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്​. 220 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്​​. തീവ്രപരിചരണവിഭാഗത്തിൽ 20 പേരാണ്​ 24മണിക്കൂറിനുള്ളിൽ  എത്തിയത്​. രാജ്യത്ത്​ ആകെ കോവിഡ്​ ഭേദമായവർ 36036 ആയി. 231098 പേരെ ആകെ പരിശോധിച്ചപ്പോൾ 60259  പേർക്കാണ്​ ആകെ വൈറസ്​ ബാധ സ്​ഥിരീകരിക്ക​െപ്പട്ടത്​.

മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. 24180 ആണ്​  നിലവിലുള്ള ആകെ രോഗികൾ. 1504 പേരാണ്​ ആശുപത്രിയിൽ കഴിയുന്നത്​. ഇതിൽ 239 പേർ  തീവ്രപരിചരണവിഭാഗത്തിലാണ്​. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - covid 19 qatar news updates malayalam news
Next Story